...
Home News Kerala കേരള പോലീസ്; ഗുണ്ടാ ബന്ധമുള്ളതിന്റെ പേരില്‍ സസ്പെൻഡ് ചെയ്യപ്പെട്ട 14 പേരെയും തിരിച്ചെടുത്തു :മുഖ്യമന്ത്രി

കേരള പോലീസ്; ഗുണ്ടാ ബന്ധമുള്ളതിന്റെ പേരില്‍ സസ്പെൻഡ് ചെയ്യപ്പെട്ട 14 പേരെയും തിരിച്ചെടുത്തു :മുഖ്യമന്ത്രി

ഗുണ്ടകളുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ നടപടി നേരിടുന്ന 18 പോലീസ് ഉദ്യോഗസ്ഥർ നിലവില്‍ സേനയിൽ ജോലി ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി മറുപടിയിൽ വ്യക്തമാക്കി.

250

സംസ്ഥാന പോലീസ് സേനയിൽ നിന്നും ഗുണ്ടാ ബന്ധമുള്ളതിന്റെ പേരില്‍ സസ്പെൻഡ് ചെയ്യപ്പെട്ട 14 പേരെയും സർവീസിലേക്ക് തിരിച്ചെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ മുൻ മന്ത്രികൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് ഈ കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിയത്.

1958ലെ കേരള പോലീസ് നിയമത്തിലെ വ്യവസ്ഥകളും ചട്ടങ്ങളും (KPDIP&A) പ്രകാരമാണ് 14പേരെയും സർവീസിൽ തിരികെ പ്രവേശിപ്പിച്ചതെന്നും മറുപടിയിൽ പറയുന്നു. വിജിലൻസ് ഡിവൈഎസ്പിയായ എം.പ്രസാദ്, തിരുവനന്തപുരം റൂറൽ ഡിവൈഎസ്പി കെ.ജെ.ജോൺസണ്‍, റെയിൽവേ പോലീസ് ഇൻസ്‌പെക്ടർ അഭിലാഷ് ഡേവിഡ്, തിരുവനന്തപുരം സിറ്റിയിലെ എസ്ഐ കെ.ആർ രതീഷ്, കോട്ടയത്ത് എസ്‌ഐ കെ.കെ.സുരേഷ്, എഎസ്‌ഐ ജയൻ, എസ്‌ഐ അനൂപ് കുമാർ, മലപ്പുറത്തെ എഎസ്‌ഐ രാജേന്ദ്രൻ, തൃശൂർ എസ്സിപിഒ എ.കെ.മനോജ്, എസ്‌ഐ ഗോപകുമാർ , എസ്സിപി.ഒ.സുധീർകുമാർ, എസ്എച്ച്ഒ എച്ച്.എൽ.സജീഷ്, എസ്സിപിഒ കുമാർ, എസ്സിപിഒ സജി അലക്‌സാണ്ടർ എന്നിവരാണ് നടപടി നേരിട്ട 14 പോലീസ് ഉദ്യോഗസ്ഥർ.

ഗുണ്ടകളുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ നടപടി നേരിടുന്ന 18 പോലീസ് ഉദ്യോഗസ്ഥർ നിലവില്‍ സേനയിൽ ജോലി ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി മറുപടിയിൽ വ്യക്തമാക്കി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.