31 January 2025

പൊതുവിപണിയിൽ നിന്ന് 3000 കോടി വായ്‌പ എടുക്കാൻ ഒരുങ്ങി കേരള സർക്കാർ

കേരളത്തിൻ്റെ വായ്‌പ പരിധി വെട്ടിക്കുറച്ചതിനാൽ വലിയ തോതിൽ വരുമാന വിടവുണ്ട്

കേരള സർക്കാർ പൊതുവിപണിയിൽ നിന്ന് 3000 കോടി വായ്‌പ എടുക്കാൻ തീരുമാനം. കടപത്രം വഴിയാണ് 3000 കോടി സമാഹരിക്കുന്നത്. മാസാദ്യ ചെലവുകൾക്ക് പണം കണ്ടെത്താനാണ് വായ്‌പ എടുക്കുന്നത്. സാമ്പത്തിക വർഷം അവസാന പാദത്തിലേക്ക് കടക്കുകയാണ്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ സംസ്ഥാന സർക്കാരിൻ്റെ ചെലവുകൾ വർധിക്കുന്ന മാസങ്ങളാണ്.

ഈ മാസത്തെ ചെലവുകൾ കൂടി കണ്ടെത്തുന്നതിനായാണ് സർക്കാർ വായ്‌പയെടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. കേരളത്തിൻ്റെ വായ്‌പ പരിധി വെട്ടിക്കുറച്ചതിനാൽ വലിയ തോതിൽ വരുമാന വിടവുണ്ട്. ഈ സാഹചര്യത്തിലാണ് പൊതുവിപണിയിൽ നിന്ന് 3000 കോടി വായ്‌പയെടുക്കാൻ സർക്കാർ തയാറാകുന്നത്. മാസവസാനമുള്ള ക്ഷേമ പെൻഷൻ, ശമ്പളം എന്നിവയ്ക്കായാണ് വായ്‌പ എടുക്കുന്നത്.

സാമ്പത്തിക വർഷ അവസാനത്തിലേക്ക് എത്തുമ്പോൾ സർക്കാരിന് കൂടുതൽ പണം ആവശ്യമായി വരും. പദ്ധതികൾ പൂർത്തീകരിക്കുന്ന ഘട്ടമാണിത്. നേരത്തെ പൊതുവിപണിയിൽ നിന്ന് 2500 കോടി രൂപ കടമെടുത്തിരുന്നു. സാമ്പത്തിക വർഷത്തിലെ അവസാന പാദം കടമെടുക്കാൻ അനുമതി തേടി കേന്ദ്രത്തിന് കത്ത് അയച്ചിരുന്നു. ഇതിന് അനുകൂല മറുപടി ഉണ്ടായത് കൊണ്ടാണ് കടമെടുക്കുന്നത്.

Share

More Stories

വീണ്ടും പ്രതിരോധത്തിലാവുന്ന ഇപി ജയരാജൻ

0
സംസ്ഥാനത്തെ എൽഡിഎഫ് ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തു നിന്ന് ഇ.പി.ജയരാജനെ മാറ്റിയത് പ്രവര്‍ത്തന രംഗത്തെ പോരായ്മ കൊണ്ടെന്ന് ആദ്യം വ്യക്തമാക്കിയത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്ററായിരുന്നു . എന്നാല്‍ അദ്ദേഹത്തിന്റെ നിലപാട്...

യുകെയിൽ റീട്ടെയിൽ ഷോപ്പുകളിലെ കുറ്റകൃത്യങ്ങൾ റെക്കോർഡ് ഉയരത്തിലെത്തി; സർവേ

0
യുകെയിലെ റീട്ടെയിൽ ഷോപ്പുകളിലെ കുറ്റകൃത്യങ്ങൾ അഭൂതപൂർവമായ തലത്തിലെത്തിയിരിക്കുന്നു. മോഷണത്തിൽ നിന്നുള്ള നഷ്ടവും തൊഴിലാളികൾക്കെതിരായ വർദ്ധിച്ചുവരുന്ന അക്രമവും, ബ്രിട്ടീഷ് റീട്ടെയിൽ കൺസോർഷ്യം (ബിആർസി) റിപ്പോർട്ട് ചെയ്തു. ഏറ്റവും പുതിയ വാർഷിക ക്രൈം സർവേ പ്രകാരം...

ലണ്ടൻ-കൊച്ചി എയർ ഇന്ത്യ വിമാനം നിർത്തലാക്കി; മലയാളികളോടുള്ള ക്രൂരമായ അവഗണന: സമീക്ഷ യുകെ

0
ലണ്ടൻ-കൊച്ചി എയർ ഇന്ത്യ വിമാന സർവ്വീസ് നിർത്തലാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി സമീക്ഷ യുകെ. അഞ്ച് ലക്ഷത്തോളം വരുന്ന യുകെ മലയാളികളുടെ ഏക ആശ്രയമായിരുന്ന വിമാന സർവ്വീസാണിത്. യുകെയിലെ മലയാളി സമൂഹത്തിന്‍റെ നിരന്തരമായ...

ബാലരാമപുരത്തെ പ്രതി ഹരികുമാർ പറഞ്ഞത് പുറത്തുപറയാൻ സാധിക്കാത്തതെന്ന് പോലീസ് ഓഫീസർ; കുഞ്ഞിൻ്റെ അമ്മയെ കുറ്റവിമുക്ത ആക്കിയിട്ടില്ല

0
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കൊലപ്പെടുത്തി കേസിൽ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ അറസ്റ്റിലായ ശ്രീതുവിൻ്റെ സഹോദരൻ ഹരികുമാറിനെ റൂറൽ പോലീസ് സൂപ്രണ്ട് കെഎസ് സുദ‍ർശൻ കൂടുതൽ ചോദ്യം ചെയ്‌തു. കേസിൽ അന്വേഷണം തുടരുകയാണെന്നും...

വിപണി നേട്ടത്തോടെ തുറന്നു, സെൻസെക്‌സ് 76,900 കടന്നു; നിഫ്റ്റിയും കുതിച്ചു

0
ആഭ്യന്തര ഓഹരി വിപണിയിലെ മുന്നേറ്റം വെള്ളിയാഴ്‌ചയും തുടർന്നു. ആഴ്‌ചയിലെ അവസാന വ്യാപാര സെഷനിൽ ഓഹരി വിപണി ശക്തമായി വ്യാപാരം ആരംഭിച്ചു. രാവിലെ 9.15ന് വിപണി ആരംഭിച്ച ഉടൻ ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൻ്റെ (ബിഎസ്ഇ)...

കൊച്ചിയിൽ 27 ബം​ഗ്ലാദേശികൾ വ്യാജ ആധാർ കാർഡുകളുമായി പിടിയിൽ; പൊലീസ് അന്വേഷണം ഊർജിതമാക്കി

0
വ്യാജ ആധാർ കാർഡുകളുമായി 27 ബം​ഗ്ലാദേശികൾ കൊച്ചിയിൽ പിടിയിൽ. പറവൂരിലെ ഒരു വീട്ടിൽ അനധികൃതമായി താമസിച്ചു ജോലി ചെയ്‌തിരുന്ന ബംഗ്ലാദേശ് പൗരന്മാരെയാണ് എറണാകുളം റൂറൽ പൊലീസും തീവ്രവാദ വിരുദ്ധസേനയും ഓപ്പറേഷൻ ക്ളീൻ എന്ന...

Featured

More News