‘പവര്‍ഹൗസ്’; ആര്‍എസ്എസ് കാര്യാലയം, നിര്‍മിച്ചത് 150 കോടി ചെലവിൽ

ഓരോന്നിനും 12 നിലകളുണ്ട്. ഭാരവാഹികള്‍ക്കും ജീവനക്കാര്‍ക്കുമായി 300 മുറികള്‍

ഡല്‍ഹിലെ ജണ്ടെവാലയിൽ ഉദ്ഘാടനം ചെയ്‌ത കേശവ് കുഞ്ച് രാഷ്ട്രീയ സ്വയംസേവക് സംഘത്തിൻ്റെ പുതിയ കാര്യാലയം വെറുമൊരു കെട്ടിടമല്ല. ദേശീയ രാഷ്ടീയത്തിലെ ആഴത്തിലെ സ്വാധീനത്തിൻ്റെ ശക്തികേന്ദ്രവും ആര്‍എസ്എസിൻ്റെ തലസ്ഥാനത്തെ വളര്‍ന്നുവരുന്ന സാന്നിധ്യത്തിൻ്റെ പ്രതീകവുമാണത്. നാലേക്കര്‍ സ്ഥലത്ത് മൂന്ന് വമ്പൻ കെട്ടിടങ്ങള്‍. ഓരോന്നിനും 12 നിലകളിലായി 300 മുറികള്‍. സംരക്ഷണത്തിന് കേന്ദ്രസേനയുണ്ട്.

ഗുജറാത്തില്‍ നിന്നുള്ള വസ്‌തു ശില്‍പ്പി

150 കോടി ചെലവിട്ടാണ് കാര്യാലയം പണി കഴിപ്പിച്ചിരിക്കുന്നത്. ഗുജറാത്തില്‍ നിന്നുള്ള വസ്‌തു ശില്‍പ്പിയാണ് നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്. 75,000ല്‍ പരം സ്വയം സേവകരുടെയും ഭാരവാഹികളുടെയും സംഭാവനകൾ ഉപയോഗിച്ചാണ് നിര്‍മാണം. ആര്‍എസ്എസിനും അനുബന്ധ സംഘടനകൾക്കും സംയോജിതമായ നാഡീകേന്ദ്രമാകുന്ന വിശാലമായ ഈ സമുച്ചയത്തിൽ നിന്നാകും സംഘടനയുടെ ഭാവിയിലേക്കുള്ള പ്രത്യയ ശാസ്ത്രപരവും തന്ത്രപരവുമായ രൂപരേഖ വരയ്ക്കപ്പെടുക.

300 മുറികള്‍

മൂന്ന് കൂറ്റൻ കെട്ടിടങ്ങളുടെ സമുച്ചയമാണിത്. ഓരോന്നിനും 12 നിലകളുണ്ട്. ഭാരവാഹികള്‍ക്കും ജീവനക്കാര്‍ക്കുമായി 300 മുറികള്‍, പ്രത്യയശാസ്ത്ര സമ്മേളനങ്ങള്‍ നടത്തുന്നതിന് രണ്ട് വലിയ ഓഡിറ്റോറിയങ്ങള്‍, ചരിത്രം പറയുന്ന വിശാലമായ ലൈബ്രറി, നിർമിതിയുടെ മധ്യത്തിൽ പ്രഭാത ശാഖകൾക്കായി മനോഹരമായ രീതിയിൽ പരിപാലിച്ചിട്ടുള്ള വിശാലമായ പുൽത്തകിടികൾ എന്നിവയെല്ലാം ഈ സമുച്ചയത്തില്‍ ഒരുക്കിയിട്ടുണ്ട്. ഉദാസിന്‍ ആശ്രമത്തിലെ പഴയ കെട്ടിടത്തില്‍ നിന്നും വിശാലമായ സമുച്ചയത്തിലേക്ക് കാര്യാലയം ഇനി മാറ്റപ്പെടും.

ആദ്യത്തെ പ്രാദേശിക ഓഫീസ് സ്ഥാപിതമായത്. 1962ല്‍ രണ്ടാമത്തെ നില നിര്‍മിച്ചു. ഏകദേശം അരനൂറ്റാണ്ടിന് ശേഷമാണ് പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടത്. പുതിയ സമുച്ചയം നിര്‍മിക്കാന്‍ വീണ്ടും ഒമ്പത് വര്‍ഷത്തോളം സമയമെടുത്തു. ആര്‍എസ്എസുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങളുടെയും സംഘടനകളുടെയും ഓഫീസുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

