9 April 2025

വാളും വടികളുമായി വിഎച്ച്പി പ്രവർത്തകർ രാമനവമി ഘോഷയാത്രയിൽ

ന്ദുക്കൾ അവരുടെ സുരക്ഷക്കായി ആയുധം ഉപയോഗിക്കും.

രാമനവമി ഘോഷയാത്രക്കിടെ ആയുധ അഭ്യാസം നടത്തി വിഎച്ച്പി. ബംഗാളിൽ നടന്ന ഘോഷയാത്രയിലാണ് വാളും വടികളുമായി വിഎച്ച്പി പ്രവർത്തകർ രംഗത്തെത്തിയത്. ആയുധങ്ങൾ പ്രദർശിപ്പിക്കുന്നതിന് കൊൽക്കത്ത ഹൈക്കോടതി വിലക്ക് എർപ്പെടുത്തിയിരുന്നു.

എന്നാൽ ആയുധ പ്രദർശനം നടത്തിയവരെ ന്യായീകരിച്ച് ബിജെപി നേതാവ് രംഗത്തെത്തി. ഹിന്ദുക്കൾ അവരുടെ ഇഷ്‌ടപ്രകാരം ആഘോഷിക്കും. ഹിന്ദുക്കൾ അവരുടെ സുരക്ഷക്കായി ആയുധം ഉപയോഗിക്കും. അതെങ്ങനെ കുറ്റകൃത്യമാകുമെന്നും ബിജെപി നേതാവ് ദിലീപ് ഘോഷ് ചോദിച്ചു.

സംസ്ഥാനത്തെ പല ജില്ലകളിലും രാമനവമിയോട് അനുബന്ധിച്ച് നടന്ന റാലികളിൽ ആയുധങ്ങളുടെ തുറന്ന പ്രദർശനം നടന്നതായി റിപ്പോർട്ടുകൾ സൂചിപ്പിച്ചതിനെ തുടർന്നാണ് ഘോഷിൻ്റെ പ്രതികരണം.

മാൾഡയിൽ, നിരോധനാജ്ഞകൾ അവഗണിച്ച് രാമകൃഷ്‌ണ പള്ളി മൈതാനത്ത് നിന്ന് നടന്ന ഘോഷയാത്രയിൽ ആളുകൾ വലിയ വാളുകൾ വീശിയതായി റിപ്പോർട്ടുണ്ട്. ഹൗറയിലെ സംക്രെയ്‌ലിലും, പോലീസ് ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ റാലികളിൽ ആളുകൾ ആയുധധാരികളായിരുന്നു ഇത് അവർക്കെതിരെ നിയമ നടപടിക്ക് കാരണമായേക്കാം എന്നും റിപ്പോർട്ട് ഉണ്ട്.

രാമനവമി ആഘോഷങ്ങള്‍ നടക്കുന്നതിനിടയില്‍ ഒരു കൂട്ടമാളുകള്‍ യുപിയിലെ പ്രയാഗ്രാജില്‍ കാവിക്കൊടിയുമായി ദര്‍ഗക്ക് മുകളില്‍ വലിഞ്ഞുകയറി മുദ്രാവാക്യം വിളിച്ചു. സികന്ദ്ര പ്രദേശത്തെ സലാര്‍ മസൂദ് ഖാസി മിയാന്‍ ദര്‍ഗയിലാണ് സംഭവം. ഇതിൻ്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഗംഗാനഗര്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ദര്‍ഗക്ക് മുകളിലേക്ക് ഒരു സംഘം അതിക്രമിച്ച് കയറിയത്. ദര്‍ഗയുടെ മിനാരങ്ങള്‍ക്ക് സമീപത്ത് ഇവര്‍ കൊടികള്‍ പറത്തുകയും ചെയ്‌തു. വൈറലാവുന്ന വീഡിയോയില്‍ ദര്‍ഗക്ക് മുകളില്‍ മൂന്നുപേര്‍ നില്‍ക്കുന്നതാണ് കാണുന്നത്. ഇവര്‍ മുദ്രാവാക്യം വിളിക്കുമ്പോള്‍ അത് ഏറ്റുവിളിക്കാന്‍ ഡസന്‍ കണക്കിനാളുകളും ദര്‍ഗക്ക് സമീപത്തായി എത്തിയിരുന്നു. ബൈക്കുകളിലെത്തിയ സംഘം പ്രദേശത്ത് പൊലീസ് എത്തുന്നതിന് മുമ്പ് കടന്നുകളഞ്ഞു.

വലതുപക്ഷ സംഘത്തില്‍ പ്രവര്‍ത്തിക്കുന്ന മനേന്ദ്ര പ്രതാപ് സിംഗിനെയാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ഇയാള്‍ അലഹബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥി നേതാവാണെന്നും മുന്‍ കര്‍ണിസേന ബിജെപി നേതാവാണെന്നുമാണ് എഫ്ബി പ്രൊഫൈലില്‍ കാണിക്കുന്നത്.

