കേരള- തമിഴ്‌നാട് ക്ഷേത്രങ്ങള്‍ക്ക് ഐഎസ്‌ഐഎസ് ഭീഷണി; എൻഐഎയുടെ വെളിപ്പെടുത്തലിൽ അന്വേഷണം

വിവരം എല്ലാ ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളെയും അറിയിച്ചിട്ടുണ്ടെന്ന് എൻ‌ഐ‌എ

- Advertisement -
- Advertisement -

ഇന്ത്യയിലെ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ഐഎസ്‌ഐഎസ് ആക്രമണങ്ങള്‍ ലക്ഷ്യമിടുന്നതായി ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ). ഐ‌എസുമായി ബന്ധമുള്ള തീവ്രവാദ സംഘടനകളിലെ അംഗങ്ങൾ തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളെ ലക്ഷ്യം വെയ്‌ക്കുന്ന എൻ‌ഐ‌എയുടെ കണ്ടെത്തലിൽ അന്വേഷണം തുടങ്ങി.

തമിഴ്‌നാടിനെ ഇസ്‌ലാമിക സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ സലഫി- ജിഹാദി പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കാൻ തീവ്രവാദ സംഘടനകളിലെ അംഗങ്ങൾ ശ്രമിക്കുന്നു എന്നതാണ് നിർണായകമായ നിരീക്ഷണം. വിവരം എല്ലാ ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളെയും അറിയിച്ചിട്ടുണ്ടെന്ന് എൻ‌ഐ‌എ ഉദ്യോഗസ്ഥൻ പറഞ്ഞു.

2022-ലെ കോയമ്പത്തൂർ കാർ ബോംബ് സ്‌ഫോടന കേസ് അന്വേഷണത്തെ തുടർന്നാണ് അന്വേഷണ ഏജൻസിക്ക് വിവരം ലഭിച്ചത്. തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളിലെ നിരവധി ക്ഷേത്രങ്ങൾ തീവ്രവാദ സംഘടനയുടെ നിരീക്ഷണത്തിൽ ആണെന്നും എൻഐഎ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

RC-01/2022/NIA/CHE കേസിൽ ഏജൻസി കഴിഞ്ഞ ആഴ്‌ച സമർപ്പിച്ച കുറ്റപത്രത്തിൽ, ഷെയ്ഖ് ഹിദായത്തുല്ല, ഉമർ ഫാറൂഖ്, പവാസ് റഹ്മാൻ, ശരൺ മാരിയപ്പൻ, അബൂ ഹനീഫ എന്നിവരുൾപ്പെടെ നാല് പേർ തീവ്രവാദ പ്രവർത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതായും കണ്ടെത്തിയിട്ടുണ്ട്. കോയമ്പത്തൂരിലെ അരുൾമിഗു കോട്ടൈ സംഗമേശ്വരർ തിരുക്കോവിൽ എന്ന ക്ഷേത്രത്തെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ധനസഹായം നൽകിയെന്നാണ് കണ്ടെത്തൽ.

കോയമ്പത്തൂരിലെ കാർ ബോംബ് സ്ഫോടന കേസിൽ 17 പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു കഴിഞ്ഞു. 2021- 2022ൽ ഹിദായത്തുല്ലയും ഉമർ ഫാറൂഖും വ്യാജ കൊവിഡ് വാക്‌സിൻ തട്ടിപ്പ് നടത്തിയതായും, തട്ടിപ്പിൽ നിന്ന് സമ്പാദിച്ച പണം ഉപയോഗിച്ച് സ്ഫോടക വസ്‌തുക്കള്‍ ശേഖരിച്ചതായും അന്വേഷണത്തിൽ വ്യക്തമായി.

ഇസ്‌ലാമിക രാഷ്ട്രം ലക്ഷ്യമിടുന്ന സലഫി- ജിഹാദി പ്രത്യയശാസ്ത്രം

സലഫി- ജിഹാദിസം, ജിഹാദി സലഫിസം, വിപ്ലവ സലഫിസം എന്നൊക്കെ അറിയപ്പെടുന്ന സലഫി ജിഹാദി ഇസ്‌ലാമിക രാഷ്ട്രം ലക്ഷ്യമിടുന്ന സലഫി- ജിഹാദി പ്രത്യയ ശാസ്ത്രമാണ് നടപ്പാക്കാൻ ശ്രമിക്കുന്നത്. ജിഹാദി സലഫിസം പലപ്പോഴും യുവാക്കളെ ലക്ഷ്യമിട്ട് രാജ്യത്തിനെതിരെ തീവ്രവാദ പ്രവര്‍ത്തനത്തിൽ ഏര്‍പ്പെടാൻ നിര്‍ബന്ധിക്കുന്നുവെന്നും ആഭ്യന്തര മന്ത്രാലയത്തിന്‍റെ തീവ്രവാദ വിരുദ്ധ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

തമിഴ്‌നാട്ടിലെ ഇടത്–ടിവികെ സഹകരണത്തിന് പിന്നിൽ

| വേദനായകി തമിഴ്നാട് രാഷ്ട്രീയത്തിൽ നിലവിലെ അസ്ഥിരതകൾക്ക് പരിഹാരമായി പുതിയ രാഷ്ട്രീയ നീക്കങ്ങൾ നടന്നതായി ചില മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗവർണർ വഴിയുള്ള ഇടപെടലുകളും സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളും സംസ്ഥാനത്തെ വീണ്ടും തിരഞ്ഞെടുപ്പിലേക്കു കൊണ്ടുപോകുന്നത് ആത്മഹത്യാപരമായ സാഹചര്യമാകുമെന്ന സ്റ്റാലിന്റെ തന്നെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ ചർച്ചകൾ മുന്നോട്ടുപോകുന്നതെന്ന് പറയുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഡിഎംകെ നേതൃത്വം സ്വീകരിച്ച...

