...
Home News National അസമിൽ രണ്ടിടങ്ങളിലായി 71 കോടി രൂപയുടെ മയക്കുമരുന്ന് വേട്ട; രണ്ടുപേർ അറസ്റ്റിൽ

അസമിൽ രണ്ടിടങ്ങളിലായി 71 കോടി രൂപയുടെ മയക്കുമരുന്ന് വേട്ട; രണ്ടുപേർ അറസ്റ്റിൽ

സംസ്ഥാന പൊലീസിൻ്റെ സ്പെഷൽ ടാസ്‌ക് ഫോഴ്‌സാണ് (എസ്.ടി.എഫ്) ലഹരിവേട്ട നടത്തിയത്

217

വിവിധ വാഹനങ്ങളിൽ കടത്തിയ 71 കോടി രൂപയുടെ മയക്കുമരുന്ന് വസ്‌തുക്കൾ അമിൻഗാവിൽ നിന്നും അസം സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് പിടികൂടി. രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളിലാണ് ഇത്രയും പിടികൂടിയത്. 2,70,000 യാബാ ടാബ്‍ലറ്റ്, 40 ചെറിയ പെട്ടികളിലായി ഒളിപ്പിച്ച 520 ഗ്രാം ഹെറോയിൻ എന്നിവയാണ് കണ്ടെടുത്തത്. വാഹനം ഓടിച്ച രണ്ടുപേരെ അറസ്റ്റ് ചെയ്‌തു.

നൂർ ഇസ്‍ലാം (34), നസ്റുൽ ഹുസൈൻ എന്ന അലി ഹുസൈൻ (22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, സംസ്ഥാന പൊലീസിൻ്റെ സ്പെഷൽ ടാസ്‌ക് ഫോഴ്‌സാണ് (എസ്.ടി.എഫ്) ലഹരിവേട്ട നടത്തിയത്.

ഇതിൽ നസ്റുൽ ഹുസൈൻ ഓടിച്ച വാഹനത്തിൽ നിന്നും നാല് കോടിയുടെ ഹെറോയിനും നൂർ ഇസ്ലാം ഓടിച്ച വാഹനത്തിൽ നിന്നും 67 കോടിയുടെ ലഹരി വസ്‌തുക്കളുമാണ് പിടിച്ചെടുത്തത്. എസ്.ടി.എഫ് മേധാവി പാർത്ഥസാരഥി മഹന്തയുടെ നേതൃത്വത്തിലാണ് ഓപറേഷൻ നടന്നത്.

കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഇത്രയും വലിയ മയക്കുമരുന്ന് വേട്ട നടത്തിയ സ്​പെഷൽ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങൾക്ക് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ നന്ദി പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.