11 March 2026

12 ഇന്ത്യൻ ഡ്രോണുകൾ തകർത്തതായി പാകിസ്ഥാൻ അവകാശപ്പെട്ടു

ലാഹോർ, ഗുജ്‌റൻവാല, ചക്‌വാൽ, അറ്റോക്ക്, റാവൽപിണ്ടി, ബഹവൽപൂർ, മിയാൻവാലി, കറാച്ചി എന്നിവിടങ്ങളിലാണ് ഡ്രോണുകൾ നശിപ്പിച്ചതെന്ന് ലെഫ്റ്റനൻ്റ് ജനറൽ ചൗധരി പറഞ്ഞു.

ഇന്ത്യ പാകിസ്ഥാനിലെ വിവിധ നഗരങ്ങളിലേക്ക് അയച്ച 12 ഡ്രോണുകൾ ഇന്നലെ രാത്രി പാകിസ്ഥാൻ തകർത്തതായി പാകിസ്ഥാൻ സൈനിക വക്താവ് ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി പറഞ്ഞു എന്ന് അന്താരാഷ്ട മാധ്യമമായ ബിബിസി റിപ്പോർട്ട് ചെയ്യുന്നു .എന്നാൽ ഈ അവകാശവാദങ്ങളെക്കുറിച്ച് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രതികരണത്തിനായി ബിബിസി ഇന്ത്യൻ സൈന്യത്തെ ബന്ധപ്പെട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു .

ലാഹോർ, ഗുജ്‌റൻവാല, ചക്‌വാൽ, അറ്റോക്ക്, റാവൽപിണ്ടി, ബഹവൽപൂർ, മിയാൻവാലി, കറാച്ചി എന്നിവിടങ്ങളിലാണ് ഡ്രോണുകൾ നശിപ്പിച്ചതെന്ന് ലെഫ്റ്റനൻ്റ് ജനറൽ ചൗധരി പറഞ്ഞു. സിന്ധ് പ്രവിശ്യയിൽ ഡ്രോൺ മേൽ പതിച്ചതിനെ തുടർന്ന് ഒരു സിവിലിയൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.

ലാഹോറിലെ ഒരു സൈനിക കേന്ദ്രം ലക്ഷ്യമിട്ട് നടന്ന ആക്രമണത്തിൽ നാല് സൈനികർക്ക് പരിക്കേൽക്കുകയും ചില അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുകയും ചെയ്തുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Share

More Stories

ദേശീയപാത ഉദ്ഘാടനം: കേന്ദ്രത്തിന്റെ രാഷ്ട്രീയ കളികൾ

0
| വേദനായകി കേരളത്തിൽ നിർമ്മിച്ച ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങിനെ ചുറ്റിപ്പറ്റി വീണ്ടും രാഷ്ട്രീയ വിവാദം ഉയരുകയാണ്. കേരളം തന്നെ വലിയ സാമ്പത്തിക പങ്കാളിത്തം വഹിച്ച പദ്ധതിയുടെ ഉദ്ഘാടനത്തിലേക്ക് സംസ്ഥാനത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ പോലും...

ഹോർമുസ് കടലിടുക്കിന് സമീപം ഇറാനിയൻ നാവിക കപ്പലുകൾ അമേരിക്ക ആക്രമിച്ചു

0
ലോകത്തിലെ ഏറ്റവും നിർണായകമായ എണ്ണ ഷിപ്പിംഗ് റൂട്ടുകളിൽ ഒന്നിനെ തടസപ്പെടുത്താൻ ശ്രമിക്കുന്നതിനെതിരെ വാഷിംഗ്ടൺ ഡിസി ടെഹ്‌റാനോട് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ, ഹോർമുസ് കടലിടുക്കിന് സമീപം പ്രവർത്തിക്കുന്ന 16 ഇറാനിയൻ മൈൻ സ്ഥാപിക്കുന്ന ബോട്ടുകൾ...

കേന്ദ്രം 2.81 ട്രില്യൺ രൂപ ചെലവിന് അനുമതി തേടുന്നു

0
2026 സാമ്പത്തിക വർഷത്തേക്കുള്ള രണ്ടാമത്തെ സപ്ലിമെൻ്റെറി ഗ്രാന്റുകളുടെ ആവശ്യത്തിലൂടെ, 2.01 ട്രില്യൺ രൂപയുടെ മൊത്തം പണച്ചെലവ് ഉൾപ്പെടെ 2.81 ട്രില്യൺ രൂപയുടെ മൊത്ത അധിക ചെലവിന് കേന്ദ്ര ധനകാര്യ മന്ത്രാലയം ചൊവ്വാഴ്‌ച പാർലമെന്റിൻ്റെ...

ഇസ്രായേലിന് എതിരെ 37-ാം തരംഗത്തിൽ ഇറാൻ; ‘ഏറ്റവും ഭാരമേറിയ മിസൈലുകൾ’ ഉപയോഗിച്ചു

0
ഇസ്രായേൽ പ്രതിരോധ സേനയുടെ പ്രതിരോധ സേനയുടെ അവകാശവാദം അനുസരിച്ച്, ഇസ്രായേൽ, അമേരിക്കയുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങൾക്കെതിരെ ഇറാൻ പുതിയ മിസൈൽ ആക്രമണങ്ങൾ നടത്തി. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) തങ്ങളുടെ പ്രതികാര നടപടിയുടെ...

റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങലിന് ഇന്ത്യക്ക് 30 ദിവസത്തെ ഇളവ് അനുവദിച്ച് യുഎസ്

0
അസംസ്കൃത എണ്ണ റഷ്യയിൽ നിന്ന് വാങ്ങുന്നതിന് ഇന്ത്യക്ക് 30 ദിവസത്തെ താൽക്കാലിക ഇളവ് അമേരിക്ക അനുവദിച്ചു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് ഔദ്യോഗിക പ്രസ്‌താവനയിൽ തീരുമാനം സ്ഥിരീകരിച്ചു, മിഡിൽ ഈസ്റ്റിൽ...

ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കി

0
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീയപാത 66ൻ്റെ ഉദ്ഘാടന പരിപാടിയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന് ക്ഷണമില്ല. എൻഎച്ച് 66 തലപ്പാടി- ചെങ്കള, വെങ്ങളം- രാമനാട്ടുകര ആറ് വരിപ്പാതയുടെ ഉദ്ഘാടന ചടങ്ങിൽ...

Featured

More News