...
Warning/home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php90
Home News National വഖഫ് നിയമം കൊണ്ടുവന്നതിൽ രാഷ്ട്രീയ ലാഭം കൊയ്യാനൊരുങ്ങി ബിജെപി

വഖഫ് നിയമം കൊണ്ടുവന്നതിൽ രാഷ്ട്രീയ ലാഭം കൊയ്യാനൊരുങ്ങി ബിജെപി

നിയമത്തിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമാക്കിയതോടെയാണ് ബിജെപിയും കളത്തില്‍ ഇറങ്ങുന്നത്. വീടുകളില്‍ എത്തി എന്തു പറയണം, എങ്ങനെ വിഷയം അവതരിപ്പിക്കണം എന്നതില്‍ പ്രവര്‍ത്തകര്‍ക്ക് പരിശീലനവും നല്‍കാനാണ് തീരുമാനം.

172

പാർലമെന്റിൽ വഖഫ് നിയമ ഭേദഗതി യാഥാര്‍ത്ഥ്യമാക്കിയത്തിലൂടെയുള്ള രാഷ്ട്രീയ നേട്ടം സ്വന്തമാക്കാൻ എല്ലാ പദ്ധതിയും തയാറാക്കി ബിജെപി രംഗത്തിറങ്ങുന്നു . രാജ്യവ്യാപമായി ഈ വിഷയം ജനങ്ങളിലേക്ക് എത്തിക്കാനാണ് ശ്രമം.

ഇതിനായി എല്ലാ വീടുകളിലും കയറിയുള്ള പ്രചരണമാണ് ബിജെപി ലക്ഷ്യമിടുന്നത്. ഈ മാസം 20 മുതവല്‍ മെയ് 5 വരെയാകും വഖഫ് പറഞ്ഞുള്ള ബിജെപിയുടെ ഗൃഹസന്ദര്‍ശനം. എല്ലാ എംപിമാരും എംഎല്‍എമാരും സ്വന്തം മണ്ഡലത്തില്‍ ഏറ്റവും കുറഞ്ഞത് ഒരു പ്രചാരണയോഗത്തില്‍ എങ്കിലും പങ്കെടുക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നിയമത്തിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമാക്കിയതോടെയാണ് ബിജെപിയും കളത്തില്‍ ഇറങ്ങുന്നത്. വീടുകളില്‍ എത്തി എന്തു പറയണം, എങ്ങനെ വിഷയം അവതരിപ്പിക്കണം എന്നതില്‍ പ്രവര്‍ത്തകര്‍ക്ക് പരിശീലനവും നല്‍കാനാണ് തീരുമാനം.

ദേശീയതലത്തില്‍ ഒരു സമിതിക്ക് തന്നെ ബിജെപി രൂപം നല്‍കിയിട്ടുണ്ട്. പാർട്ടി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. രാധാമോഹന്‍ ദാസിന്റെ നേതൃത്വത്തിലായിരിക്കും സമതി. അനില്‍ ആന്റണി, അരവിന്ദ് മേനോന്‍, ജമാല്‍ സിദ്ദിഖി എന്നിവരാണ് മറ്റ് അംഗങ്ങള്‍. മുനമ്പം അടക്കം വഖഫ് ഭൂമി പ്രശ്‌നം നിലനില്‍ക്കുന്ന കേരളത്തില്‍ പ്രത്യേക ശ്രദ്ധയോടുള്ള പ്രചരണമാണ് ബിജെപി ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമായാണ് അനില്‍ ആന്റണിയെ സമിതിയില്‍ ഉള്‍പ്പെടുത്തിയത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.