ഹൈബ്രിഡ് കഞ്ചാവ് പ്രതി മട്ടാഞ്ചേരിയിൽ ക്രിസ്റ്റീന, തമിഴ്‌നാട്ടിൽ തസ്ലിമ സുൽത്താന, കർണാടകത്തിൽ മഹിമ മധു

കൂടുതൽ വലിയ ലഹരി മാഫിയകൾ കഞ്ചാവ് വിൽപനയുടെ കേസിൽ കണ്ണി ചേർക്കപ്പെടുമെന്നാണ് അന്വേഷണ വൃത്തങ്ങൾ

- Advertisement -
- Advertisement -

ആലപ്പുഴയിൽ രണ്ട് കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ തസ്ലിമ സുൽത്താനക്ക് കേരളത്തിനും തമിഴ്‌നാടിനും പുറമെ കർണാടകയിലും ലഹരി വിൽപനയുണ്ടെന്ന് എക്സൈസ്. തസ്ലിമയുടെ കർണാടക തമിഴ്‌നാട് അഡ്രസിൽ ഉള്ള വ്യാജ ആധാർ കാർഡും, ഡ്രൈവിംഗ് ലൈസൻസും കണ്ടെത്തി. മഹിമ മധു എന്നപേരിൽ ആണ് കർണ്ണാടകയിൽ ഇവർ അറിയപ്പെടുന്നത്. എറണാകുളത്ത് നിന്ന് കാർ എടുക്കാൻ സഹായിച്ച ആളുടെ വിശദാംശങ്ങളും പുറത്തു വന്നിട്ടുണ്ട്.

ജനിച്ചു വളർന്ന കണ്ണൂരിൽ തസ്ലിമ, ചെന്നൈയിൽ തസ്ലിമ സുൽത്താൻ, സിനിമാ ലോകത്തും മട്ടാഞ്ചേരിയിലെ ലഹരി ഗുണ്ടാ മാഫിയകൾക്ക് ഇടയിലും ക്രിസ്റ്റീന, ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരപ്രകാരം പ്രതിയുടെ കർണാടകയിലെ പേര് മഹിമ മധു എന്നാണ്. ദക്ഷിണേന്ത്യ മുഴുവൻ വ്യാപിച്ചു കിടക്കുന്ന ലഹരി വലയിലെ പ്രധാന കണ്ണിയാണ് തസ്ലിമ സുൽത്താന എന്നാണ് അന്വേഷണ സംഘം പറയുന്നത്.

വിവിധ നാടുകളിൽ വിവിധ ഭാഷ സംസാരിക്കുന്ന, എല്ലാ ഇടങ്ങളിലും വ്യാജ ആധാർ കാർഡുകളും ഡ്രൈവിംഗ് ലൈസൻസും ഉൾപ്പടെയുള്ള വേണമെങ്കിൽ ആളുകളെ കായികമായി തന്നെ കൈകാര്യം ചെയ്യാൻ കഴിയുന്ന ഗുണ്ടാ പശ്ചാത്തലമുള്ള ഡ്രഗ് ഡീലർ ആണെന്നും റിപ്പോർട്ടുകൾ പുറത്തു വന്നു.

ചൊവ്വാഴ്‌ച വൈകിട്ട് ആറ് മണിക്കാണ് എറണാകുളത്തു നിന്ന് ഹൈബ്രിഡ് കഞ്ചാവുമായി വാടകക്ക് എടുത്ത കാറിൽ ആലപ്പുഴയിലേക്ക് ഇവർ വന്നത്. കാർ വാടകക്ക് എടുക്കുന്ന സ്ഥാപനത്തിൽ അനീഷ് കൃഷ്‌ണ എന്നയാൾ തസ്ലിമയെ പരിചയപ്പെടുത്തിയത് കർണാടക സ്വദേശിനി മഹിമ മധു ആയാണ്.

