എക്‌സ്‌ക്ലൂസിവ്; മുംബൈ ഭീകരാക്രമണ പ്രതി തഹാവൂർ റാണയെ ഇന്ത്യയിലേക്ക് കൈമാറുന്നത് വൈകും

പാകിസ്ഥാൻ വംശജനായ കനേഡിയൻ പൗരനായ റാണ നേരത്തെ പാകിസ്ഥാൻ സൈന്യത്തിൽ ഡോക്ടറായി ജോലി ചെയ്‌തിരുന്നു

- Advertisement -
- Advertisement -

വാഷിംഗ്ടൺ ഡിസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശന വേളയിൽ ഈ ആഴ്‌ച ആദ്യം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച 26/11 മുംബൈ ഭീകരാക്രമണ കേസിലെ പ്രതി തഹാവൂർ റാണയെ കൈമാറുന്നത് വൈകാൻ സാധ്യതയുണ്ടെന്ന് അറിയിച്ചു.

യുഎസ് സുപ്രീം കോടതി റാണയുടെ പുനഃപരിശോധനാ ഹർജി തള്ളിയതിനെ തുടർന്ന് അദ്ദേഹത്തെ കൈമാറാൻ വഴിയൊരുക്കിയ ശേഷം മാനുഷിക പരിഗണനകൾ മുൻനിർത്തി അദ്ദേഹം അന്തിമ അപ്പീൽ സമർപ്പിച്ചിട്ടുണ്ടെന്നും ഇത് ഇന്ത്യയിലെത്തുന്നത് ഏതാനും ആഴ്‌ചകൾ വൈകിപ്പിച്ചേക്കാമെന്നും വൃത്തങ്ങൾ പറഞ്ഞു. എൻഡിടിവിയാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്‌തത്‌.

പാകിസ്ഥാൻ വംശജനായ കനേഡിയൻ പൗരനായ റാണ നേരത്തെ പാകിസ്ഥാൻ സൈന്യത്തിൽ ഡോക്ടറായി ജോലി ചെയ്‌തിരുന്നു. 2008-ലെ ആക്രമണത്തിന് പിന്നിലെ ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബക്ക് സാമ്പത്തിക സഹായം നൽകിയതിന് 2011ൽ ഒരു ഫെഡറൽ ജൂറി അദ്ദേഹത്തെ കുറ്റക്കാരനാണെന്ന് വിധിച്ചു. 2008 നവംബർ 26ന് ഛത്രപതി ശിവാജി ടെർമിനസ്, ഐക്കണിക് താജ്‌മഹൽ ഹോട്ടൽ എന്നിവയുൾപ്പെടെ മുംബൈയിലെ നിരവധി സ്ഥലങ്ങൾ ആക്രമിക്കപ്പെട്ടു. പോലീസിലെയും സുരക്ഷാ സേനയിലെയും 20 ഉദ്യോഗസ്ഥരും 26 വിദേശികളും ഉൾപ്പെടെ 166 പേർ കൊല്ലപ്പെട്ടു.

വ്യാഴാഴ്‌ച പ്രധാനമന്ത്രി മോദിയുമായുള്ള സംയുക്ത വാർത്താ സമ്മേളനത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു, -“2008 ലെ മുംബൈ ഭീകരാക്രമണവുമായി ബന്ധമുള്ള ലോകത്തിലെ ഏറ്റവും ദുഷ്‌ടന്മാരിൽ ഒരാളായ തഹാവൂർ റാണയെ (ആസൂത്രകരുടെ കൂട്ടാളി) ഇന്ത്യയിൽ നീതി നേരിടുന്നതിനായി കൈമാറാൻ എൻ്റെ ഭരണകൂടം അംഗീകാരം നൽകിയതായി ഇന്ന് പ്രഖ്യാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. നീതി നേരിടാൻ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങുകയാണ്… വളരെ അക്രമാസക്തനായ ഒരാളെയാണ് ഞങ്ങൾ നൽകുന്നത്, എനിക്ക് തോന്നുന്നു.”

