‘പാർട്ടിക്കുള്ളിൽ പാർലമെൻ്റെറി താത്പര്യങ്ങൾ വർധിക്കുന്നു’; കേരള ഘടകത്തിന് പ്രശംസ, സിപിഎം പാർട്ടി കോൺഗ്രസ് സംഘടനാ രേഖ

പോരാട്ടങ്ങളിലൂടെ ബഹുജന അടിത്തറ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ, അടവുനയം നടപ്പിലാക്കുന്നതിന് തടസമാകുന്നു

സിപിഐഎം പാർട്ടി കോൺഗ്രസ് സംഘടന രേഖയുടെ പകർപ്പ് പുറത്ത്. കേരള ഘടകത്തിന് പ്രശംസയാണ്. പാർട്ടിക്കുള്ളിൽ പാർലമെൻ്റെറി താത്പര്യങ്ങൾ വർദ്ധിക്കുന്നതായി വിമർശനം.തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ മാത്രം ആശ്രയിക്കുന്നത് പോരാട്ടങ്ങളിലൂടെ ബഹുജന അടിത്തറ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ, അടവുനയം നടപ്പിലാക്കുന്നതിന് തടസമാകുന്നു. ഇത് കേഡർമാരിൽ പ്രത്യയ ശാസ്ത്രപരമായ അപചയത്തിലേക്ക് നയിക്കുന്നുവെന്ന് രേഖയിൽ പറയുന്നു.

ചിലർ സംഘടനാ ഐക്യത്തേക്കാൾ തിരഞ്ഞെടുപ്പ് അഭിലാഷങ്ങൾക്ക് മുൻഗണന നൽകി വിഭാഗീയതയിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് രേഖയിൽ വിമർശനം. മഹാരാഷ്ട്ര, തെലങ്കാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ പാർലമെൻ്റെറിസത്തിൻ്റെയും പാർലമെൻ്റെറി അവസര വാദത്തിൻ്റെയും റിപ്പോർട്ടുകൾ ഉണ്ടായി.

തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പലരും സംഘടിത പാർട്ടി പ്രവർത്തനങ്ങളെ അവഗണിച്ച് അവരുടെ തിരഞ്ഞെടുപ്പ് മണ്ഡലങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും സംഘടന രേഖയിൽ പറയുന്നു.

സംഘടന രേഖയില്‍ വലിയ തോതിലുള്ള ആത്മവിമര്‍ശനമുണ്ട്. പാര്‍ട്ടിക്ക് മുന്നോട്ടു പോകുന്നതിനുള്ള നിര്‍ദേശങ്ങളും രേഖയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പാര്‍ട്ടിയില്‍ യുവാക്കള്‍ വരുന്നത് കുറഞ്ഞെന്നും വിദ്യാര്‍ത്ഥി സംഘടനയിലേക്ക് വിദ്യാര്‍ത്ഥികള്‍ എത്തുന്ന തോത് കുറഞ്ഞെന്നും രേഖയില്‍ പറയുന്നു.

കേരളത്തിലെ പാര്‍ട്ടിയില്‍ അംഗങ്ങള്‍ക്ക് വര്‍ധനവുണ്ടായെന്ന് രേഖയില്‍ സൂചിപ്പിക്കുന്നു. പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ അടക്കമുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണമെന്ന് രേഖയില്‍ നിര്‍ദേശമുണ്ട്.

ഓരോ ഘടകത്തിലുമുള്ള അംഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഓരോ ഘട്ടത്തിലും വിലയിരുത്തലുകള്‍ നടത്തുകയും തിരുത്തലുകള്‍ ആവശ്യമായി വരികയാണെങ്കില്‍ തിരുത്തണമെന്നും രേഖയില്‍ നിര്‍ദേശമുണ്ട്. ക്യാമ്പസ് അടക്കമുള്ള ഇടങ്ങളിൽ ബിജെപി ബന്ധമുള്ള സംഘടനകൾ വർ​ഗീയ പ്രചാരണം നടത്തുന്നു.

ക്യാമ്പസുകളുടെ ജനാധിപത്യ വത്കരണത്തിനും വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പും നടത്തുന്നതിനുള്ള വിശാലമായ പ്രചാരണം പാർട്ടിയുടെ വിദ്യാർത്ഥി സംഘടന ഏറ്റെടുക്കണമെന്ന് പാർട്ടി കോൺഗ്രസ് സംഘടന രേഖയിൽ പറയുന്നു.

ഹിന്ദുത്വ വര്‍ഗീയ ശക്തികള്‍ വിദ്യാര്‍ത്ഥികളുടെ മനസിനെ ദുഷിപ്പിക്കുന്നുവെന്നും ഇതിനെ മറികടക്കാന്‍ ആവശ്യമായ പ്രചരണ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി ഏറ്റെടുക്കേണ്ടതുണ്ടെന്ന് രേഖയില്‍ നിര്‍ദേശിക്കുന്നു. ട്വന്റിഫോർ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

മുഖ്യമന്ത്രി ചര്‍ച്ച; മുസ്ലിം ലീഗിനെതിരെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

കേരളത്തിന്‍റെ മുഖ്യമന്ത്രി ആരാവണമെന്ന ചര്‍ച്ച കോണ്‍ഗ്രസിൻ്റെ ആഭ്യന്തര കാര്യമാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. വിഷയത്തില്‍ ഘടകകക്ഷികള്‍ എന്തിന് ഇടപെട്ടുവെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു. മുഖ്യമന്ത്രി ചര്‍ച്ച സംബന്ധിച്ച് ഘടകകക്ഷികളാണ് കുഴപ്പമുണ്ടാക്കിയത്. വിഷയത്തില്‍ അഭിപ്രായം പറയാന്‍ മുസ്ലിം ലീഗ് അടക്കമുള്ളവര്‍ക്ക് എന്താണ് കാര്യം. മുഖ്യമന്ത്രിയായി ആരു വന്നാലും സ്വീകരിക്കാന്‍ ഘടകക്ഷികള്‍ തയ്യാറാകണം. ചര്‍ച്ചയില്‍ തീരുമാനം...

