ഭീകര പരിശീലന കേന്ദ്രമായ ‘മർകസ് തയ്ബ’; വിശദാംശങ്ങൾ

ഷെയ്ഖുപുരയിലെ മുരിദ്കെയിലെ നംഗൽ സഹ്ദാനിൽ സ്ഥിതി ചെയ്യുന്ന ലഷ്‌കർ- ഇ- തൊയ്ബയുടെ ഏറ്റവും പ്രധാനപ്പെട്ട പരിശീലന കേന്ദ്രമാണ്

വിനോദ സഞ്ചാരികൾ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്ഥാൻ, പാക് അധീന കാശ്‌മീരിലെ (പി‌ഒ‌കെ) ഒമ്പത് സ്ഥലങ്ങളിൽ 24 പ്രിസിഷൻ ക്രൂയിസ് മിസൈൽ ആക്രമണങ്ങൾ നടത്തി തകർത്തു. ഇവിടുത്തെ തീവ്രവാദികൾക്ക് അതിർത്തി കടന്നുള്ള ബന്ധമുണ്ടായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. പ്രതിരോധ വൃത്തങ്ങൾ പ്രകാരം വിശദാംശങ്ങൾ:

മർകസ് തയ്ബ, ലഷ്‌കർ- ഇ- തൊയ്ബ, മുരിദ്കെ, പഞ്ചാബ്

2000ൽ സ്ഥാപിതമായ മർകസ് തൈബ, പാകിസ്ഥാനിലെ പഞ്ചാബിലെ ഷെയ്ഖുപുരയിലെ മുരിദ്കെയിലെ നംഗൽ സഹ്ദാനിൽ സ്ഥിതി ചെയ്യുന്ന ലഷ്‌കർ- ഇ- തൊയ്ബയുടെ ഏറ്റവും പ്രധാനപ്പെട്ട പരിശീലന കേന്ദ്രമാണ്. 82 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഈ സമുച്ചയത്തിൽ മദ്രസകൾ, ഒരു മാർക്കറ്റ്, തീവ്രവാദ സംഘടനകൾക്കുള്ള താമസസ്ഥലം, കായിക സൗകര്യം, ഒരു മത്സ്യ ഫാം, കാർഷിക മേഖലകൾ എന്നിവ ഉൾപ്പെടുന്നു.

ഈ സമുച്ചയത്തിൽ ആയുധ, ശാരീരിക പരിശീലന സൗകര്യങ്ങളും, പാകിസ്ഥാനിൽ നിന്നും വിദേശത്ത് നിന്നുമുള്ള ആളുകളെ തീവ്രവാദികളാക്കാനും പ്രബോധനം ചെയ്യാനും വേണ്ടിയുള്ള ദവാ (ആളുകളെ ഇസ്ലാമിലേക്ക് ക്ഷണിക്കൽ) എന്ന പ്രവർത്തനവും ഉണ്ട്. പുരുഷ തീവ്രവാദികൾക്ക് മതപരമായ പ്രബോധനം നൽകുന്ന ഒരു ‘സൂഫ’ അക്കാദമിയും സ്ത്രീകൾക്കായി ഒരു പ്രത്യേക ‘സൂഫ’ വിദ്യാഭ്യാസ കേന്ദ്രവും മർകസിൽ പ്രവർത്തിക്കുന്നു.

വിദ്യാർത്ഥികളെ സായുധ ജിഹാദിൽ ചേരാൻ പ്രേരിപ്പിക്കുന്നതിനായി ഈ മർകസ് കൂണുപോലെ വളരുന്ന ഒരു കേന്ദ്രമായി പ്രവർത്തിക്കുന്നു. ഇതിനെ ഒരു ഭീകര ഫാക്‌ടറിയോട് താരതമ്യപ്പെടുത്താം. പ്രതിവർഷം ഏകദേശം 1,000 യുവാക്കളെ ഇവിടെ ചേർക്കുന്നു.

ലഷ്‌കർ- ഇ- തൊയ്ബയും ജമാഅത്ത് ഉദ്‌വദയും തങ്ങളുടെ മുഴുവൻ ഭീകര നേതൃത്വത്തിനും ആനുകാലിക പരിശീലനം നൽകുന്നത് ഈ കേന്ദ്രത്തിലാണ്. 2000ൽ മർകസ് തൈബ സമുച്ചയത്തിനുള്ളിൽ ഒരു പള്ളിയും ഗസ്റ്റ് ഹൗസും നിർമ്മിക്കുന്നതിനായി ഒസാമ ബിൻ ലാദൻ 10 മില്യൺ രൂപ ധനസഹായം നൽകി.

പാകിസ്ഥാൻ്റെ ഇൻ്റെർ- സർവീസസ് ഇൻ്റെലിജൻസിൻ്റെ (ഐഎസ്‌ഐ) നിർദ്ദേശപ്രകാരം, അജ്‌മൽ കസബ് ഉൾപ്പെടെ 26/11 മുംബൈ ഭീകരാക്രമണത്തിലെ എല്ലാ കുറ്റവാളികൾക്കും ഈ കേന്ദ്രത്തിൽ നിന്നാണ് ‘ദൗറ- ഇ-റിബ്ബത്ത്’ (രഹസ്യാന്വേഷണ പരിശീലനം) നൽകിയത്.

