...
Home News Kerala ‘മോദി സർക്കാരിന് ബദൽ പിണറായി സർക്കാർ; കോൺഗ്രസിൻ്റെ സർട്ടിഫിക്കറ്റ് അവശ്യമില്ല’: പ്രകാശ് കാരാട്ട്

‘മോദി സർക്കാരിന് ബദൽ പിണറായി സർക്കാർ; കോൺഗ്രസിൻ്റെ സർട്ടിഫിക്കറ്റ് അവശ്യമില്ല’: പ്രകാശ് കാരാട്ട്

മോദി സർക്കാർ നവ ഫാസിസ്റ്റ് സ്വഭാവം പ്രകടിപ്പിക്കുകയാണ്

264

മോദി സർക്കാർ പ്രകടിപ്പിക്കുന്നത് നവ ഫാസിസം ആണെന്നും മോദി സർക്കാരിന് ബദൽ കേരളത്തിലെ പിണറായി സർക്കാർ ആണെന്നും സിപിഐഎം കോഡിനേറ്റർ പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കൊല്ലത്ത് സിപിഐഎം സംസ്ഥാന സമ്മേളനത്തിലെ ഉദ്ഘാടന പ്രസംഗത്തിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം.

മോദി സർക്കാർ നവ ഫാസിസ്റ്റ് സ്വഭാവം പ്രകടിപ്പിക്കുകയാണ്. ക്ലാസിക്കൽ ഫസിസത്തിൽ നിന്നും മാറി നവ ഫാസിസം ഹിന്ദുത്വ കോർപ്പറേറ്റ് താത്പര്യങ്ങളോടൊപ്പം ചേരുകയാണ്. മോദി സർക്കാർ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഉൾപ്പെടെ നടപ്പാക്കുന്നത് ഫെഡറൽ സംവിധാനം തകർക്കാൻ ആണ്. ഇതിന് എതിരായ ബദൽ ആണ് കേരളത്തിലെ പിണറായി സർക്കാർ.

സിപിഐഎമ്മിന് ആർഎസ്എസ്, ബിജെപി വിരുദ്ധ പോരാട്ടത്തിൽ കോൺഗ്രസിൻ്റെ സർട്ടിഫിക്കറ്റ് അവശ്യമില്ലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. കേരളത്തിലെ കോൺഗ്രസ്‌ നേതൃത്വത്തെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെയും കാരാട്ട് ശക്തമായി വിമർശിച്ചു. പാർട്ടി കരട് രാഷ്ട്രീയ രേഖയിലെ നവ ഫാസിസ പ്രയോഗത്തിന് എതിരെ കാര്യങ്ങൾ മനസിലാക്കാതെയാണ് വിഡി സതീശൻ പ്രതികരിക്കുന്നത്.

ബിജെപിക്ക് എതിരെ ഒന്നും ചെയ്യാതെ കോൺഗ്രസ്‌ നേതാക്കൾ സിപിഐഎമ്മിനെതിരെ പ്രചരണം നടത്തുന്നതെന്നും പ്രകാശ് കാരാട്ട്. കേരളത്തിലെ പാർട്ടി വിഭഗീയത ഇല്ലതായി ഒറ്റകെട്ടായതിലെ സന്തോഷവും പ്രകാശ് കാരാട്ട് പ്രകടിപ്പിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.