ലോകമെമ്പാടുമുള്ള “തീവ്ര ഇസ്ലാമിക ഭീകരത”യുടെ ഭീഷണിയെ നേരിടാൻ ഇന്ത്യയും യുഎസും “മുമ്പൊരിക്കലും ഇല്ലാത്തവിധം” ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.

യു.എസ് അപ്പീൽ ഫോറത്തിൽ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ ശനിയാഴ്‌ച റാണ അന്തിമ അപ്പീൽ സമർപ്പിച്ചിട്ടുണ്ടെന്നും ഇത് കൈമാറൽ ഏതാനും ആഴ്‌ചകൾ വൈകിപ്പിച്ചേക്കാം. ഇത് നിയമപരമായ കാര്യമാണെന്നും ഇന്ത്യയും യുഎസും തമ്മിലുള്ള ശക്തമായ നയതന്ത്ര ബന്ധത്തെ ഇത് ബാധിക്കില്ലെന്നും വിദഗ്ദ്ധർ പറഞ്ഞു.

തഹാവൂർ റാണ

26/11 ആക്രമണത്തിൻ്റെ പ്രധാന ഗൂഢാലോചനക്കാരിൽ ഒരാളായ പാകിസ്ഥാൻ- അമേരിക്കൻ വംശജനായ ഡേവിഡ് കോൾമാൻ ഹെഡ്‌ലി റാണക്കെതിരെ മൊഴി നൽകിയിരുന്നു. 2007നും 2008നും ഇടയിൽ അഞ്ച് തവണ ഇന്ത്യയിലേക്ക് യാത്ര ചെയ്‌തിട്ടുണ്ടെന്നും മുംബൈയിലെ ആക്രമണ ലക്ഷ്യങ്ങൾക്കായി റെയ്‌ഡ്‌ നടത്തിയിട്ടുണ്ടെന്നും അമേരിക്കയിൽ നടത്തിയ ചോദ്യം ചെയ്യലിൽ ഹെഡ്‌ലി വെളിപ്പെടുത്തിയിരുന്നു.

റാണ തനിക്ക് നേടിയെടുക്കാൻ സഹായിച്ച അഞ്ച് വർഷത്തെ വിസ ഉപയോഗിച്ചാണ് താൻ ഇന്ത്യ സന്ദർശിച്ചതെന്നും തൻ്റെ ഐഡന്റിറ്റി മറയ്ക്കാൻ ഒരു ഇമിഗ്രേഷൻ കമ്പനി തുറക്കാൻ തൻ്റെ സഹ- ഗൂഢാലോചകനും സഹായിച്ചുവെന്നും ഹെഡ്‌ലി പറഞ്ഞിരുന്നു.

2011ൽ, മുംബൈ ഭീകരാക്രമണത്തിന് സഹായം നൽകിയതിന് യുഎസ് കോടതി റാണയെ കുറ്റവിമുക്തൻ ആക്കിയെങ്കിലും ലഷ്‌കർ-ഇ-തൊയ്ബക്ക് സാമ്പത്തിക സഹായം നൽകിയതിനും ഡെൻമാർക്കിൽ ഒരു ഭീകരാക്രമണ പദ്ധതിക്ക് സഹായിച്ചതിനും ശിക്ഷിക്കപ്പെട്ടു.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

43 വർഷം പഴക്കമുള്ള കമ്പനി ഉടമ വിറ്റു; തൊഴിലാളികൾക്ക് കോടിക്കണക്കിന് രൂപ വിതരണം ചെയ്തു

അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്തെ മിൻഡൻ നഗരത്തിൽ പ്രവർത്തിച്ചിരുന്ന 43 വർഷം പഴക്കമുള്ള ഒരു കുടുംബ ഉടമസ്ഥ കമ്പനിയുടെ വിൽപ്പനയ്ക്ക് പിന്നാലെ ജീവനക്കാർക്ക് ലഭിച്ച വൻ സാമ്പത്തിക സമ്മാനം ലോകശ്രദ്ധ നേടുന്നു. വാക്കർ കുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഫൈബർബോണ്ട് കോർപ്പറേഷൻ എന്ന ഇലക്ട്രിക്കൽ ഉപകരണ നിർമ്മാണ കമ്പനിയാണ് പവർ മാനേജ്‌മെന്റ് രംഗത്തെ ഭീമനായ ഈറ്റൺ എന്ന സ്ഥാപനത്തിന് 1.7...

