...
Warning/home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php90
Home News National ഇന്ത്യയുടെയും പാക്കിസ്ഥാൻ്റെയും നാവിക സേനകൾ മുഖാമുഖം അറബിക്കടലിൽ; സായുധ അഭ്യാസങ്ങൾ നടത്തി

ഇന്ത്യയുടെയും പാക്കിസ്ഥാൻ്റെയും നാവിക സേനകൾ മുഖാമുഖം അറബിക്കടലിൽ; സായുധ അഭ്യാസങ്ങൾ നടത്തി

ഗുജറാത്ത് തീരത്തിന് 85 നോട്ടിക്കൽ മൈൽ അകലെ ഇന്ത്യൻ നാവിക സേനയുടെ നേവൽ ഫയറിംഗ് നടന്നു

316

അറബിക്കടലിൽ ഇന്ത്യയുടെയും പാക്കിസ്ഥാൻ്റെയും നാവിക സേനകൾ മുഖാമുഖം. ഇരുസേനകളും അടുത്തെന്ന് വ്യക്തമാക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത്. ഗുജറാത്ത് തീരത്തിന് 85 നോട്ടിക്കൽ മൈൽ അകലെ ഇന്ത്യൻ നാവിക സേനയുടെ നേവൽ ഫയറിംഗ് നടന്നു. പാക് നാവിക സേനയും ആഭ്യാസങ്ങൾ നടത്തി.

‘ഒരു ദൗത്യവും അകലെയല്ല, ഒരു കടലും അത്ര വലുതുമല്ല’ എന്ന കുറിപ്പോടെ പടക്കപ്പലുകളുടെ ചിത്രം നാവികസേന കഴിഞ്ഞ ദിവസം എക്‌സിൽ പങ്കുവച്ചിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകാൻ സൈന്യത്തിന് പൂർണസ്വാതന്ത്ര്യം നൽകിയതിന് പിന്നാലെയായിരുന്നു കുറിപ്പ്. അതേസമയം പഹൽഗാം ഭീകര ആക്രമണത്തിൽ പാക്കിസ്ഥാനെതിരെ നടപടി ഇന്ത്യ കടുപ്പിക്കുകയാണ്.

പാക്കിസ്ഥാൻ വിമാനങ്ങൾ ഇന്ത്യൻ വ്യോമ അതിർത്തിയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. പാക് വിമാനങ്ങൾക്ക് ഇന്ത്യക്ക് മുകളിൽ പറക്കാനുള്ള അനുമതിയും റദ്ദാക്കി. പാക്കിസ്ഥാൻ വ്യോമാതിർത്തി അടച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ നടപടി. പാക്കിസ്ഥാനെതിരെ നടപടി കടുപ്പിക്കുന്നുവെന്ന സൂചനയാണ് ഇന്ത്യ നൽകി കൊണ്ടിരിക്കുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.