...
Home News Kerala വയനാട് പുനരധിവാസം; എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുക്കാൻ തടസമില്ലെന്ന് ഹൈക്കോടതി

വയനാട് പുനരധിവാസം; എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുക്കാൻ തടസമില്ലെന്ന് ഹൈക്കോടതി

549 കോടി നഷ്‌ടപരിഹാരം വേണമെന്ന എൽസ്റ്റൺ എസ്റ്റേറ്റിൻ്റെ ആവശ്യം പരിഗണിക്കാൻ ആവില്ലെന്നും ഹൈക്കോടതി

260

മുണ്ടക്കൈ- ചൂരൽമല പുനരധിവാസത്തിനായി എൽസ്റ്റൺ എസ്റ്റേറ്റിൻ്റെ ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന് ഹൈക്കോടതി. 17 കോടി രൂപ കൂടി അധികമായി സര്‍ക്കാര്‍ കെട്ടിവയ്ക്കണം. ഹൈക്കോടതി രജിസ്ട്രിയില്‍ തുക നിക്ഷേപിക്കാനും നിര്‍ദ്ദേശമുണ്ട്.

549 കോടി നഷ്‌ടപരിഹാരം വേണമെന്ന എൽസ്റ്റൺ എസ്റ്റേറ്റിൻ്റെ ആവശ്യം ഇപ്പോൾ പരിഗണിക്കാൻ ആവില്ലെന്നും ഹൈക്കോടതി അറിയിച്ചു.

പുനരധിവാസ ഭൂമിക്ക് 549 കോടി രൂപ നഷ്‌ടപരിഹാരം വേണമെന്നാണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റിൻ്റെ ആവശ്യം. 26 കോടി രൂപയാണ് ഏറ്റെടുത്ത ഭൂമിക്ക് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ച നഷ്‌ടപരിഹാരം. ഇത് അപര്യാപ്‌തമാണ് എന്നതാണ് എസ്റ്റേറ്റ് ഉടമകളുടെ വാദം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ഏ​റ്റെ​ടു​ക്കു​ന്ന 78.73 ഹെ​ക്ട​ർ ഭൂ​മി​ക്ക് 26 കോ​ടി രൂ​പ മാ​​ത്രം നഷ്‌ട​പ​രി​ഹാ​രം നി​ശ്ച​യി​ച്ച​ത് ന്യാ​യ​മ​ല്ലെ​ന്നും ഭൂ​മി 549 കോ​ടി മൂ​ല്യ​മു​ള്ള​ത് ആ​ണെ​ന്നു​മു​ള്ള വാ​ദം എ​ൽ​സ്റ്റ​ൺ എ​സ്റ്റേ​റ്റ്​ വ്യാഴാ​ഴ്‌ച ആ​വ​ർ​ത്തി​ച്ചിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.