7 March 2026

ഭക്ഷണ സാമഗ്രികള്‍ തടഞ്ഞുവെച്ചു; ഗാസയില്‍ 50-ലേറെ പേരെ ഇസ്രയേല്‍ പട്ടിണിയിലാക്കി കൊന്നു

ഐക്യരാഷ്ട്രസഭാ ഉദ്യോഗസ്ഥരും മനുഷ്യാവകാശ വക്താക്കളും ഗാസയിലേക്ക് തടസമില്ലാത്ത പ്രവേശനം നിരന്തരം ആവശ്യപ്പെടുന്നുണ്ട്

ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ഉപരോധത്തെ തുടർന്ന് 57 പാലസ്‌തീനികള്‍ പട്ടിണി കിടന്ന് മരിച്ചതായി ഗാസ മുനമ്പിലെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അറിയിച്ചു. ഭക്ഷണവും വെള്ളവും മരുന്നും വഹിച്ചു കൊണ്ടുള്ള ട്രക്കുകള്‍ ഗാസയുടെ അതിര്‍ത്തികളില്‍ നിരന്നു കിടക്കുകയാണ്. ഇവയെ പ്രവേശിക്കാൻ ഇസ്രയേൽ അനുവദിക്കുന്നില്ല.

ശനിയാഴ്‌ച പുലര്‍ച്ചെ മുതല്‍ ഗാസയിലുടനീളം ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ മൂന്ന് കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 45 പാലസ്‌തീനികള്‍ കൊല്ലപ്പെട്ടതായി മെഡിക്കല്‍, സിവില്‍ ഡിഫന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. ഐക്യരാഷ്ട്രസഭാ ഉദ്യോഗസ്ഥരും മനുഷ്യാവകാശ വക്താക്കളും ഗാസയിലേക്ക് തടസമില്ലാത്ത പ്രവേശനം നിരന്തരം ആവശ്യപ്പെടുന്നുണ്ട്.

ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിൻ്റെ റിപ്പോർട്ട് അനുസരിച്ച് ഇസ്രായേൽ ആക്രമണത്തില്‍ 52,495 പാലസ്‌തീനികള്‍ കൊല്ലപ്പെടുകയും 1,18,366 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തു. അതേസമയം മരണസംഖ്യ 61,700 ല്‍ കൂടുതലായി ഗാസ ഗവണ്‍മെന്റ് മീഡിയ ഓഫീസ് പറയുന്നു.

അവശിഷ്ടങ്ങള്‍ക്കിടയില്‍ കാണാതായ ആയിരക്കണക്കിന് ആളുകളെ ഉൾപ്പെടുത്തിയാണിത്. 2023 ഒക്ടോബര്‍ 7-ന് ഹമാസ് ആക്രമണങ്ങളില്‍ ഇസ്രായേലില്‍ 1,139 പേര്‍ കൊല്ലപ്പെട്ടതായും 200ല്‍ അധികംപേര്‍ തടവിലാക്കപ്പെട്ടതായും കണക്കാക്കപ്പെടുന്നു.

Share

More Stories

കേര പദ്ധതി; കർഷകർക്ക് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തത് ഒരു കോടി രൂപ ധനസഹായം

0
ലോകബാങ്ക് സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി അർഹരായ തോട്ടവിള കർഷകർക്കുള്ള പുനർനടീൽ സഹായധനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തു. ചേർത്തല വി.ടി.എ.എം. ഓഡിറ്റോറിയത്തിൽ നടന്ന...

ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരാൻ പ്രത്യേക സർവീസുകളുമായി എയർ ഇന്ത്യയും ഇൻഡിഗോയും

0
ഇറാൻ-ഇസ്രായേൽ സംഘർഷം മൂലമുണ്ടായ തടസ്സങ്ങൾക്കിടയിലും ഇന്ത്യയും ഗൾഫ് മേഖലയും തമ്മിലുള്ള വിമാന സർവീസ് ക്രമേണ പുനരാരംഭിക്കുന്നു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനായി എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികൾ ശനിയാഴ്ച പ്രത്യേകവും ഷെഡ്യൂൾ ചെയ്തതുമായ...

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

Featured

More News