26/11 ഭീകരാക്രമണത്തിൻ്റെ പ്രധാന ഗൂഢാലോചനക്കാരായ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയും തഹാവൂർ ഹുസൈൻ റാണയും സാക്കി- ഉർ-റഹ്‌മാൻ ലഖ്‌വിയുടെ നിർദ്ദേശപ്രകാരം, അബ്‌ദുൾ റഹ്‌മാൻ സയ്യിദ് എന്ന പാഷ, ഹാരൂൺ, ഖുറം (സഹ ഗൂഢാലോചനക്കാർ) എന്നിവരോടൊപ്പം മുരിദ്‌കെയെ സന്ദർശിച്ചുവെന്നും റിപ്പോർട്ടുകളിൽ ഉദ്ധരിക്കുന്നു.

പാകിസ്ഥാനിലെ മുസാഫറാബാദ്, കോട്‌ലി, ബഹവൽപൂർ, റാവലകോട്ട്, ചക്‌സ്വാരി, ഭീംബർ, നീലം വാലി, ഝലം, ചക്‌വാൾ എന്നീ സ്ഥലങ്ങൾ ഇന്ത്യ ആക്രമിച്ചു. ഈ സ്ഥലങ്ങളെല്ലാം തീവ്രവാദ പ്രവർത്തനങ്ങളുടെ കേന്ദ്രങ്ങളായി തിരിച്ചറിഞ്ഞിരുന്നു.

ലഷ്‌കർ- ഇ- തൊയ്ബ (എൽഇടി), ജയ്ഷ്- ഇ- മുഹമ്മദ് (എൽഇടി) എന്നീ ഭീകര സംഘടനകളുമായി ബന്ധപ്പെട്ട ക്യാമ്പുകൾ ലക്ഷ്യമിട്ടാണ് ഇന്ത്യ സ്റ്റാൻഡ് ഓഫ് ക്രൂയിസ് മിസൈലുകൾ വിക്ഷേപിച്ചത്.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾ ഉയരുന്നത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനകീയ സമ്മർദ്ദത്തിന് പിന്നാലെ വി.എസ്. അച്യുതാനന്ദനെ സി.പി.എം മലമ്പുഴയിൽ സ്ഥാനാർത്ഥിയാക്കിയ സംഭവമാണ് രാഷ്ട്രീയ നിരീക്ഷകർ വീണ്ടും ഓർമ്മിപ്പിക്കുന്നത്. ജനവികാരത്തിന് മുന്നിൽ...

Keep exploring...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

More News

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് മഹുവ മൊയ്ത്ര

തൃണമുല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് പരാതി. ഡിജിസിഎക്കും വ്യോമയാന മന്ത്രാലയത്തിനും ഇന്‍ഡിഗോക്കും...

എന്തുകൊണ്ടാണ് വിജയ്‌യുടെ പാർട്ടിയെ പിന്തുണയ്ക്കുന്നതെന്ന് കോൺഗ്രസ് പറയുന്നു

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ)യ്ക്ക് കോൺഗ്രസ് നൽകിയ പിന്തുണ...

സിനിമയിൽ നിന്ന് അധികാരത്തിലേക്ക്; ദക്ഷിണേന്ത്യൻ നായകന്മാരുടെ രാഷ്ട്രീയ യാത്ര അറിയാം

ദക്ഷിണേന്ത്യൻ രാഷ്ട്രീയവും സിനിമാ ലോകവും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു. സിനിമാ താരങ്ങൾ ജനപിന്തുണയെ രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്ന...

അമേരിക്കക്ക് ഇറാന്‍ യുദ്ധം കനത്ത നാശനഷ്‌ടം ഉണ്ടാക്കിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

ഇറാനെതിരെ ഇസ്രായേലുമായി ചേര്‍ന്ന് നടത്തിയ യുദ്ധത്തില്‍ അമേരിക്കക്ക് കനത്ത നാശനഷ്‌ടമുണ്ടായെന്ന് വാഷിങ്ടണ്‍ പോസ്റ്റിൻ്റെ റിപ്പോര്‍ട്ട്. ഇറാന്‍ പുറത്തുവിട്ട സാറ്റലൈറ്റ്...

‘കേരളത്തിൽ മുഖ്യമന്ത്രി ആരാകും?’ കെസിക്ക് 46 എംഎൽഎമാരുടെ പിന്തുണ

നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച...

മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു; പശ്ചിമ ബംഗാളില്‍ നിയമസഭ പിരിച്ച് വിട്ട് ഗവര്‍ണര്‍

ഗവര്‍ണര്‍ നിയമസഭ പിരിച്ച് വിട്ടതോടെ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന്...