Keep exploring...

ആഡംബര കപ്പലിലെ ജീവനക്കാരിൽ രണ്ട് ഇന്ത്യക്കാർക്കും ഹാൻ്റെ വൈറസ് ബാധ

ഹാൻ്റെ വൈറസ് അണുബാധയുടെ ഒന്നിലധികം സാധ്യതയുള്ള കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള എംവി ഹോണ്ടിയസ് എന്ന ക്രൂയിസ് കപ്പലിലുള്ള രണ്ട്...

തമിഴ്‌നാട്ടിലെ ഇടത്–ടിവികെ സഹകരണത്തിന് പിന്നിൽ

| വേദനായകി തമിഴ്നാട് രാഷ്ട്രീയത്തിൽ നിലവിലെ അസ്ഥിരതകൾക്ക് പരിഹാരമായി പുതിയ രാഷ്ട്രീയ നീക്കങ്ങൾ നടന്നതായി ചില മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു....

More News

ആഡംബര കപ്പലിലെ ജീവനക്കാരിൽ രണ്ട് ഇന്ത്യക്കാർക്കും ഹാൻ്റെ വൈറസ് ബാധ

ഹാൻ്റെ വൈറസ് അണുബാധയുടെ ഒന്നിലധികം സാധ്യതയുള്ള കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള എംവി ഹോണ്ടിയസ് എന്ന ക്രൂയിസ് കപ്പലിലുള്ള രണ്ട്...

തമിഴ്‌നാട്ടിലെ ഇടത്–ടിവികെ സഹകരണത്തിന് പിന്നിൽ

| വേദനായകി തമിഴ്നാട് രാഷ്ട്രീയത്തിൽ നിലവിലെ അസ്ഥിരതകൾക്ക് പരിഹാരമായി പുതിയ രാഷ്ട്രീയ നീക്കങ്ങൾ നടന്നതായി ചില മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു....

വിജയ് സര്‍ക്കാര്‍ തമിഴ്‌നാട്ടില്‍; CPIM-CPI-VCK പിന്തുണയിൽ കേവല ഭൂരിപക്ഷമായി

തമിഴ്‌നാട്ടില്‍ വിജയ്ക്ക് ഭൂരിപക്ഷ പിന്തുണ ലഭിച്ചതോടെ സര്‍ക്കാര്‍ രൂപീകരിക്കും. സിപിഐഎം സിപിഐ, വിസികെ എന്നീ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ...

ഉമ്മൻചാണ്ടിയെ തൊട്ടാൽ പൊറുക്കില്ല; സതീശൻ അനുകൂല പ്രകടനത്തിൽ യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ്

വിഡി സതീശൻ അനുകൂല പ്രകടനത്തിൽ വിമർശനവുമായി യൂത്ത് കോൺഗ്രസ്. പ്രകടനത്തിൽ ഉമ്മൻചാണ്ടിയുടെ ഫ്ലക്‌സ് കീറിയത്തിനെതിരെ പ്രതിഷേധം. ഫ്ലക്‌സ് കീറിയവർ...

‘മിച്ചൽ മാർഷിൻ്റെ ചരിത്ര പ്രകടനം’; എൽ.എസ്.ജിക്ക് വേണ്ടി ഏറ്റവും വേഗതയേറിയ സെഞ്ച്വറി

2026 -ലെ ഐപിഎൽ 50-ാം മത്സരത്തിൽ, ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൻ്റെ ഓപ്പണർ മിച്ചൽ മാർഷ് കൊടുങ്കാറ്റുള്ള ഇന്നിംഗ്‌സ് കളിച്ചുകൊണ്ട്...

‘ഇറാൻ യുദ്ധത്തിൻ്റെ 70-ാം ദിനം’; ഹോർമുസിൽ അമേരിക്കയും ഇറാനും വെടിവെയ്‌പ്‌ നടത്തി

തന്ത്രപ്രധാനമായ ജലപാതക്ക്‌ ചുറ്റും സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകളെ ലക്ഷ്യമാക്കിയും രാജ്യത്തിൻ്റെ തെക്കൻ...

ക്രിയേറ്റീവ് പ്രൊഫഷണലുകൾക്ക് 4 എഐ കരിയർ

കൃത്രിമബുദ്ധി ഇനി ശാസ്ത്രം, എഞ്ചിനീയറിംഗ്, സാങ്കേതിക മേഖലകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ജോലി ചെയ്യുന്ന രീതി മാത്രമല്ല, പ്രസക്തി...

ക്ഷേത്രത്തിലും സൈനിക ക്യാമ്പിലും ആക്രമണം നടത്താൻ ഐഎസ്‌ഐ ബന്ധമുള്ള ഘടകത്തിന് പദ്ധതി, അന്വേഷണം തുടങ്ങി

ഷഹ്‌സാദ് ഭട്ടി മൊഡ്യൂളുമായി ബന്ധമുള്ള പ്രവർത്തകർ വഴി ഡൽഹിയിലെ ഒരു ചരിത്ര പ്രസിദ്ധ ക്ഷേത്രം, ഡൽഹി- സോണിപത് ഹൈവേയിലെ...