കർണാടകയിലെ ഡ്രൈവിംഗ് ലൈസൻസും, ആധാർ കാർഡുമാണ് നൽകിയ തിരിച്ചറിയൽ രേഖകൾ. ഇതിലെ വിലാസം TB ഫ്ലാറ്റ് No 902 ഇടവർ മന്ദാവി എമറാൾഡ്, എൻഡ് പോയിന്റ് റോഡ്, മണിപ്പാൽ, ഉഡുപ്പി എന്നാണ്. തമിഴ്‌നാട്ടിലേത് തസ്ലിമ എസ്, 85 4th സ്ട്രീറ്റ് ഉലകനാഥ പുരം, എണ്ണൂർ, കത്തിവാക്കം, തിരുവള്ളൂർ എന്നാണ്.

എറണാകുളം മട്ടാഞ്ചേരിയിലെ ഗുണ്ടാ ലഹരി സംഘങ്ങൾക്ക് ക്രിസ്റ്റീന എന്ന പേര് സുപരിചിതമാണ് . ഫോട്ടോ ഷൂട്ടിനെത്തിയ മോഡലിനെ മൂന്ന് ദിവസം മുറിയിൽ കെട്ടിയിട്ട് പീഡിപ്പിച്ച കേസിലെ കാവൽക്കരിയും മുഖ്യപ്രതികളിൽ ഒരാളുമാണ് എന്നും റിപ്പോർട്ടുകളുണ്ട്. അങ്ങനെ നീളുന്നു ക്രിസ്റ്റീന റെസിഡൻസി കേന്ദ്രീകരിച്ചുള്ള ക്രിമിനൽ കഥകളുടെ പശ്ചാത്തലം. ലഹരിക്കാർക്കിടയിൽ പുഷ് എന്നും, ബുഷ് എന്നും അറിയപ്പെടുന്ന കഞ്ചാവ് ആറ് കിലോ ലഭ്യമായിട്ടുണ്ടെന്നാണ് തസ്ലിമയുടെ വാട്‌സ് ആപ്പ് ചാറ്റുകളിൽ നിന്ന് ലഭ്യമായ വിവരം.

ആലപ്പുഴയിലേക്ക് എത്തുമ്പോൾ ടുറിസം കേന്ദ്രങ്ങൾ തന്നെ ആയിരുന്നു ലക്ഷ്യം. പ്രധാനമായും കായൽ ടുറിസവും ഹൗസ് ബോട്ടുകളുമാണ് ലക്ഷ്യം വെച്ചത്. ചോദ്യം ചെയ്യലിനോട് അധികം സഹകരിക്കാതിരുന്ന തസ്ലിമയിൽ നിന്ന് കൂടുതൽ വിവരങ്ങൾ എക്സൈസിന് തേടുന്നതിന് ശ്രമം നടത്തുന്നുണ്ട്. ഫോൺ രേഖകൾ വിദഗ്‌ധ പരിശോധനക്ക് വിധേയമാക്കുന്നതിലൂടെ കൂടുതൽ വലിയ ലഹരി മാഫിയകൾ കഞ്ചാവ് വിൽപനയുടെ കേസിൽ കണ്ണി ചേർക്കപ്പെടുമെന്നാണ് അന്വേഷണ വൃത്തങ്ങൾ പറയുന്നത്.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘ഇറാൻ യുദ്ധത്തിൻ്റെ 70-ാം ദിനം’; ഹോർമുസിൽ അമേരിക്കയും ഇറാനും വെടിവെയ്‌പ്‌ നടത്തി

തന്ത്രപ്രധാനമായ ജലപാതക്ക്‌ ചുറ്റും സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകളെ ലക്ഷ്യമാക്കിയും രാജ്യത്തിൻ്റെ തെക്കൻ തീരത്തെ സിവിലിയൻ പ്രദേശങ്ങൾ ആക്രമിച്ചും അമേരിക്ക വെടിനിർത്തൽ ലംഘിച്ചുവെന്ന് ഇറാൻ ആരോപിച്ചു. "പ്രകോപനം ഇല്ലാതെയുള്ള ഇറാനിയൻ ആക്രമണങ്ങൾ" തങ്ങളുടെ സൈന്യം തടഞ്ഞുവെന്നും "സ്വയം പ്രതിരോധ ആക്രമണങ്ങൾ" നടത്തിയെന്നും യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) പറഞ്ഞു. അതേസമയം,...

Keep exploring...

