8 March 2026

മലയാളത്തിൽ ആദ്യമായി തമിഴ് ചലച്ചിത്ര സംവിധായകൻ ചേരൻ

അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരിവേട്ട എന്ന ചിത്രത്തിൽ അദ്ദേഹം വേഷമിടുന്നു

ഗോപിക നായികയായ തമിഴ് ചിത്രം ‘ഓട്ടോഗ്രാഫ്’ മലയാളി പ്രേക്ഷകരുടെ ഇടയിൽ ചെലുത്തിയ സ്വാധീനം നിസാരമായി കാണാൻ കഴിയില്ല. ഈ സിനിമയുടെ സംവിധായകൻ ചേരൻ ഇതാ മലയാള സിനിമയിൽ വരുന്നു, അഭിനേതാവായി. മലയാളവുമായി ഏറെ ബന്ധങ്ങൾ ചേരനുണ്ട്. മലയാളി നായികമാർ പലപ്പോഴും ഇദ്ദേഹത്തിൻ്റെ ചിത്രങ്ങളിൽ അഭിനയിക്കാറുണ്ട്. ഗോപിക, പത്മപ്രിയ എന്നിവരൊക്കെ ചേരൻ ചിത്രങ്ങളിലെ നായികമാർ ആയിരുന്നു.

ചേരൻ മലയാളത്തിൽ മുമ്പ്, എത്തുന്നു എന്ന് പറഞ്ഞു കേട്ടിരുന്നുവെങ്കിലും അത് നടന്നിരുന്നില്ല. ഇപ്പോൾ അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരിവേട്ട എന്ന ചിത്രത്തിൽ അദ്ദേഹം വേഷമിടുന്നു. ടൊവിനോ തോമസ് നായകനായി അഭിനയിക്കുന്ന ചിത്രത്തിൽ ഡിഐജി രഘുറാം കേശവ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

ചേരൻ്റെ കഥാപാത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നു. ചേരൻ്റെ സാന്നിദ്ധ്യത്തിലൂടെ ‘നരിവേട്ട’ എന്ന ചിത്രം ദക്ഷിണേന്ത്യൻ സിനിമയിലും ശ്രദ്ധനേടുകയാണ്. തമിഴ്‌നാട്ടുകാരനെങ്കിലും കേരള കേഡറിൽ ജോലി ചെയ്യുന്ന ഐപിഎസ്. ഉദ്യോഗസ്ഥനാണ് രഘുറാം കേശവ്. തൊഴിൽരംഗത്ത് ഏറെ കർക്കശക്കാരനും, സത്യസന്ധനുമായ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. ഇദ്ദേഹത്തിൻ്റെ നിർണ്ണായകമായ ഇടപെടലിലൂടെ ചിത്രത്തിൻ്റെ കഥാഗതിയിൽ വലിയ വഴിഞ്ഞിരിവിന് കാരണമാകുന്നുണ്ട്.

Share

More Stories

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

അത്യാധുനിക അമേരിക്കൻ ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെത്തി; സ്റ്റാർമർ അനുമതി നൽകി

0
ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ പ്രതിരോധപരമായ ആക്രമണങ്ങൾ നടത്താൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയതോടെ, അത്യാധുനിക അമേരിക്കൻ ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ യുകെയിലെത്തി. തുടക്കത്തിൽ അനുമതി...

‘ഇന്ത്യക്കാർ നല്ല അഭിനേതാക്കളാണ്’; റഷ്യയുടെ എണ്ണ ഇളവിനെ കുറിച്ച് ട്രംപ് സഹായി

0
പശ്ചിമേഷ്യൻ സംഘർഷത്തിന് ഇടയിൽ ലോകമെമ്പാടുമുള്ള വിതരണം ലഘൂകരിക്കുന്നതിനായി, ജലപാതകളിൽ പൊങ്ങിക്കിടക്കുന്ന കപ്പലുകളിൽ നിന്ന് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് 'അനുമതി' നൽകിയതായി അമേരിക്ക അറിയിച്ചു. "ലോകത്ത് എണ്ണ വളരെ നന്നായി ലഭ്യമാണ്. ഇന്ത്യയിലെ നമ്മുടെ...

Featured

More News