ഹിന്ദു, ക്രിസ്ത്യന്‍, ഇസ്ലാമിക ഗ്രന്ഥങ്ങളുടെ ലൈബ്രറി

പുതിയ കാര്യാലയത്തിൻ്റെ ഹൃദയഭാഗത്തായി വിശാലമായ ഒരു ഗ്രന്ഥശാലയുണ്ട്. ഇസ്ലാമിക, ക്രൈസ്തവ പഠനങ്ങള്‍ മുതല്‍ ബുദ്ധ, സിഖ് തത്വചിന്തകള്‍ വരെയുള്ള വൈവിധ്യമാര്‍ന്ന പ്രത്യയ ശാസ്ത്ര കൃതികളും ഇവിടുത്തെ അലമാരകളിൽ നിറഞ്ഞിരിക്കുന്നു. ആര്‍എസ്എസിൻ്റെ സവിശേഷമായ ചിന്താഗതികളുടെ പ്രതീകമാണ് ഈ ഗ്രന്ഥശാല. ഇത് സമുച്ചയത്തിൻ്റെ ഏറ്റവും കൗതുകകരമായ പ്രത്യേകതയാണിത്.

രണ്ട് ഓഡിറ്റോറിയങ്ങള്‍

അത്യാധുനിക രീതിയില്‍ സജ്ജീകരിച്ച രണ്ട് ഓഡിറ്റോറിയങ്ങളാണ് ഇവിടെയുള്ളത്. ഒന്നിൽ അഞ്ഞൂറിലേറെയും മറ്റൊന്നിൽ നൂറിലേറെയും ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയും. ഇതിന് പുറമെ 600ലേറെ ആളുകള്‍ക്ക് ഒത്തു കൂടാന്‍ കഴിയുന്ന ഒരു ഹാളും ഇവിടെയുണ്ട്. ഒരേ സമയം നൂറിലേറെ പേർക്ക് ഇരുന്നു കഴിക്കാന്‍ കഴിയുന്ന ഭോജനശാലയും പ്രവര്‍ത്തിക്കുന്നു. ഇതിന് പുറമെ ചെറിയൊരു ഹെല്‍ത്ത് സെന്ററും ക്ലിനിക്കുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ സുബ്രമണിയെയാണ് നിയമിച്ചത്. മുൻ കരസേന ഉപമേധാവി ആയിരുന്നു. നിലവിലെ സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ്റെ കാലാവധി ഈ മാസം 30ന് അവസാനിക്കും. നിലവിൽ എൻഎസ് രാജ സുബ്രമണി നാഷണൽ സെക്യൂരി​റ്റി കൗൺസിൽ സെക്രട്ടേറിയ​റ്റിൽ...

Keep exploring...

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

More News

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

തമിഴ്‌നാട് കോൺഗ്രസ് എംഎൽഎമാർ ഹൈദരാബാദിലേക്ക് താമസം മാറി

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ, വേട്ടയാടൽ ശ്രമങ്ങൾ തടയുന്നതിനായി സംസ്ഥാനത്തെ അഞ്ച് കോൺഗ്രസ് എംഎൽഎമാർ...

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി മനസിലാക്കേണ്ട കാര്യങ്ങൾ

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൻ്റെ പൊടിപടലങ്ങൾ ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്. പുതിയ സർക്കാർ രൂപീകരിക്കപ്പെട്ടു. ജനവിധിയെ കുറിച്ച് ഒരു ചെറിയ...

സതീശന്‍- അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ച ആയുധമാക്കി കെസി- ചെന്നിത്തല വിഭാഗം; മംഗലാപുരം യാത്രക്ക് രൂക്ഷ വിമർശനവുമായി ഫ്‌ളക്‌സ്

സതീശൻ അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ചയാണ് ഇപ്പോൾ ചൂടുപിടിച്ച വാർത്ത. മുഖ്യമന്ത്രി കസേരക്കായി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ സതീശന്‍- അദാനി...

ജനവിധിയെ പരിഹസിച്ച് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യം: കെകെ ശൈലജ

ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി തികച്ചും അപഹാസ്യമാണെന്ന് സിപിഐഎം നേതാവ് കെകെ ശൈലജ. മുഖ്യമന്ത്രി സ്ഥാനത്തേക്ക്...

അവയവദാനത്തിന് വ്യാജരേഖ തട്ടിപ്പ്; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

അവയവ ദാനത്തിനായി വ്യാജരേഖ ചമച്ചുള്ള തട്ടിപ്പ് നടന്നത് മെഡിക്കല്‍ ടൂറിസം കമ്പനിയുടെ മറവിലെന്ന് പൊലീസ്. മുഖ്യപ്രതി നജീബിനായി ലുക്കൗട്ട്...

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...