28 April 2025

‘സേവനം നൽകാതെ പണം കൈപ്പറ്റി എന്ന മൊഴി വീണ കൊടുത്തിട്ടില്ല, വാർത്തകളിൽ പറയാത്ത കാര്യം’; മന്ത്രി റിയാസ്

കണ്‍സള്‍ട്ടന്‍സി സേവനങ്ങളുടെ മറവില്‍ വീണ സിഎംആര്‍എല്ലില്‍ നിന്ന് 2.78 കോടി സ്വീകരിച്ചുവെന്നായിരുന്നു റിപ്പോർട്ട്

വീണയുടെ പേരിൽ പുറത്തുവരുന്ന വാർത്തകൾ തെറ്റെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. സേവനം നൽകാതെയാണ് പണം കൈപറ്റിയതെന്ന മൊഴി വീണ നൽകിയിട്ടില്ല. ഒരാൾ പറയാത്ത കാര്യമാണ് ഇപ്പോൾ വാർത്തയായി വരുന്നത്. കോടതിക്ക് മുമ്പാകെയുള്ള വിഷയമാണിതെന്നും പാർട്ടി നിലപാട് പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട നേതാക്കൾ പറയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി ഇടപാടില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് നിര്‍ണായക പങ്കെന്ന് എസ്എഫ്‌ഐഒ അന്വേഷണ റിപ്പോര്‍ട്ട് വന്നിരുന്നു. കണ്‍സള്‍ട്ടന്‍സി സേവനങ്ങളുടെ മറവില്‍ വീണ സിഎംആര്‍എല്ലില്‍ നിന്ന് 2.78 കോടി സ്വീകരിച്ചുവെന്നായിരുന്നു റിപ്പോർട്ട്.

സിഎംആര്‍എല്ലിന് സേവനങ്ങള്‍ നല്‍കിയതിൻ്റെ തെളിവുകളൊന്നുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഗൂഢാലോചന, തട്ടിപ്പ് മാര്‍ഗ്ഗത്തിലൂടെ പണം സമ്പാദിക്കല്‍, ബോധപൂര്‍വമായ സാമ്പത്തിക തിരിമറി എന്നിവ വീണാ വിജയനെതിരെ കണ്ടെത്തിയതായി എസ്എഫ്‌ഐഒയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അതേസമയം, സിഎംആര്‍എല്‍ – എക്‌സാലോജിക് മാസപ്പടി ഇടപാടില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് നിര്‍ണായക പങ്കെന്ന് എസ്എഫ്‌ഐഒ അന്വേഷണ റിപ്പോര്‍ട്ട് വന്നിരുന്നു. കണ്‍സള്‍ട്ടന്‍സി സേവനങ്ങളുടെ മറവില്‍ വീണ സിഎംആര്‍എല്ലില്‍ നിന്ന് 2.78 കോടി സ്വീകരിച്ചുവെന്നായിരുന്നു റിപ്പോർട്ട്.

സിഎംആര്‍എല്ലിന് സേവനങ്ങള്‍ നല്‍കിയതിന്റെ തെളിവുകളൊന്നുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഗൂഢാലോചന, തട്ടിപ്പ് മാര്‍ഗ്ഗത്തിലൂടെ പണം സമ്പാദിക്കല്‍, ബോധപൂര്‍വമായ സാമ്പത്തിക തിരിമറി എന്നിവ വീണാ വിജയനെതിരെ കണ്ടെത്തിയതായി എസ്എഫ്‌ഐഒയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Share

More Stories

‘പ്രിയപ്പെട്ട ഷാജി സാറിന് ആദരാഞ്ജലികൾ’; ഷാജി എൻ കരുണിൻ്റെ വിയോ​ഗത്തിൽ മമ്മൂട്ടിയുടെ അനുശോചനം

0
സംവിധായകൻ ഷാജി എൻ കരുണിൻ്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ മമ്മൂട്ടി. ‘പ്രിയപ്പെട്ട ഷാജി സാറിന് ആദരാഞ്ജലികൾ’ എന്ന അടിക്കുറിപ്പോടെ ഫേസ്ബുക്കിൽ ഷാജി എൻ കരുണിൻ്റെ ഒരു ചിത്രം താരം പങ്കുവച്ചിട്ടുണ്ട്. വെെകുന്നേരം...

‘വേടൻ വെട്ടിലായി’; റാപ്പർ വേടൻ്റെ കഴുത്തിലെ മാലയിൽ പുലിയുടെ പല്ലെന്ന്

0
കഞ്ചാവ് കേസിൽ അറസ്റ്റിലായ റാപ്പർ വേടൻ്റെ കഴുത്തിലെ മാലയിൽ പുലിയുടെ പല്ലെന്ന് സൂചന. വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. വേടൻ ധരിച്ചിരുന്ന മാലയിൽ ലോക്കറ്റായി ഉപയോഗിച്ചിരുന്നത് പുലി പല്ലു എന്ന സംശയത്തിൽ...

‘ചോദ്യമുനയില്‍ നടന്മാര്‍’; ഷൈൻ ടോം ചാക്കോയേയും, ശ്രീനാഥ്‌ ഭാസിയേയും, മോഡൽ സൗമ്യയേയും ചോദ്യം ചെയ്‌തു

0
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ സിനിമ താരങ്ങൾ ആലപ്പുഴയിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായി. ഷൈൻ ടോം ചാക്കോ ശ്രീനാഥ് ഭാസി, മോഡൽ സൗമ്യ എന്നിവരാണ് ഹാജരായത്. ഇവരെ എക്സൈസ് ചോദ്യം ചെയ്‌തു. തിങ്കളാഴ്‌ച...

ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിക്കെതിരായ ‘വ്യാജ ലഹരിക്കേസ്’; പ്രതി നാരായണ ദാസ് പിടിയിൽ

0
ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവത്തിൽ ഒന്നാം പ്രതി നാരായണ ദാസ് പിടിയിൽ. ബംഗളൂരുവിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രത്യേക പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. നേരത്തെ...

ഇന്ത്യ- പാക് സംഘർഷത്തിന് ഇടയിൽ ഓഹരി വിപണി മൂന്ന് മണിക്കൂറിൽ നാല് ലക്ഷം കോടി സമ്പാദിച്ചു

0
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷ ഭരിതമായ അന്തരീക്ഷത്തിനിടയിൽ ഇന്ത്യയിൽ നിന്ന് ഒരു വാർത്ത പുറത്തുവന്നു. സാമ്പത്തിക രംഗത്ത് ഇന്ത്യ ഒരു പ്രധാന നേട്ടം കൈവരിച്ചു. തിങ്കളാഴ്‌ച ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും (ബിഎസ്ഇ) നാഷണൽ...

‘ആയുധങ്ങൾ നൽകി’; പഹൽഗാം ആക്രമണത്തിന് സഹായിച്ച പതിനഞ്ചുപേരെ വെളിപ്പെടുത്തി

0
ജമ്മു കാശ്‌മീരിലെ അനന്ത്‌നാഗ് ജില്ലയിലെ പഹൽഗാം പ്രദേശത്ത് ഇരുപത്തിയാറ് നിരപരാധികളെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം രാജ്യത്തെയാകെ നടുക്കി. ചൊവ്വാഴ്‌ചയാണ് ഹൃദയഭേദകമായ സംഭവം നടന്നത്. അതിനുശേഷം രാജ്യം മുഴുവൻ ഭീകര ആക്രമണത്തെ അപലപിച്ചു. കൊലപാതകത്തെ...

Featured

More News