8 March 2026

‘എമ്പുരാൻ’ നിർമ്മാതാവ് ഗോകുലം ഗോപാലൻ്റെ സ്ഥാപനത്തിൽ ഇഡി റെയ്‌ഡ്‌

ചെന്നൈയിലെ നീലങ്കരൈയിലുള്ള ഗോകുലം ഗോപാലൻ്റെ വീട്ടിലും റെയ്‌ഡ്‌ നടന്നു

ചെന്നൈ: എമ്പുരാൻ എന്ന സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളായ ഗോകുലം ഗോപാലൻ്റെ ഉടമസ്ഥതയിലുള്ള ഗോകുലം ചിറ്റ്‌സ് ഫണ്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്‌ഡ്. ഒരു മണിക്കൂറിൽ ഏറെ റെയ്‌ഡ്‌ തുടർന്നു എന്നാണ് റിപ്പോർട്ട്. ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച് ചെന്നൈയിലെ നീലങ്കരൈയിലുള്ള ഗോകുലം ഗോപാലൻ്റെ വീട്ടിലും റെയ്‌ഡ്‌ നടന്നു.

ഏത് കേസിലാണ് ഇപ്പോൾ റെയ്‌ഡ്‌ നടത്തുന്നതെന്ന് വ്യക്തമല്ല. ചെന്നൈയിലെ കോടമ്പാക്കത്തുള്ള ഗോകുലം ചിറ്റ് ഫണ്ട്‌സ് കോർപ്പറേറ്റ് ഓഫീസിൽ റെയ്‌ഡ് മണിക്കൂറുകളോളം നീണ്ടു. ഇഡി കൊച്ചി യൂണിറ്റിലെ അംഗങ്ങളും പരിശോധന ടീമിലുണ്ട്.

എമ്പുരാൻ എന്ന സിനിമ മുന്നോട്ടു വെച്ച രാഷ്ട്രീയ പ്രമേയങ്ങൾ ചർച്ച ചെയ്യപ്പെടുന്ന സമയത്താണ് ഈ റെയ്‌ഡിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വരുന്നത്. എമ്പുരാൻ വിവാദത്തിൽ മോഹൻലാൽ ഖേദം പ്രകടിപ്പിച്ചതിന് തൊട്ടുപിന്നാലെ യൂത്ത് കോൺഗ്രസ് നേതാവ് എബിൻ വർക്കിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ മോഹൻലാൽ, ആൻ്റെണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർക്ക് എതിരായ ഇഡി റെയ്‌ഡിനെ കുറിച്ച് പരാമർശിച്ചിരുന്നു.

2023 ഏപ്രിലിൽ മറ്റൊരു കേസിലെ അന്വേഷണത്തിൻ്റെ ഭാഗമായി ഗോകുലം ഗോപാലനെ രാവിലെ മുതൽ വൈകുന്നേരം വരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്‌തു. അതിനുശേഷം, അദ്ദേഹത്തിനെതിരെ ഒരു ഇഡി നടപടിയും സ്വീകരിച്ചിട്ടില്ല.

മാർച്ച് 27ന് എമ്പുരാൻ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ ചിത്രത്തിൻ്റെ പ്രധാന നിർമ്മാതാക്കളിൽ ഒന്നായ ലൈക്ക പ്രൊഡക്ഷൻസ് പിൻവാങ്ങിയിരുന്നു. താമസിയാതെ ഗോകുലം ഗോപാലൻ ചിത്രത്തിൻ്റെ നിർമ്മാതാക്കളിൽ ഒരാളായി മുന്നോട്ടു വരികയായിരുന്നു.

Share

More Stories

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

അത്യാധുനിക അമേരിക്കൻ ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെത്തി; സ്റ്റാർമർ അനുമതി നൽകി

0
ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ പ്രതിരോധപരമായ ആക്രമണങ്ങൾ നടത്താൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയതോടെ, അത്യാധുനിക അമേരിക്കൻ ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ യുകെയിലെത്തി. തുടക്കത്തിൽ അനുമതി...

‘ഇന്ത്യക്കാർ നല്ല അഭിനേതാക്കളാണ്’; റഷ്യയുടെ എണ്ണ ഇളവിനെ കുറിച്ച് ട്രംപ് സഹായി

0
പശ്ചിമേഷ്യൻ സംഘർഷത്തിന് ഇടയിൽ ലോകമെമ്പാടുമുള്ള വിതരണം ലഘൂകരിക്കുന്നതിനായി, ജലപാതകളിൽ പൊങ്ങിക്കിടക്കുന്ന കപ്പലുകളിൽ നിന്ന് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് 'അനുമതി' നൽകിയതായി അമേരിക്ക അറിയിച്ചു. "ലോകത്ത് എണ്ണ വളരെ നന്നായി ലഭ്യമാണ്. ഇന്ത്യയിലെ നമ്മുടെ...

Featured

More News