...
Home Entertainments ‘തൂലികയും മഷിക്കുപ്പി’യും; ജനാധിപത്യ മറുപടി നൽകി മുരളി ഗോപി

‘തൂലികയും മഷിക്കുപ്പി’യും; ജനാധിപത്യ മറുപടി നൽകി മുരളി ഗോപി

തൻ്റെ നിലപാട് പറയാതെ പറഞ്ഞ മുരളി ഗോപിക്ക് പിന്തുണയുമായി നിരവധി കമന്റുകളാണ് പോസ്റ്റിന് കീഴിൽ വന്നത്

617

എമ്പുരാനുമായി ബന്ധപ്പെട്ട് പ്രമേയപരമായ കാരണം വിവാദങ്ങളുടെ സാഹചര്യത്തിൽ ‘തൂലികയുടെയും മഷിക്കുപ്പി’യുടെയും ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌ത്‌ പ്രതികരിച്ച് മുരളി ഗോപി. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്‌ത മോഹൻലാൽ ചിത്രം വിവാദങ്ങൾ കനത്തപ്പോൾ മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ ഖേദം പ്രകടിപ്പിക്കുകയും പൃഥ്വിരാജ് ആ പോസ്റ്റ് ഷെയർ ചെയ്യുകയും ചെയ്‌തുവെങ്കിലും ചിത്രത്തിന് തിരക്കഥ എഴുതിയ മുരളി ഗോപി നിശബ്‌ദനായിരുന്നു.

വിവാദങ്ങളിൽ പ്രതികരിക്കാനില്ല എന്ന് മുരളി ഗോപി പറഞ്ഞിരുന്നു. ഇപ്പോൾ ദിവസങ്ങൾക്ക് ശേഷം തൻ്റെ നിലപാട് പറയാതെ പറഞ്ഞ മുരളി ഗോപിക്ക് പിന്തുണയുമായി നിരവധി കമന്റുകളാണ് പോസ്റ്റിന് കീഴിൽ വന്നത്.

‘തൂലിക പടവാൾ ആക്കിയവൻ’, ‘വിറക്കാത്ത കയ്യും, ഒടിയാത്ത നട്ടെല്ലുമായി മുന്നോട്ട്’, ‘ഈ ലോകത്തിലെ ഏറ്റവും ശക്തിയുള്ള ആയുധം’, ‘അറിവാണ് എഴുത്ത്, എഴുതാനാണ് തൂലിക, അറിവിലും എഴുത്തിലും വിട്ടുവീഴ്‌ച അരുത്, താങ്കളെ കുറിച്ച് അഭിമാനം തോന്നുന്നു’ എന്നിങ്ങനെയാണ് നിരവധിപേർ അഭിനന്ദനങ്ങൾ രേഖപ്പെടുത്തുന്നത്.

ലൂസിഫർ പരമ്പരയിലെ മൂന്നാമത്തെ ചിത്രം തീർച്ചയായും വരും എന്നാണ് നിർമ്മാതാവ് ആൻ്റെണി പെരുമ്പാവൂർ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ പൃഥ്വിരാജിനൊപ്പം അടുത്തതായി ചെയ്യാൻ പോകുന്ന ചിത്രം L3 അല്ല ‘ടൈസൺ’ എന്ന പാൻ ഇന്ത്യൻ ചിത്രമായിരിക്കും എന്നാണ് മുരളി ഗോപി ഒരു അഭിമുഖത്തിൽ പറഞ്ഞത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.