7 March 2026

സച്ചിനും സച്ചിന്റെ ഷോട്ടുകൾക്കും പ്രായത്തിന്റെ ഭാരമില്ലെന്ന് തോന്നുന്നു

സച്ചിൻ, യുവി, ഇർഫാൻ പത്താൻ, യൂസഫ് പത്താൻ. കാലം തിരിച്ചു പിടിക്കാനാവില്ല, എന്നാൽ കഴിഞ്ഞു പോയ കാലത്തിലേക്ക് ഒരിത്തിരി നേരത്തേക്ക് എങ്കിലും തിരികെ കൊണ്ടുപോവാൻ ഇവരെക്കൊണ്ട് കഴിയും എന്ന് മനസിലായി.

| ശിൽപ നിരവിൽപുഴ

ചാമ്പ്യൻസ് ട്രോഫി മാച്ചുകളുടെ ആവേശമേറുകയാണ്. ഡബ്ല്യൂ പി എല്ലും ഒന്നിനേക്കാൾ മികച്ചതടുത്തത് എന്ന പോലെ മുന്നോട്ടു പോവുകയാണ്. അതിനിടയിലാണ് അധികം ചർച്ച ചെയ്യപ്പെടാതെഇന്റർനാഷണൽ മാസ്റ്റേഴ്സ് ലീഗ് നടക്കുന്നത്. പണ്ടാരാധിച്ചു ഹൃദയത്തിൽ കൊണ്ടുനടന്ന (ഇന്നും) മനുഷ്യർ വീണ്ടും ക്രീസിലിറങ്ങുന്നത് കാണാനുള്ള കൊതി കൊണ്ട് കണ്ടതാണ്. സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ നയിക്കുന്ന India Mastersഉം മോർഗൻ നയിക്കുന്ന England Mastersഉം മുംബൈയിലെ ഡി വൈ പട്ടേൽ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുകയാണ്.

ഒരു വെള്ളിയാഴ്ച വൈകുന്നേരമല്ല, തിരക്കുള്ളൊരു ചൊവ്വാഴ്ച രാത്രിയാണ് മാച്ച് നടക്കുന്നത്. എന്നിട്ടും മുപ്പത്തിയാറായിരത്തോളം കാണികൾ നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്. ഒരൊറ്റ കാരണം. 132 റൺസ് മാത്രമെടുത്ത ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സിന് ശേഷം ചെയ്‌സ് ചെയ്യാൻ ഇറങ്ങുന്ന ഇന്ത്യ. ജേഴ്സി നമ്പർ 10 അണിഞ്ഞുകൊണ്ട് അയാൾ കാല് ഗ്രൗണ്ടിലേക്കെടുത്തുവെക്കാൻ കാത്തിരുന്നപോലെ ആരവമാണ് സ്റ്റേഡിയം നിറയെ. കമന്ററിയിൽ പറയുന്നുണ്ട്. “It’s unbelievable. How someone who retired 10 15 years ago can still do this to a nation” എന്ന്.

എന്ത് കൊണ്ടാണതെന്ന് അയാൾ ബാറ്റുകൊണ്ട് കാണിച്ചു തരുന്നുമുണ്ട്. സ്റ്റീവൻ ഫിന്നിന്റെ ഓവറിൽ അയാളുടെ ഒരു കവർ ഡ്രൈവ് ഉണ്ട്. ബ്രെസ്നനെ ബാക്ക്വാർഡ് സ്‌ക്വയർ ലെഗിലേക്ക് അടിച്ച ഒരു സിക്സറുണ്ട്. 22 ബോളിൽ 36ഉമെടുത്താണ് സച്ചിൻ ഔട്ടായി മടങ്ങുന്നത്. ഓരോ ഷോട്ടുകളും ഫ്രെയിം ചെയ്തെടുത്തു വക്കാൻ തോന്നും, പോസ് ചെയ്തു റീവൈൻഡ് ചെയ്തു വീണ്ടും കാണാൻ തോന്നും. His footworks, timing, class and elegance..! And his ability to pick up lengths too early..!