Keep exploring...

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...

‘ബംഗാൾ ഇനി ബിജെപിയുടെ കൈകളിൽ’; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിയാകും

പശ്ചിമ ബംഗാളിൽ ഒരു പ്രധാന രാഷ്ട്രീയ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. സുവേന്ദു അധികാരി സംസ്ഥാനത്തിൻ്റെ പുതിയ മുഖ്യമന്ത്രിയായി. ഭാരതീയ...

More News

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...

43 വർഷം പഴക്കമുള്ള കമ്പനി ഉടമ വിറ്റു; തൊഴിലാളികൾക്ക് കോടിക്കണക്കിന് രൂപ വിതരണം ചെയ്തു

അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്തെ മിൻഡൻ നഗരത്തിൽ പ്രവർത്തിച്ചിരുന്ന 43 വർഷം പഴക്കമുള്ള ഒരു കുടുംബ ഉടമസ്ഥ കമ്പനിയുടെ വിൽപ്പനയ്ക്ക്...

‘ബംഗാൾ ഇനി ബിജെപിയുടെ കൈകളിൽ’; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിയാകും

പശ്ചിമ ബംഗാളിൽ ഒരു പ്രധാന രാഷ്ട്രീയ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. സുവേന്ദു അധികാരി സംസ്ഥാനത്തിൻ്റെ പുതിയ മുഖ്യമന്ത്രിയായി. ഭാരതീയ...

ആഡംബര കപ്പലിലെ ജീവനക്കാരിൽ രണ്ട് ഇന്ത്യക്കാർക്കും ഹാൻ്റെ വൈറസ് ബാധ

ഹാൻ്റെ വൈറസ് അണുബാധയുടെ ഒന്നിലധികം സാധ്യതയുള്ള കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള എംവി ഹോണ്ടിയസ് എന്ന ക്രൂയിസ് കപ്പലിലുള്ള രണ്ട്...

തമിഴ്‌നാട്ടിലെ ഇടത്–ടിവികെ സഹകരണത്തിന് പിന്നിൽ

| വേദനായകി തമിഴ്നാട് രാഷ്ട്രീയത്തിൽ നിലവിലെ അസ്ഥിരതകൾക്ക് പരിഹാരമായി പുതിയ രാഷ്ട്രീയ നീക്കങ്ങൾ നടന്നതായി ചില മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു....

വിജയ് സര്‍ക്കാര്‍ തമിഴ്‌നാട്ടില്‍; CPIM-CPI-VCK പിന്തുണയിൽ കേവല ഭൂരിപക്ഷമായി

തമിഴ്‌നാട്ടില്‍ വിജയ്ക്ക് ഭൂരിപക്ഷ പിന്തുണ ലഭിച്ചതോടെ സര്‍ക്കാര്‍ രൂപീകരിക്കും. സിപിഐഎം സിപിഐ, വിസികെ എന്നീ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ...

ഉമ്മൻചാണ്ടിയെ തൊട്ടാൽ പൊറുക്കില്ല; സതീശൻ അനുകൂല പ്രകടനത്തിൽ യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ്

വിഡി സതീശൻ അനുകൂല പ്രകടനത്തിൽ വിമർശനവുമായി യൂത്ത് കോൺഗ്രസ്. പ്രകടനത്തിൽ ഉമ്മൻചാണ്ടിയുടെ ഫ്ലക്‌സ് കീറിയത്തിനെതിരെ പ്രതിഷേധം. ഫ്ലക്‌സ് കീറിയവർ...

‘മിച്ചൽ മാർഷിൻ്റെ ചരിത്ര പ്രകടനം’; എൽ.എസ്.ജിക്ക് വേണ്ടി ഏറ്റവും വേഗതയേറിയ സെഞ്ച്വറി

2026 -ലെ ഐപിഎൽ 50-ാം മത്സരത്തിൽ, ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൻ്റെ ഓപ്പണർ മിച്ചൽ മാർഷ് കൊടുങ്കാറ്റുള്ള ഇന്നിംഗ്‌സ് കളിച്ചുകൊണ്ട്...