‘ഇറാൻ യുദ്ധത്തിൻ്റെ 70-ാം ദിനം’; ഹോർമുസിൽ അമേരിക്കയും ഇറാനും വെടിവെയ്‌പ്‌ നടത്തി

തന്ത്രപ്രധാനമായ ജലപാതക്ക്‌ ചുറ്റും സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകളെ ലക്ഷ്യമാക്കിയും രാജ്യത്തിൻ്റെ തെക്കൻ...

ക്രിയേറ്റീവ് പ്രൊഫഷണലുകൾക്ക് 4 എഐ കരിയർ

കൃത്രിമബുദ്ധി ഇനി ശാസ്ത്രം, എഞ്ചിനീയറിംഗ്, സാങ്കേതിക മേഖലകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ജോലി ചെയ്യുന്ന രീതി മാത്രമല്ല, പ്രസക്തി...

More News

‘മിച്ചൽ മാർഷിൻ്റെ ചരിത്ര പ്രകടനം’; എൽ.എസ്.ജിക്ക് വേണ്ടി ഏറ്റവും വേഗതയേറിയ സെഞ്ച്വറി

2026 -ലെ ഐപിഎൽ 50-ാം മത്സരത്തിൽ, ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൻ്റെ ഓപ്പണർ മിച്ചൽ മാർഷ് കൊടുങ്കാറ്റുള്ള ഇന്നിംഗ്‌സ് കളിച്ചുകൊണ്ട്...

‘ഇറാൻ യുദ്ധത്തിൻ്റെ 70-ാം ദിനം’; ഹോർമുസിൽ അമേരിക്കയും ഇറാനും വെടിവെയ്‌പ്‌ നടത്തി

തന്ത്രപ്രധാനമായ ജലപാതക്ക്‌ ചുറ്റും സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകളെ ലക്ഷ്യമാക്കിയും രാജ്യത്തിൻ്റെ തെക്കൻ...

ക്രിയേറ്റീവ് പ്രൊഫഷണലുകൾക്ക് 4 എഐ കരിയർ

കൃത്രിമബുദ്ധി ഇനി ശാസ്ത്രം, എഞ്ചിനീയറിംഗ്, സാങ്കേതിക മേഖലകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ജോലി ചെയ്യുന്ന രീതി മാത്രമല്ല, പ്രസക്തി...

ക്ഷേത്രത്തിലും സൈനിക ക്യാമ്പിലും ആക്രമണം നടത്താൻ ഐഎസ്‌ഐ ബന്ധമുള്ള ഘടകത്തിന് പദ്ധതി, അന്വേഷണം തുടങ്ങി

ഷഹ്‌സാദ് ഭട്ടി മൊഡ്യൂളുമായി ബന്ധമുള്ള പ്രവർത്തകർ വഴി ഡൽഹിയിലെ ഒരു ചരിത്ര പ്രസിദ്ധ ക്ഷേത്രം, ഡൽഹി- സോണിപത് ഹൈവേയിലെ...

ബേപ്പൂരിൽ അൻവർ- ആർ.എസ്.എസ് ഡീൽ?; ബിജെപി വോട്ടുകൾ യുഡിഎഫിന് മറിച്ചു, വിവരങ്ങൾ പുറത്ത്

ബേപ്പൂർ മണ്ഡലത്തിൽ പിവി അൻവറും ആർഎസ്എസും തമ്മിൽ വോട്ട് കച്ചവടം നടന്നെന്ന വിശദാംശങ്ങൾ പുറത്തുവന്നു. ബിജെപിയുടെ വോട്ടുകൾ വ്യാപകമായി...

തമിഴ്‌നാട്ടിൽ DMKയും AIADMKയും കൈകോർത്തേക്കും എന്ന് അഭ്യൂഹം

ദ്രാവിഡ പാര്‍ട്ടികളായ ഡിഎംകെയോ എഐഎഡിഎംകെയോ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉയര്‍ത്തിയാല്‍ തമിഴക വെട്രി കഴകത്തിൻ്റെ 108 എംഎല്‍എമാരും രാജിവെക്കുമെന്ന്...

‘കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ച”; എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച തുടരുന്നതിനിടെ എംഎല്‍എമാരുടെ പിന്തുണ രേഖപ്പെടുത്തിയ എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്. ‘ദി ന്യൂ ഇന്ത്യന്‍...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...