ദര്‍ഗക്ക് മുകളില്‍ കയറി കൊടി വീശുന്ന വീഡിയോ ഇയാള്‍ തന്നെ എഫ്ബിയില്‍ പങ്കുവച്ചിട്ടുണ്ട്. സലാര്‍ മസൂദ് ഗാസി കടന്നുകയറ്റക്കാരനാണെന്നും തീര്‍ത്ഥാടന കേന്ദ്രമായ പ്രയാഗ്രാജില്‍ ദര്‍ഗ പാടില്ലെന്നും അത് തകര്‍ക്കണമെന്നുമാണ് ഇയാള്‍ വീഡിയോക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുപോലെ എത്തുന്ന ഒരു തീര്‍ത്ഥാടന കേന്ദ്രമാണ് ഈ ദര്‍ഗയെന്നും പ്രദേശത്ത് ക്രമസമാധാനം നിലനിര്‍ത്തേണ്ട പൊലീസുകാര്‍ക്കെതിരെ ആദ്യം നടപടിയുണ്ടാകുമെന്നും ഗംഗാനഗര്‍ ഡിസിപി കുല്‍ദീപ് സിംഗ് ഗുണാവത്ത് വ്യക്തമാക്കിയിട്ടുണ്ട്.

Share

More Stories

വംശനാശം സംഭവിച്ച ‘ഡയര്‍ വൂള്‍ഫി’ന് ശാസ്ത്രജ്ഞര്‍ പുനര്‍ജന്മം നല്‍കി

0
പ്രശസ്‌തമായ 'ഗെയിം ഓഫ് ത്രോണ്‍സ്' സീരിസിലൂടെ ശ്രദ്ധേയമായ ഡയര്‍ വൂള്‍ഫിനെ 12500 വര്‍ഷങ്ങള്‍ക്ക് ശേഷം പുനരുജ്ജീവിപ്പിച്ച് ശാസ്ത്രജ്ഞര്‍. റോമുലസ് ,റീമസ് എന്നിങ്ങനെ പേരുകള്‍ നല്‍കിയ രണ്ട് ആണ്‍ ചെന്നായകളും ഖലീസി എന്ന പെണ്‍...

ഗുജറാത്ത് മന്ഥനിൽ നിന്ന് ‘വിജയമന്ത്രം’ കോൺഗ്രസിന് ലഭിക്കുമോ?

0
2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ശ്രദ്ധേയമായ വിജയത്തിനുശേഷം കോൺഗ്രസിന് ഒരു രാഷ്ട്രീയ രക്ഷാമാർഗം ലഭിച്ചിരുന്നു. എന്നാൽ ഹരിയാന, മഹാരാഷ്ട്ര, ഡൽഹി തുടങ്ങിയ പ്രധാന സംസ്ഥാനങ്ങളിലെ നിരാശാജനകമായ പ്രകടനം ആ ഊർജം മങ്ങി. അത്തരമൊരു സാഹചര്യത്തിൽ...

‘പാരനോർമൽ പ്രൊജക്ട്’ ഇംഗ്ലീഷ് ഹൊറർ ചിത്രം വരുന്നു; ഇന്ത്യൻ പശ്ചാത്തലത്തിൽ

0
ഇന്ത്യൻ പശ്ചാത്തലത്തിൽ ഒരുക്കിയ ഇംഗ്ളീഷ് ഹൊറർ ചിത്രം 'പാരനോർമൽ പ്രൊജക്ട്' (Paranormal Project) ഏപ്രിൽ 14ന് എത്തുന്നു. ഡബ്ള്യു.എഫ്.സി.എൻ.സി.ഒ.ഡി (WFCNCOD), ബി.സി.ഐ നീറ്റ് (BCI NEET) തുടങ്ങിയ ഒടിടി പ്ളാറ്റ്ഫോമുകളിലാണ് ചിത്രം സ്ട്രീമിംഗ്...

വഖഫ് നിയമം പ്രാബല്യത്തില്‍; കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി

0
വഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍. കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് വിജ്ഞാപനമിറക്കി. നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങള്‍ ഉടന്‍ രൂപികരിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ബില്ലിന്‍മേല്‍ ലോകസ്ഭയില്‍ 14 മണിക്കൂര്‍ നീണ്ട ചര്‍ച്ചയും...

കൊക്കകോളയ്ക്കും പെപ്‌സിക്കും വെല്ലുവിളി ഉയർത്തി റിലയൻസിന്റെ ‘കാമ്പ കോള ‘

0
ആഗോള ഭീമന്മാരായ കൊക്ക കോളയുടെയും പെപ്‌സിയുടെയും ആധിപത്യത്തെ തകർക്കാൻ കാമ്പ കോള ഒരുങ്ങുകയാണ്, ഇത് കോള യുദ്ധങ്ങളുടെ ഒരു പുതിയ യുഗത്തിന് തുടക്കമിടുന്നു. കളി മാറ്റിമറിക്കുന്ന ഒരു നീക്കം കാമ്പ കോളയുടെ ഐപിഎൽ സ്പോൺസർഷിപ്പ് ഒരു...

ജർമ്മൻ കാർ നിർമ്മാതാക്കളായ ‘ഓഡി’ യുഎസിലേക്കുള്ള വാഹനങ്ങളുടെ വിതരണം നിർത്തിവെച്ചു

0
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വാഹനങ്ങൾക്ക് പുതിയ താരിഫ് ഏർപ്പെടുത്തിയതിനെത്തുടർന്ന് ജർമ്മൻ കാർ നിർമ്മാതാക്കളായ ഓഡി യുഎസിലേക്കുള്ള വാഹനങ്ങളുടെ വിതരണം നിർത്തിവച്ചതായി ഓട്ടോമൊബിൽവോച്ചെ പത്രം റിപ്പോർട്ട് ചെയ്തു. ആഗോള വിപണികളെ പിടിച്ചുലച്ച നിരവധി...

Featured

More News