...
Home News Kerala 100 മീറ്ററിൽ കൂടുതൽ വാഹനങ്ങളുടെ നിര പാടില്ല; പാലിയേക്കരയിലെ ടോൾ പിരിവിൽ ഹൈക്കോടതി ഇടപെടൽ

100 മീറ്ററിൽ കൂടുതൽ വാഹനങ്ങളുടെ നിര പാടില്ല; പാലിയേക്കരയിലെ ടോൾ പിരിവിൽ ഹൈക്കോടതി ഇടപെടൽ

ഇത് പാലിക്കാനാവാതെ വന്നാൽ ടോൾ ഒഴിവാക്കി ആ വരിയിലെ വാഹനങ്ങളെ കടത്തിവിടണമെന്നാണ് കോടതി നൽകിയിരിക്കുന്ന നിര്‍ദേശം.

324

തൃശൂർ പാലിയേക്കരയിലെ ടോൾ പിരിവിൽ ഇടപെടലുമായി കേരളാ ഹൈക്കോടതി. വാഹനങ്ങൾ 10 സെക്കന്റിനുള്ളിൽ ടോൾ കടന്ന് പോകണമെന്നും 100 മീറ്ററിൽ കൂടുതൽ വാഹനങ്ങളുടെ നിര പാടില്ലെന്നും കോടതി നിർദ്ദേശിച്ചു .

ഇത് പാലിക്കാനാവാതെ വന്നാൽ ടോൾ ഒഴിവാക്കി ആ വരിയിലെ വാഹനങ്ങളെ കടത്തിവിടണമെന്നാണ് കോടതി നൽകിയിരിക്കുന്ന നിര്‍ദേശം. ഈ നിർദ്ദേശം നടപ്പാക്കുന്നുണ്ട് എന്ന് ദേശീയ പാത അതോറിറ്റി ഉറപ്പാക്കണമെന്നും ഇല്ലെങ്കിൽ എന്തുകൊണ്ട് നടപ്പാക്കുന്നില്ല എന്നതിൽ സത്യവാങ്മൂലം നൽകണമെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പൊതുപ്രവർത്തകനായ ഒ ആര്‍ ജെനീഷ് സമർപ്പിച്ച പൊതു താത്പര്യ ഹർജിയിലാണ് കോടതി ഇടപെടൽ ഉണ്ടായത്. ഹർജി ഈ മാസം 21ന് വീണ്ടും പരിഗണിക്കും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.