...
Home Entertainments ഇന്ത്യൻ സിനിമയിൽ ഇതാദ്യം; എമ്പുരാൻ ഒറ്റ ദിവസം വിറ്റത് 645 k+ ടിക്കറ്റുകൾ

ഇന്ത്യൻ സിനിമയിൽ ഇതാദ്യം; എമ്പുരാൻ ഒറ്റ ദിവസം വിറ്റത് 645 k+ ടിക്കറ്റുകൾ

ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ആളുകൾ കാണാൻ താല്പര്യം പ്രകടിപ്പിച്ച സിനിമയും എമ്പുരാൻ

428

മോഹൻലാൽ- പൃഥ്വിരാജ് ടീമിൻ്റെ എമ്പുരാൻ ഒരു മണിക്കൂറിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ഇന്ത്യൻ സിനിമയായി കഴിഞ്ഞ ദിവസം റെക്കോർഡിട്ടു. എന്നാൽ ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ഇന്ത്യൻ സിനിമ എന്ന റെക്കോർഡും ഇപ്പോള്‍ ചിത്രം സ്വന്തമാക്കി.

ചിത്രണത്തിൻ്റെ നിർമാതാക്കളിൽ ഒരാളായ ആൻ്റെണി പെരുമ്പാവൂരാണ് കണക്ക് പുറത്ത് വിട്ടത്. ഗോകുലം ഗോപാലൻ, ആൻ്റെണി പെരുമ്പാവൂർ, ലൈക്ക പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

”This deal is with the DEVIL. 24 മണിക്കൂറിനുള്ളിൽ വിറ്റത് 645k+ ടിക്കറ്റുകൾ. L2E എമ്പുരാൻ ഇന്ത്യൻ സിനിമയുടെ ചരിത്രം തിരുത്തിയെഴുതുകയാണ്. മാർച്ച് 27ന്”- ആൻ്റെണി പെരുമ്പാവൂർ ഫേസ്ബുക്കിൽ കുറിച്ചു. 24 മണിക്കൂറിൽ 6,45,000 ത്തിൽ കൂടുതൽ ടിക്കറ്റുകളാണ് ചിത്രം വിറ്റിരിക്കുന്നത്. പോസ്റ്റ് പങ്കുവെച്ച് അണിയറ പ്രവർത്തകർ തന്നെയാണ് വിവരം ഔദ്യോഗികമായി അറിയിച്ചത്.

ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ആളുകൾ കാണാൻ താല്പര്യം പ്രകടിപ്പിച്ച സിനിമയും എമ്പുരാൻ ആയിരുന്നു. ലൂസിഫറിനേക്കാള്‍ ദൈര്‍ഘ്യമുണ്ട് എമ്പുരാന് എന്നാണ് റിപ്പോര്‍ട്ടുകള്‍. ലൂസിഫറിന്‍റെ ദൈര്‍ഘ്യം രണ്ട് മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നെങ്കില്‍ എമ്പുരാന്‍റെ ദൈര്‍ഘ്യം രണ്ട് മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്‍റ് ആണ്.

അതേസമയം വിദേശ രാജ്യങ്ങളിലെ എമ്പുരാൻ്റെ അഡ്വാൻസ് ബുക്കിംഗ് ഏതാനും ദിവസങ്ങൾക്ക് മുമ്പേ ആരംഭിച്ചു കഴിഞ്ഞു. ഓവർസീസിൽ ബുക്കിങ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് വിദേശ റിപ്പോർട്ടുകൾ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.