...
Home News Kerala സ്‌കൂളുകളിലെ അധ്യാപകരടക്കം മുന്നൂറോളം നിയമനങ്ങളിൽ സുപ്രീം കോടതി വിധി

സ്‌കൂളുകളിലെ അധ്യാപകരടക്കം മുന്നൂറോളം നിയമനങ്ങളിൽ സുപ്രീം കോടതി വിധി

എൻഎസ്എസ് മാനേജ്മെന്റ്റിന് കീഴിലെ എയ്‌ഡഡ് സ്‌കൂളുകളിൽ നടത്തിയ നിയമനങ്ങൾ സ്‌ഥിരപ്പെടുത്താനാണ് അനുമതി നൽകിയത്

228

സംസ്ഥാനത്ത് എൻഎസ്എസ് സ്‌കൂളുകളിലെ നിയമനം സ്ഥി‌രപ്പെടുത്താൻ സുപ്രീം കോടതി അനുമതി നൽകി. ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്‌തിട്ടുള്ള തസ്‌തികകളിൽ ഒഴികെ കേരളത്തിൽ എൻഎസ്എസ് മാനേജ്മെന്റ്റിന് കീഴിലെ എയ്‌ഡഡ് സ്‌കൂളുകളിൽ നടത്തിയ നിയമനങ്ങൾ സ്‌ഥിരപ്പെടുത്താനാണ് അനുമതി നൽകിയത്. അധ്യാപക, അനധ്യാപക തസ്‌തികകളിൽ നിയമനം ലഭിച്ച മുന്നൂറോളം പേർക്ക് ആശ്വാസകരമാണ് ഈ തീരുമാനം.

ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട കേസ് നിലനിൽക്കുന്നത് മൂലം സ്‌കൂളുകളിൽ നടത്തിയ അധ്യാപക, അനധ്യാപക നിയമനങ്ങൾ സംസ്‌ഥാന സർക്കാർ സ്ഥിരപ്പെടുത്തുന്നില്ലെന്ന പരാതിയാണ് എൻഎസ്എസ് ഉന്നയിച്ചത്. ദീർഘകാലമായി നിലനിൽക്കുന്ന മറ്റ് ഒഴിവുകളിലെ സ്‌ഥിരപ്പെടുത്തൽ ഭിന്നശേഷി സംവരണത്തെ ബാധിക്കുന്നില്ലെന്നും എൻഎസ്എസ് വാദിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.