Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
‘മാനന്തവാടി കമ്പമല കത്തുന്നു’; കാട്ടുതീ പരിസര പ്രദേശങ്ങളിലേക്കും പടരുന്നു | Nalamidam
18 September 2026
Home News Kerala ‘മാനന്തവാടി കമ്പമല കത്തുന്നു’; കാട്ടുതീ പരിസര പ്രദേശങ്ങളിലേക്കും പടരുന്നു

‘മാനന്തവാടി കമ്പമല കത്തുന്നു’; കാട്ടുതീ പരിസര പ്രദേശങ്ങളിലേക്കും പടരുന്നു

ഒരു മലയിൽ നിന്നും മറ്റൊരു മലയിലേക്ക് തീ വ്യാപിക്കുന്നു

239

വയനാട്: മാനന്തവാടി പിലാക്കാവ് കാട്ടുതീയിൽ കമ്പമല കത്തുന്നു. തീ പടർന്ന് മലയുടെ ഒരു ഭാഗം കത്തിയമർന്നു. തീ പരിസര പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നുണ്ട്. വനംവകുപ്പ് സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം നടത്തുന്നുണ്ട്. അതിനിടെ കാട്ടുതീ കൂടുതൽ വ്യാപിക്കുന്നു. ഒരു മലയിൽ നിന്നും മറ്റൊരു മലയിലേക്ക് തീ വ്യാപിക്കുന്നു. തീയിൽ കത്തുന്ന സ്ഥലങ്ങൾക്ക് സമീപം ജനവാസ മേഖലയാണ്.

‘ചൂട് കൂടുന്നതിനാലാണ് തീ വ്യാപിക്കുന്നത്. ഒരു മലയിൽ നിന്ന് മറ്റൊരു മലയിലേക്ക് തീ പടരുന്നു. അടുത്തതൊന്നും നിൽക്കാൻ പറ്റാത്ത സാഹചര്യമാണ്. വനം വകുപ്പിൻ്റെ വാഹനങ്ങൾ എത്തിയിട്ടുണ്ട്. തീ അണയ്ക്കാൻ ശ്രമം ആരംഭിച്ചു. ആളുകൾ താമസിക്കുന്ന സ്ഥലമായതിനാൽ കൂടുതൽ ആശങ്കയിലാണെന്നും’ -പ്രദേശവാസികൾ പറഞ്ഞു.

കാട്ടുതീ വ്യാപിക്കാതിരിക്കാനുള്ള ശ്രമം നടത്തുകയാണ് വേണ്ടത്. ഒരു മലയിൽ നിന്നും മറ്റൊരു മേഖലയിലേക്ക് തീ പടരുന്നു എന്നത് ആശങ്കയാണ്. കൂടുതലും തേയില തോട്ടങ്ങളാണ്.