ഡൽഹി നിയമസഭയിൽ പ്രവേശനം നിഷേധിച്ച സസ്‌പെൻഡ് ചെയ്യപ്പെട്ട ആം ആദ്‌മി എംഎൽഎമാർക്ക് വേണ്ടി അതിഷി ധർണ നടത്തി

സ്‌പീക്കറുടെ ഉത്തരവിൻ്റെ പകർപ്പ് ആവശ്യപ്പെട്ടപ്പോൾ സുരക്ഷാ ജീവനക്കാർക്ക് ഒരു രേഖയും കാണിക്കാൻ കഴിഞ്ഞിട്ടില്ല

- Advertisement -
- Advertisement -

ന്യൂഡൽഹി: 21 പ്രതിപക്ഷ നേതാക്കളുടെ സഭയിൽ നിന്ന് സസ് പെൻഡ് ചെയ്‌ത സ്‌പീക്കർ വിജേന്ദർ ഗുപ്‌തയുടെ അധികാരപരമായ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് (എൽഒപി) അതിഷി വ്യാഴാഴ്‌ച ഡൽഹി നിയമസഭാ വളപ്പിന് പുറത്ത് ധർണ നടത്തി.

“രാജ്യത്തിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് നിയമസഭയിലേക്ക് പ്രവേശനം നിഷേധിക്കുന്നത്” അതിഷി ഐഎഎൻഎസിനോട് പറഞ്ഞു.

“ഞങ്ങൾ ഒരു കുത്തിയിരിപ്പ് സമരം നടത്തില്ല, പക്ഷേ സുരക്ഷാ ഉദ്യോഗസ്ഥർ ഞങ്ങളെ പരിസരത്തേക്ക് പ്രവേശിക്കാൻ അനുവദിക്കാത്തതിനാൽ ഇവിടെ കുത്തിയിരിപ്പ് നടത്താൻ നിർബന്ധിതരായി,” -അവർ പറഞ്ഞു.

സസ്‌പെൻഡ് ചെയ്യപ്പെട്ടവർ പരിസരത്ത് പ്രവേശിക്കുന്നത് നിരോധിച്ചു കൊണ്ടുള്ള സ്‌പീക്കറുടെ ഉത്തരവിൻ്റെ പകർപ്പ് ആവശ്യപ്പെട്ടപ്പോൾ സുരക്ഷാ ജീവനക്കാർക്ക് ഒരു രേഖയും കാണിക്കാൻ കഴിഞ്ഞിട്ടില്ല കൽക്കാജിയിൽ നിന്നുള്ള എപിഐ പറഞ്ഞു.

ചൊവ്വാഴ്‌ചയാണ് സ്‌പീക്കർ ഗുപ്‌ത ആം ആദ്‌മി അംഗങ്ങളെ മൂന്ന് സിറ്റിങ്ങുകളിലേക്ക് സസ്പെൻഡ് ചെയ്‌തത്. എന്നാൽ വ്യാഴാഴ്‌ച നിയമസഭാ സെക്രട്ടേറിയറ്റ് സസ്പെൻഷൻ മുഴുവൻ സെഷനിലേക്കും നീട്ടിയതായും മാർച്ച് മൂന്ന് വരെ തുടരുമെന്നും സൂചിപ്പിച്ചു.

“എന്തുകൊണ്ടാണ് ഭരണകക്ഷിയായ ബിജെപി ബാബ സാഹിബ് അംബേദ്ക്കറുടെ പേരിനെ ഇത്ര ഭയക്കുന്നത്,” മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അംബേദ്ക്കറുടെടെയും ഷഹീദ് ഭഗത് സിംഗിൻ്റെയും ഫോട്ടോ നീക്കം ചെയ്‌തതായി ആരോപിച്ച് പരാതിപ്പെട്ടതിന് ആം ആദ്‌മി അംഗങ്ങളെ സ്‌പീക്കർ സസ്‌പെൻഡ് ചെയ്‌ത സഭാനടപടികൾ ഓർമ്മിപ്പിച്ചു കൊണ്ട് അവർ പറഞ്ഞു.

നിയമസഭയിൽ നിയമലംഘനം നടന്നിട്ടുണ്ടെന്ന എപിപിയുടെ ആരോപണങ്ങൾ ബിജെപി തള്ളിക്കളഞ്ഞു.

21 ആം ആദ്‌മി അംഗങ്ങളുടെ സസ്പെൻഷനെ പരാമർശിച്ചു കൊണ്ട് ഡൽഹി മന്ത്രി പർവേഷ് വർമ്മ പറഞ്ഞു, -“ഇതൊരു തുടക്കം മാത്രമാണ്. കഴിഞ്ഞ 10 വർഷത്തിനിടയിൽ അവർ ക്രിയാത്മകമായി ഒന്നും തന്നെ ചെയ്യാത്തതിനാൽ പുതിയ നിയമസഭയിൽ നിരവധി സംഭവങ്ങൾ ആദ്യമായി സംഭവിക്കാൻ പോകുന്നു.”

