8 March 2026

ബിജെപി സര്‍ക്കാരിന്റെ വര്‍ഗീയമായ വിഭജനനയം ഇന്ത്യയെന്ന ആശയത്തിന് തന്നെ വെല്ലുവിളി: എം എ ബേബി

കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ വര്‍ഗീയമായ വിഭജനനയം ഇന്ത്യയെന്ന ആശയത്തിന് തന്നെ വെല്ലുവിളിയാണ്. രാജ്യത്തിന്റെ റവന്യുവരുമാനത്തിന്റെ 62.3 ശതമാനവും കേന്ദ്രത്തിന്റെ കൈകളിലേക്കാണ് പോകുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കിട്ടുന്നത് 37.7 ശതമാനം മാത്രമാണ്.

നമ്മുടെ രാജ്യത്തിന്റെ ഐക്യത്തിന് തുരങ്കം വെയ്ക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. കേന്ദ്രസര്‍ക്കാര്‍ കേരളത്തിനോട് കാട്ടുന്നത് ഏറ്റവും ഹീനമായ സമീപനമാണ്. ബിജെപി സര്‍ക്കാരിന്റെ സംസ്ഥാന സര്‍ക്കാര്‍ വിരുദ്ധ സമീപനം അവസാനം പൊട്ടിത്തെറിയിലേക്ക് എത്തും. കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ രാജ്ഭവനിലേക്ക് എല്‍ഡിഎഫ് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എ ബേബി.

കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ വര്‍ഗീയമായ വിഭജനനയം ഇന്ത്യയെന്ന ആശയത്തിന് തന്നെ വെല്ലുവിളിയാണ്. രാജ്യത്തിന്റെ റവന്യുവരുമാനത്തിന്റെ 62.3 ശതമാനവും കേന്ദ്രത്തിന്റെ കൈകളിലേക്കാണ് പോകുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കിട്ടുന്നത് 37.7 ശതമാനം മാത്രമാണ്. എന്നാല്‍ രാജ്യത്തിന്റെ മൊത്തം റവന്യു ചെലവിന്റെയും 62 ശതമാനം ചെലവിടുന്നത് സംസ്ഥാന സര്‍ക്കാരുകളാണ്.

അതിന് ആനുപാതികമായി വരുമാനം പങ്കിടാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല. കേരളത്തിലെ ജനങ്ങള്‍ ബിജെപിക്കും ആര്‍എസ്എസിനും എതിരായതിനാല്‍ സംസ്ഥാന സര്‍ക്കാരിനെ വൈരാഗ്യത്തോടെ ഞെരുക്കുകയാണ്. ചൂരല്‍മലയിലെയും മുണ്ടക്കൈയിലേയും കണ്ണൂനീര്‍ കാണാന്‍ കഴിയാത്ത മരിവിച്ച മനസ്സാണ് മോദി സര്‍ക്കാരിന്റേതെന്നും എം.എ. ബേബി പറഞ്ഞു.

Share

More Stories

‘സ്ത്രീകൾ ഇന്ത്യയെ എങ്ങനെ ശക്തിപ്പെടുത്തുന്നു’?

0
ഇന്ത്യയിലെ സ്ത്രീകൾ നമ്മുടെ സംസ്‌കാരത്തിൻ്റെയും സമൂഹത്തിൻ്റെയും സംരക്ഷകരാണ്. കുടുംബത്തിലെ ഏക വരുമാനക്കാരായവരും ചിലപ്പോൾ ഏക വരുമാനക്കാരുമായതിന് പുറമേ, എണ്ണമറ്റ വിധങ്ങളിൽ അവർ നമ്മുടെ സാമ്പത്തിക ഭൂപ്രകൃതിയെ ശക്തിപ്പെടുത്തുന്നു. വീട് നടത്തുന്നതും സ്ത്രീകളാണ്. കുട്ടികളെ വളർത്തൽ,...

ഇറാൻ്റെ എണ്ണ സംഭരണശാല ഇസ്രായേൽ ആക്രമിച്ചു, 30 ഇന്ധന ടാങ്കുകളും സംഭരണശാലകളും തകർന്നു

0
ഇസ്രായേലും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം ഒമ്പതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്, സംഘർഷം ഇപ്പോൾ അതിൻ്റെ തീവ്രതയിലേക്ക് എത്തിയിരിക്കുന്നു. ഇറാനിലെ തന്ത്രപ്രധാനമായ എണ്ണ ശേഖരണങ്ങളും ഇന്ധന ഡിപ്പോകളും ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമസേന വൻ ആക്രമണങ്ങൾ...

‘അന്താരാഷ്ട്ര വനിതാദിനം’; മണ്ണിൽ വിത്തിറക്കി ശ്രീവിദ്യയുടെ തുളുനാടൻ പെൺകരുത്ത്

0
അന്താരാഷ്ട്ര വനിതാ ദിനാചരണം സ്ത്രീ ശാക്തീകരണത്തിൻ്റെ ഒരു വലിയ ദിനമാണ്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ കാര്യങ്ങളിൽ വനിതകൾ നേടിയ വിജയത്തിൻ്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിവസം. അന്താരാഷ്ട്ര വനിതാദിനം ലോകത്തിലെ എല്ലാ വനിതകൾക്കുമായി...

ആര്യവൈദ്യ ഫാര്‍മസിയുടെ സ്ഥാപകൻ്റെ മകളുടെ കൊലപാതകം; ‌ജോലിക്കാരിയും ഭർത്താവും പിടിയിൽ

0
ആര്യവൈദ്യ ഫാര്‍മസിയുടെ സ്ഥാപകന്‍ മകള്‍ കസ്‌തൂരി കുട്ടിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടിലെ സഹായിയായിരുന്ന നേപ്പാള്‍ സ്വദേശിനി സുര്‍ജയും ഭര്‍ത്താവും പൊലീസ് കസ്റ്റഡിയിലെന്ന് സൂചന. മറ്റു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം...

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

Featured

More News