ഓരോ ബോൾ ഫെയ്‌സ് ചെയ്യാൻ തയ്യാറാവുമ്പോഴും കാണികളുടെ സച്ചിൻ സച്ചിൻ എന്ന ആരവം, കമന്ററി ബോക്സിലെ ആവേശം, ഉള്ളിൽ അണപൊട്ടി ഒഴുകുന്ന ഗൃഹാതുരതയുടെ മലവെള്ളപ്പാച്ചിൽ. കമന്ററിയിൽ പറഞ്ഞ അതേ കാര്യമേറ്റു പറയുകയാണ്. If you haven’t watched this match yet, please do watch this.

സച്ചിൻ ബാറ്റ് ചെയ്യാനിറങ്ങുമ്പോൾ ഒരിക്കലും വറ്റാത്ത ആരവത്തെ കുറിച്ച് ചോദിക്കുമ്പോൾ ഇർഫാൻ പത്താൻ പറയുന്നുണ്ട്. പത്തുവർഷത്തോളം താൻ ഡ്രസിങ് റൂം ഷെയർ ചെയ്തിട്ടുണ്ട്, അതിലോരോ ദിവസവും സ്പെഷ്യൽ ആയിരുന്നു എന്ന്. Because game always comes first for him എന്ന്.

ഗുർകീരാട്ടിന്റെ ഇന്നിംഗ്സ് മനോഹരമായിരുന്നു. ഈ പ്രായത്തിലും, തുടർച്ചയായ പരിശീലനങ്ങൾ ഇല്ലാതെ ഇറങ്ങിയിട്ടും ഇന്ത്യൻ ടീം ഫീൽഡിങ്ങിൽ കാണിച്ച ചുറുചുറുക്ക് അവിശ്വസനീയമായിരുന്നു..! But Sachin, his aura..! ഉള്ളിലൊരു പത്തു വർഷം പിന്നോട്ട് പോയ പ്രതീതിയാണ്. നമുക്ക് പ്രായമാവും, നമ്മുടെ ഓർമകൾക്കും. പക്ഷേ സച്ചിനും സച്ചിന്റെ ഷോട്ടുകൾക്കും പ്രായത്തിന്റെ ഭാരമില്ലെന്ന് തോന്നുന്നു. സച്ചിൻ, യുവി, ഇർഫാൻ പത്താൻ, യൂസഫ് പത്താൻ. കാലം തിരിച്ചു പിടിക്കാനാവില്ല, എന്നാൽ കഴിഞ്ഞു പോയ കാലത്തിലേക്ക് ഒരിത്തിരി നേരത്തേക്ക് എങ്കിലും തിരികെ കൊണ്ടുപോവാൻ ഇവരെക്കൊണ്ട് കഴിയും എന്ന് മനസിലായി.

Share

More Stories

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

അത്യാധുനിക അമേരിക്കൻ ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെത്തി; സ്റ്റാർമർ അനുമതി നൽകി

0
ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ പ്രതിരോധപരമായ ആക്രമണങ്ങൾ നടത്താൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയതോടെ, അത്യാധുനിക അമേരിക്കൻ ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ യുകെയിലെത്തി. തുടക്കത്തിൽ അനുമതി...

‘ഇന്ത്യക്കാർ നല്ല അഭിനേതാക്കളാണ്’; റഷ്യയുടെ എണ്ണ ഇളവിനെ കുറിച്ച് ട്രംപ് സഹായി

0
പശ്ചിമേഷ്യൻ സംഘർഷത്തിന് ഇടയിൽ ലോകമെമ്പാടുമുള്ള വിതരണം ലഘൂകരിക്കുന്നതിനായി, ജലപാതകളിൽ പൊങ്ങിക്കിടക്കുന്ന കപ്പലുകളിൽ നിന്ന് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് 'അനുമതി' നൽകിയതായി അമേരിക്ക അറിയിച്ചു. "ലോകത്ത് എണ്ണ വളരെ നന്നായി ലഭ്യമാണ്. ഇന്ത്യയിലെ നമ്മുടെ...

കേര പദ്ധതി; കർഷകർക്ക് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തത് ഒരു കോടി രൂപ ധനസഹായം

0
ലോകബാങ്ക് സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി അർഹരായ തോട്ടവിള കർഷകർക്കുള്ള പുനർനടീൽ സഹായധനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തു. ചേർത്തല വി.ടി.എ.എം. ഓഡിറ്റോറിയത്തിൽ നടന്ന...

Featured

More News