പാകിസ്ഥാൻ തകര്‍ത്തു എന്ന് അവകാശപ്പെടുന്ന S- 400ന് മുന്നില്‍ വ്യോമ താവളത്തില്‍ പ്രധാനമന്ത്രി

ന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ നിരവധി സംഘര്‍ഷങ്ങളെ അതിജീവിച്ചുവെന്ന് പ്രധാനമന്ത്രി

വ്യോമ ആക്രമണത്തില്‍ തകര്‍ത്തെന്ന് പാകിസ്ഥാൻ അവകാശപ്പെട്ട ആദംപൂര്‍ വ്യോമ താവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനമായ S- 400ന് മുന്നില്‍ നിന്നാണ് അദ്ദേഹം സൈന്യത്തെ അഭിസംബോധന ചെയ്‌തത്. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ നിരവധി സംഘര്‍ഷങ്ങളെ അതിജീവിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

“ആകാശ് പോലുള്ള തദ്ദേശീയ സംവിധാനങ്ങള്‍ എസ്-400 പോലുള്ള നൂതന പ്ലാറ്റ് ഫോമുകള്‍ ഉപയോഗിച്ച് കൂടുതല്‍ ശക്തിപ്പെടുത്തിയിട്ട് ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മുടെ വ്യോമ താവളങ്ങളായാലും മറ്റ് തന്ത്രപ്രധാനമായ കേന്ദ്രളായാലും സ്‌പര്‍ശിക്കാന്‍ കഴിഞ്ഞില്ല. ഇതെല്ലാം അചഞ്ചലമായ സമര്‍പ്പണത്തിൻ്റെയും ജാഗ്രതയുടെയും ഫലമാണ്,” -പ്രധാനമന്ത്രി മോദി സൈനികരോട് പറഞ്ഞു.

“നമ്മുടെ മുന്‍നിര പ്രതിരോധ സംവിധാനത്തോട് മുട്ടി നില്‍ക്കാന്‍ പാക്കിസ്ഥാന് കഴിയില്ല. പുതുതലമുറ പ്രതിരോധ സംവിധാനങ്ങള്‍, മികച്ച രീതിയില്‍ കൈകാര്യം ചെയ്യുക ഒരു കഴിവാണ്. നിങ്ങള്‍ ടെക്‌നോളജിയും ടാക്റ്റിക്‌സും ഒരുമിച്ച് കൊണ്ട് പോയി. ഇനി പാകിസ്ഥാന്‍ ഭീകര പ്രവര്‍ത്തനമോ സൈനിക ആക്രമണമോ നടത്തിയാല്‍ മുഖമടച്ച് മറുപടി നല്‍കും. ഇത് പറയാനുള്ള പിന്‍ബലം നിങ്ങളുടെ ധീരതയാണ്. നമ്മള്‍ തയ്യാറായിരിക്കണം, ശത്രുവിനെ ഓര്‍മിപ്പിക്കണം ഇത് പുതിയ ഇന്ത്യയാണ്,” -പ്രധാനമന്ത്രി വ്യക്തമാക്കി.

ഓപ്പറേഷന്‍ സിന്ദൂറിൻ്റെ ഓരോ നിമിഷവും ഇന്ത്യന്‍ സായുധ സേനയുടെ ശക്തിക്കും കഴിവും തെളിയിക്കുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓപ്പറേഷനില്‍ നമ്മുടെ സേനകള്‍ക്കിടയിലെ ഏകോപനം മാതൃകാപരമായിരുന്നു. കരസേനയായാലും, നാവിക സേനയായാലും, വ്യോമ സേനയായാലും, സമന്വയം മികച്ചതായിരുന്നു.

“ഞാന്‍ ഇന്നലെ പറഞ്ഞതുപോലെ, ഇന്ത്യ മൂന്ന് കാര്യങ്ങളില്‍ തീരുമാനമെടുത്തു. ഒന്നാമതായി, ഇന്ത്യയില്‍ ഒരു ഭീകരാക്രമണം ഉണ്ടായാല്‍, നാം നമ്മുടെ രീതിയില്‍, നമ്മുടെ സമയത്ത് മറുപടി നല്‍കും. രണ്ടാമതായി, ഇന്ത്യ ഒരു തരത്തിലുള്ള ആണവ ഭീഷണിയും വെച്ചു പൊറുപ്പിക്കില്ല, മൂന്നാമതായി, ഭീകരരെയും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാരിനെയും രണ്ടായി കാണില്ല.” -പ്രധാനമന്ത്രി വ്യക്തമാക്കി.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ സുബ്രമണിയെയാണ് നിയമിച്ചത്. മുൻ കരസേന ഉപമേധാവി ആയിരുന്നു. നിലവിലെ സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ്റെ കാലാവധി ഈ മാസം 30ന് അവസാനിക്കും. നിലവിൽ എൻഎസ് രാജ സുബ്രമണി നാഷണൽ സെക്യൂരി​റ്റി കൗൺസിൽ സെക്രട്ടേറിയ​റ്റിൽ...

Keep exploring...

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

More News

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

തമിഴ്‌നാട് കോൺഗ്രസ് എംഎൽഎമാർ ഹൈദരാബാദിലേക്ക് താമസം മാറി

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ, വേട്ടയാടൽ ശ്രമങ്ങൾ തടയുന്നതിനായി സംസ്ഥാനത്തെ അഞ്ച് കോൺഗ്രസ് എംഎൽഎമാർ...

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി മനസിലാക്കേണ്ട കാര്യങ്ങൾ

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൻ്റെ പൊടിപടലങ്ങൾ ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്. പുതിയ സർക്കാർ രൂപീകരിക്കപ്പെട്ടു. ജനവിധിയെ കുറിച്ച് ഒരു ചെറിയ...

സതീശന്‍- അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ച ആയുധമാക്കി കെസി- ചെന്നിത്തല വിഭാഗം; മംഗലാപുരം യാത്രക്ക് രൂക്ഷ വിമർശനവുമായി ഫ്‌ളക്‌സ്

സതീശൻ അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ചയാണ് ഇപ്പോൾ ചൂടുപിടിച്ച വാർത്ത. മുഖ്യമന്ത്രി കസേരക്കായി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ സതീശന്‍- അദാനി...

ജനവിധിയെ പരിഹസിച്ച് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യം: കെകെ ശൈലജ

ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി തികച്ചും അപഹാസ്യമാണെന്ന് സിപിഐഎം നേതാവ് കെകെ ശൈലജ. മുഖ്യമന്ത്രി സ്ഥാനത്തേക്ക്...

അവയവദാനത്തിന് വ്യാജരേഖ തട്ടിപ്പ്; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

അവയവ ദാനത്തിനായി വ്യാജരേഖ ചമച്ചുള്ള തട്ടിപ്പ് നടന്നത് മെഡിക്കല്‍ ടൂറിസം കമ്പനിയുടെ മറവിലെന്ന് പൊലീസ്. മുഖ്യപ്രതി നജീബിനായി ലുക്കൗട്ട്...

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...