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘ഇറാൻ യുദ്ധത്തിൻ്റെ 70-ാം ദിനം’; ഹോർമുസിൽ അമേരിക്കയും ഇറാനും വെടിവെയ്‌പ്‌ നടത്തി

തന്ത്രപ്രധാനമായ ജലപാതക്ക്‌ ചുറ്റും സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകളെ ലക്ഷ്യമാക്കിയും രാജ്യത്തിൻ്റെ തെക്കൻ തീരത്തെ സിവിലിയൻ പ്രദേശങ്ങൾ ആക്രമിച്ചും അമേരിക്ക വെടിനിർത്തൽ ലംഘിച്ചുവെന്ന് ഇറാൻ ആരോപിച്ചു. "പ്രകോപനം ഇല്ലാതെയുള്ള ഇറാനിയൻ ആക്രമണങ്ങൾ" തങ്ങളുടെ സൈന്യം തടഞ്ഞുവെന്നും "സ്വയം പ്രതിരോധ ആക്രമണങ്ങൾ" നടത്തിയെന്നും യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) പറഞ്ഞു. അതേസമയം,...

Keep exploring...

‘ഇറാൻ യുദ്ധത്തിൻ്റെ 70-ാം ദിനം’; ഹോർമുസിൽ അമേരിക്കയും ഇറാനും വെടിവെയ്‌പ്‌ നടത്തി

തന്ത്രപ്രധാനമായ ജലപാതക്ക്‌ ചുറ്റും സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകളെ ലക്ഷ്യമാക്കിയും രാജ്യത്തിൻ്റെ തെക്കൻ...

ക്രിയേറ്റീവ് പ്രൊഫഷണലുകൾക്ക് 4 എഐ കരിയർ

കൃത്രിമബുദ്ധി ഇനി ശാസ്ത്രം, എഞ്ചിനീയറിംഗ്, സാങ്കേതിക മേഖലകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ജോലി ചെയ്യുന്ന രീതി മാത്രമല്ല, പ്രസക്തി...

More News

‘മിച്ചൽ മാർഷിൻ്റെ ചരിത്ര പ്രകടനം’; എൽ.എസ്.ജിക്ക് വേണ്ടി ഏറ്റവും വേഗതയേറിയ സെഞ്ച്വറി

2026 -ലെ ഐപിഎൽ 50-ാം മത്സരത്തിൽ, ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൻ്റെ ഓപ്പണർ മിച്ചൽ മാർഷ് കൊടുങ്കാറ്റുള്ള ഇന്നിംഗ്‌സ് കളിച്ചുകൊണ്ട്...

‘ഇറാൻ യുദ്ധത്തിൻ്റെ 70-ാം ദിനം’; ഹോർമുസിൽ അമേരിക്കയും ഇറാനും വെടിവെയ്‌പ്‌ നടത്തി

തന്ത്രപ്രധാനമായ ജലപാതക്ക്‌ ചുറ്റും സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകളെ ലക്ഷ്യമാക്കിയും രാജ്യത്തിൻ്റെ തെക്കൻ...

ക്രിയേറ്റീവ് പ്രൊഫഷണലുകൾക്ക് 4 എഐ കരിയർ

കൃത്രിമബുദ്ധി ഇനി ശാസ്ത്രം, എഞ്ചിനീയറിംഗ്, സാങ്കേതിക മേഖലകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ജോലി ചെയ്യുന്ന രീതി മാത്രമല്ല, പ്രസക്തി...

ക്ഷേത്രത്തിലും സൈനിക ക്യാമ്പിലും ആക്രമണം നടത്താൻ ഐഎസ്‌ഐ ബന്ധമുള്ള ഘടകത്തിന് പദ്ധതി, അന്വേഷണം തുടങ്ങി

ഷഹ്‌സാദ് ഭട്ടി മൊഡ്യൂളുമായി ബന്ധമുള്ള പ്രവർത്തകർ വഴി ഡൽഹിയിലെ ഒരു ചരിത്ര പ്രസിദ്ധ ക്ഷേത്രം, ഡൽഹി- സോണിപത് ഹൈവേയിലെ...

ബേപ്പൂരിൽ അൻവർ- ആർ.എസ്.എസ് ഡീൽ?; ബിജെപി വോട്ടുകൾ യുഡിഎഫിന് മറിച്ചു, വിവരങ്ങൾ പുറത്ത്

ബേപ്പൂർ മണ്ഡലത്തിൽ പിവി അൻവറും ആർഎസ്എസും തമ്മിൽ വോട്ട് കച്ചവടം നടന്നെന്ന വിശദാംശങ്ങൾ പുറത്തുവന്നു. ബിജെപിയുടെ വോട്ടുകൾ വ്യാപകമായി...

തമിഴ്‌നാട്ടിൽ DMKയും AIADMKയും കൈകോർത്തേക്കും എന്ന് അഭ്യൂഹം

ദ്രാവിഡ പാര്‍ട്ടികളായ ഡിഎംകെയോ എഐഎഡിഎംകെയോ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉയര്‍ത്തിയാല്‍ തമിഴക വെട്രി കഴകത്തിൻ്റെ 108 എംഎല്‍എമാരും രാജിവെക്കുമെന്ന്...

‘കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ച”; എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച തുടരുന്നതിനിടെ എംഎല്‍എമാരുടെ പിന്തുണ രേഖപ്പെടുത്തിയ എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്. ‘ദി ന്യൂ ഇന്ത്യന്‍...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...