Keep exploring...

പശ്ചിമേഷ്യയിൽ ഇറാൻ ഇന്ത്യയുടെ സഹായം തേടുന്നു

പശ്ചിമേഷ്യൻ സംഘർഷത്തിൽ ബ്രിക്‌സ് രാജ്യങ്ങളുടെ സമവായം യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) തടസ്സപ്പെടുത്തുക ആണെന്നും മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള...

മുഖ്യമന്ത്രി ചര്‍ച്ച; മുസ്ലിം ലീഗിനെതിരെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

കേരളത്തിന്‍റെ മുഖ്യമന്ത്രി ആരാവണമെന്ന ചര്‍ച്ച കോണ്‍ഗ്രസിൻ്റെ ആഭ്യന്തര കാര്യമാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. വിഷയത്തില്‍ ഘടകകക്ഷികള്‍...

More News

പശ്ചിമേഷ്യയിൽ ഇറാൻ ഇന്ത്യയുടെ സഹായം തേടുന്നു

പശ്ചിമേഷ്യൻ സംഘർഷത്തിൽ ബ്രിക്‌സ് രാജ്യങ്ങളുടെ സമവായം യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) തടസ്സപ്പെടുത്തുക ആണെന്നും മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള...

മുഖ്യമന്ത്രി ചര്‍ച്ച; മുസ്ലിം ലീഗിനെതിരെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

കേരളത്തിന്‍റെ മുഖ്യമന്ത്രി ആരാവണമെന്ന ചര്‍ച്ച കോണ്‍ഗ്രസിൻ്റെ ആഭ്യന്തര കാര്യമാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. വിഷയത്തില്‍ ഘടകകക്ഷികള്‍...

തോൽവിക്ക് കാരണം കേരളത്തിൽ ഭരണവിരുദ്ധ വികാരമല്ല; സിപിഐഎം

തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരമല്ലെന്ന് സിപിഐഎം. സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് പരാമർശം. ഭരണവിരുദ്ധ വികാരമില്ലാതിരുന്നിട്ടും എന്തുകൊണ്ട്...

ക്രൈസ്‌തവ സഭാ നേതാക്കള്‍ യാത്ര ചെയ്‌ത വാഹനത്തിന് നേരെ വെടിവെപ്പ്; മൂന്നുപേര്‍ കൊല്ലപ്പെട്ടു

മണിപ്പൂരില്‍ ക്രൈസ്‌തവ സഭാ നേതാക്കള്‍ യാത്ര ചെയ്‌ത വാഹനത്തിന് നേരെ ആക്രമണം. ചുരാചന്ദ്പൂരില്‍ ബുധനാഴ്‌ച രാവിലെയാണ് സംഭവം. ആക്രമണത്തില്‍...

യുകെയിൽ വനിതാ ഓഫീസർമാരുടെ യൂണിഫോം പുനർരൂപകൽപ്പന; റോയൽ നേവി 2 ലക്ഷം പൗണ്ട് വകയിരുത്തി; ചെലവിനെ ചൊല്ലി വിവാദം

വനിതാ ഓഫീസർമാരുടെ യൂണിഫോം പുനർരൂപകൽപ്പനയ്ക്കായി ബ്രിട്ടന്റെ റോയൽ നേവി ഏകദേശം 200,000 പൗണ്ട് (ഏകദേശം 2.7 ലക്ഷം ഡോളർ)...

നവീനശിലായുഗ കാലത്തെ മനുഷ്യർ നിർമ്മിച്ച കൃത്രിമ ദ്വീപുകൾ; അത്ഭുതമാകുന്ന 5,000 വർഷം പഴക്കമുള്ള മനുഷ്യ എഞ്ചിനീയറിംഗ്

മനുഷ്യചരിത്രം ഇന്നും അനവധി രഹസ്യങ്ങൾ സൂക്ഷിക്കുന്നതാണെന്ന് തെളിയിക്കുന്ന ഒരു പുതിയ കണ്ടെത്തൽ സ്കോട്ട്ലൻഡിൽ നിന്നാണ് പുറത്ത് വരുന്നത്. നവീനശിലായുഗ...

പൂർണ്ണമായും ഡാറ്റാധിഷ്ഠിത ഭരണത്തിലേക്ക് നീങ്ങാൻ ആന്ധ്രാ പ്രദേശ്

ആന്ധ്രാപ്രദേശ് ഉടൻ തന്നെ പൂർണ്ണമായും ഡാറ്റാധിഷ്ഠിത ഭരണരീതിയിലേക്ക് മാറുമെന്ന് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു അറിയിച്ചു. സെക്രട്ടേറിയറ്റിൽ നടന്ന...

പസഫിക് സമുദ്രത്തിന്റെ അടിത്തട്ടിലെ ‘തമു മാസിഫ്’ വീണ്ടും ശാസ്ത്ര ചർച്ചയിൽ; അഗ്നിപർവ്വത സിദ്ധാന്തം ചോദ്യം ചെയ്യപ്പെടുന്നു

പസഫിക് സമുദ്രത്തിന്റെ ആഴങ്ങളിൽ മറഞ്ഞിരിക്കുന്ന ഭീമാകാര ഭൂമിശാസ്ത്ര ഘടനയായ തമു മാസിഫ് ശാസ്ത്രലോകത്ത് വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. ഒരുകാലത്ത് ഭൂമിയിലെ...