...
Home News International വിദേശ പ്രാണി പ്രേമികൾക്ക് ‘താലോലിക്കാൻ’ 5,000 ഉറുമ്പുകളെ കടത്തി; കെനിയയിൽ നാലുപേർ പിടിയിൽ

വിദേശ പ്രാണി പ്രേമികൾക്ക് ‘താലോലിക്കാൻ’ 5,000 ഉറുമ്പുകളെ കടത്തി; കെനിയയിൽ നാലുപേർ പിടിയിൽ

നിയമ വിരുദ്ധമായി വന്യജീവികളെ കൈവശം വച്ചതിനും കടത്തിയതിനും കുറ്റം

159

ആയിരക്കണക്കിന് ജീവനുള്ള ഉറുമ്പുകളെ കെനിയയിൽ നിന്ന് കടത്താൻ ശ്രമിച്ച നാല് പേർ പിടിയിൽ. യൂറോപ്പിലെയും ഏഷ്യയിലെയും വിദേശ വളർത്തുമൃഗ വിപണികളിൽ വിൽപ്പനക്കായിട്ടാണ് ഇവയെ കടത്തിയത്.

നിയമ വിരുദ്ധമായി വന്യജീവികളെ കൈവശം വച്ചതിനും കടത്തിയതിനും കുറ്റം സമ്മതിച്ച രണ്ട് ബെൽജിയക്കാരും ഒരു വിയറ്റ്നാമുകാരനും ഒരു കെനിയക്കാരനുമാണ് ചൊവ്വാഴ്ഴ്‌ച നെയ്‌റോബിയിലെ ജോമോ കെനിയാട്ട അന്താരാഷ്ട്ര വിമാനത്താവള കോടതിയിൽ ഹാജരായത്.

ജയന്റ് ആഫ്രിക്കൻ ഹാർവെസ്റ്റർ ആന്റ് എന്നും അറിയപ്പെടുന്ന മെസ്സർ സെഫലോട്ട്സ് ഇനത്തിൽപ്പെട്ട ജീവനുള്ള റാണി ഉറുമ്പുകളെയാണ് ഇവർ കടത്തിയത്. പഞ്ഞിയും ഒന്നോ രണ്ടോ റാണി ഉറുമ്പുകളും നിറച്ച 2,200-ലധികം പരിഷ്‌കരിച്ച ടെസ്റ്റ് ട്യൂബുകളും സിറിഞ്ചുകളും കണ്ടെത്തിയതായി പോലീസ് പറഞ്ഞതിനെ തുടർന്ന് കോടതിയിൽ ഹാജരായി. മൊത്തം 5,000-ത്തോളം പ്രാണികളെ പിടികൂടിയതായി ദി ടൈംസ് റിപ്പോർട്ട് ചെയ്‌തു.

കെനിയയുടെ ജനിതക വിഭവങ്ങൾ സമ്മതം ചോദിക്കാതെ കയറ്റുമതി ചെയ്യാനുള്ള ശ്രമം ഉൾപ്പെട്ടതിനാൽ കെനിയ വൈൽഡ്‌ലൈഫ് സർവീസ് ഈ കേസിനെ “ബയോ പൈറസിക്കെതിരായ പോരാട്ടത്തിലെ ഒരു നാഴികക്കല്ല്” എന്ന് വിശേഷിപ്പിച്ചതായി ഔട്ട്‌ലെറ്റ് റിപ്പോർട്ട് ചെയ്യുന്നു.

മെസ്സോർ സെഫലോട്ടുകൾ കയറ്റുമതി ചെയ്യുന്നതിന് വിതരണക്കാർക്ക് കെ‌ഡബ്ല്യു‌എസിൽ നിന്നുള്ള ലൈസൻസും ആരോഗ്യ സർട്ടിഫിക്കറ്റും ആവശ്യമാണ്. കെനിയ സ്വദേശിയായ ഈ ഇനത്തിന് ആവശ്യക്കാർ ഏറെയാണെന്നും ലഭിക്കാൻ പ്രയാസമാണെന്നും പറയപ്പെടുന്നു. ഏകദേശം 20-24 മില്ലിമീറ്റർ നീളമുള്ള ഇവയ്ക്ക് തവിട്ട് /കറുപ്പ് നിറങ്ങളാണുള്ളത്. ഈ ഇനത്തിൽപ്പെട്ട ഒരു ജീവനുള്ള രാജ്ഞിയുടെ വില 99.99 പൗണ്ട് ($132.44) ആയി രേഖപ്പെടുത്തിയിട്ടുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.