Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
വിഴിഞ്ഞം തുറമുഖം; പ്രധാന മന്ത്രിയുടെ ഓഫീസിലേക്ക് നൽകിയ കത്തിൽ ‘പ്രതിപക്ഷ നേതാവിൻ്റെ പേരില്ല’, സ്റ്റേജിൽ കയറാൻ പറ്റില്ല | Nalamidam
20 September 2026
Home News Kerala വിഴിഞ്ഞം തുറമുഖം; പ്രധാന മന്ത്രിയുടെ ഓഫീസിലേക്ക് നൽകിയ കത്തിൽ ‘പ്രതിപക്ഷ നേതാവിൻ്റെ പേരില്ല’, സ്റ്റേജിൽ കയറാൻ...

വിഴിഞ്ഞം തുറമുഖം; പ്രധാന മന്ത്രിയുടെ ഓഫീസിലേക്ക് നൽകിയ കത്തിൽ ‘പ്രതിപക്ഷ നേതാവിൻ്റെ പേരില്ല’, സ്റ്റേജിൽ കയറാൻ പറ്റില്ല

പ്രതിപക്ഷ നേതാവിനെ മാറ്റി നിര്‍ത്തിയിട്ടില്ല എന്ന മന്ത്രി വിഎന്‍ വാസവൻ്റെ പ്രതികരണത്തിന് തൊട്ടുപിന്നാലെ ആയിരുന്നു ക്ഷണക്കത്ത് എത്തിയത്.

163

വിഴിഞ്ഞം തുറമുഖ കമ്മിഷനിങ്ങില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പങ്കെടുത്തേക്കില്ല. പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് നൽകിയ കത്തിൽ കേരള പ്രതിപക്ഷ നേതാവിൻ്റെ പേരില്ല. ക്ഷണക്കത്ത് കൊണ്ട് എന്ത് കാര്യം. പ്രതിപക്ഷ നേതാവിന് സ്റ്റേജിൽ കയറാൻ പോലും പറ്റില്ല.

പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തത് വിവാദമായപ്പോള്‍ മാത്രമാണ് ക്ഷണക്കത്ത് നല്‍കിയത് എന്നാണ് കോണ്‍ഗ്രസിനുള്ളിലെ പൊതുവികാരം. ചടങ്ങില്‍ പങ്കെടുക്കാനായി സംസ്ഥാന സര്‍ക്കാര്‍ പ്രധാനമന്ത്രിയുടെ ഓഫിസിന് നല്‍കിയ പട്ടികയില്‍ പ്രതിപക്ഷ നേതാവിൻ്റെ പേരുണ്ടായിരുന്നില്ല.

പ്രതിപക്ഷ നേതാവിനെ മാറ്റി നിര്‍ത്തിയിട്ടില്ല എന്ന മന്ത്രി വിഎന്‍ വാസവൻ്റെ പ്രതികരണത്തിന് തൊട്ടുപിന്നാലെ ആയിരുന്നു ക്ഷണക്കത്ത് എത്തിയത്.

പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് സമര്‍പ്പിച്ച ചടങ്ങില്‍ പങ്കെടുക്കേണ്ടവരുടെ പട്ടികയില്‍ ആയിരുന്നു പ്രതിപക്ഷ നേതാവിനെ ഒഴിവാക്കിയത്. ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ശശി തരൂര്‍ എംപി, എം വിന്‍സെന്റ് എംഎല്‍എ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.