“ഇന്ത്യ- പാക് സംഘർഷം അവസാനിച്ച്‌ കാണാം”, ഭാര്യക്ക് ഉറപ്പുനൽകി; ആഗ്രഹം സഫലമാകാതെ ജവാന് വീരമൃത്യു

ജമ്മു കാശ്‌മീരിലെ ഇന്ത്യ- പാകിസ്ഥാൻ അതിർത്തിയിൽ ആയിരുന്നു സേവനം അനുഷ്‌ഠിച്ചിരുന്നത്

ജമ്മുവിലെ അന്താരാഷ്ട്ര അതിർത്തിയിൽ പാകിസ്ഥാനുമായുള്ള സംഘർഷത്തിനിടെ ബിഎസ്എഫ് ജവാൻ രാംബാബു പ്രസാദ് വീരമൃത്യു വരിച്ചു. ബീഹാറിലെ സിവാനിലെ വാസിൽപൂരിലെ താമസക്കാരനായിരുന്നു അദ്ദേഹം. 2018ൽ ഇന്ത്യൻ സൈന്യത്തിൽ ചേർന്ന രാംബാബു, ജമ്മു കാശ്‌മീരിലെ ഇന്ത്യ- പാകിസ്ഥാൻ അതിർത്തിയിൽ ആയിരുന്നു സേവനം അനുഷ്‌ഠിച്ചിരുന്നത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ കരാർ നിലനിൽക്കെ, തിങ്കളാഴ്‌ച അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനമായ എസ്-400 പ്രവർത്തിപ്പിക്കുന്നതിനിടെ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു. ബുധനാഴ്‌ച വൈകുന്നേരത്തോടെ മൃതദേഹം ജവാൻ്റെ ഗ്രാമത്തിൽ എത്തിക്കും.

രാംബാബുവിൻ്റെ ഭാര്യ നാലുമാസം ഗർഭിണിയാണ്. അഞ്ജലിയും രാംബാബുവും 2024 ഡിസംബർ 14-നാണ് വിവാഹിതരായത്. അഞ്ജലി എയർ ഇന്ത്യയിൽ ആണ് ജോലി ചെയ്യുന്നത്. തിങ്കളാഴ്‌ച രാവിലെ 11 മണിവരെ ഇരുവരും തമ്മിൽ ഫോൺ സംഭാഷണം ഉണ്ടായിരുന്നു. സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് സൈന്യം ഇക്കാര്യം അറിയിച്ചത്.

അതിർത്തിയിൽ വെടിനിർത്തൽ നിലവിൽ വരുമ്പോൾ ഇത്തരം സംഭവങ്ങൾ ആശങ്കാജനകമാണെന്നും ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്നും ഭാര്യാപിതാവ് പറയുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം അവസാനിച്ചാൽ ഭാര്യയെ കാണാമെന്ന് രാംബാബു പറഞ്ഞിരുന്നു. എന്നാൽ പിറക്കാൻ പോകുന്ന കുഞ്ഞിനെ കാണാതെ ആ ധീരജവാൻ യാത്രയായത് ഹൃദയം തകരുന്ന വേദനയായി തീരുന്നു.

ബിഎസ്എഫ് ജവാൻ രാംബാബു സിങ്ങിൻ്റെ രക്തസാക്ഷിത്വത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാർ അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിന് ഒരു ലക്ഷം രൂപ ഓണറേറിയം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാർ 50 ലക്ഷം രൂപ അനുവദിച്ചു. ഇതോടൊപ്പം അന്ത്യകർമ്മങ്ങൾ സംസ്ഥാന സർക്കാർ പോലീസ് ബഹുമതികളോടെ നടത്തും.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘മോദിയുടെ ചെലവ് ചുരുക്കൽ നടപടികൾ’; ഇന്ധന വിതരണ ആശങ്കകൾക്ക് മറുപടി

പശ്ചിമേഷ്യയിലെ സംഘർഷത്തിനിടയിൽ, ഇന്ധന വിതരണത്തിൽ ഒരു പ്രശ്‌നവുമില്ലെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി ചൊവ്വാഴ്‌ച ഉറപ്പ് നൽകി. എൽപിജി ഉത്പാദനം പ്രതിദിനം 35,000- 36,000 ടണ്ണിൽ നിന്ന് 54,000 ടണ്ണായി സർക്കാർ വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഇന്ത്യയിലെ എൽപിജി ഉത്പാദനത്തിൽ വർധനവ് സിഐഐ വാർഷിക ബിസിനസ് ഉച്ചകോടിയിൽ സംസാരിച്ച പുരി, എൽപിജി വിതരണത്തിൽ ഒരു പ്രശ്‌നവുമില്ലെന്നും രാജ്യത്ത്...

Keep exploring...

നീറ്റ്- യുജി 2026 പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കി; സിബിഐ അന്വേഷണം

മെയ് 3ന് നടത്തിയ നീറ്റ് (യുജി) 2026 പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി ചൊവ്വാഴ്‌ച...

‘മോദിയുടെ ചെലവ് ചുരുക്കൽ നടപടികൾ’; ഇന്ധന വിതരണ ആശങ്കകൾക്ക് മറുപടി

പശ്ചിമേഷ്യയിലെ സംഘർഷത്തിനിടയിൽ, ഇന്ധന വിതരണത്തിൽ ഒരു പ്രശ്‌നവുമില്ലെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി ചൊവ്വാഴ്‌ച ഉറപ്പ് നൽകി....

More News

നീറ്റ്- യുജി 2026 പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കി; സിബിഐ അന്വേഷണം

മെയ് 3ന് നടത്തിയ നീറ്റ് (യുജി) 2026 പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി ചൊവ്വാഴ്‌ച...

‘മോദിയുടെ ചെലവ് ചുരുക്കൽ നടപടികൾ’; ഇന്ധന വിതരണ ആശങ്കകൾക്ക് മറുപടി

പശ്ചിമേഷ്യയിലെ സംഘർഷത്തിനിടയിൽ, ഇന്ധന വിതരണത്തിൽ ഒരു പ്രശ്‌നവുമില്ലെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി ചൊവ്വാഴ്‌ച ഉറപ്പ് നൽകി....

ഇറാൻ്റെ റിഫൈനറിയിൽ യുഎഇയുടെ രഹസ്യ ആക്രമണം; ഗൾഫ് യുദ്ധത്തിലേക്കുള്ള നേരിട്ടുള്ള പ്രവേശനമാകുമോ?

ഇറാനും യുഎസ്- ഇസ്രായേലും തമ്മിലുള്ള തീവ്രമായ സംഘർഷങ്ങൾക്ക് ഇടയിൽ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) ഇപ്പോൾ ഈ സംഘർഷത്തിൽ...

‘സർക്കാർ ചുമതല ഏൽക്കാത്ത പ്രതിസന്ധി’; എസ്എസ്എൽസി പരീക്ഷാ ഫലം, പ്രഖ്യാപനം അനിശ്ചിതത്വം

എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിക്കുന്നതിൽ അനിശ്ചിതത്വം. പുതിയ സർക്കാർ ചുമതലയേൽക്കാത്തതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. സാധാരണ ഗതിയിൽ ഫലം...

പ്രധാനമന്ത്രി സഞ്ചരിച്ച ബെംഗളുരു പാതയിൽ ജലാറ്റിൻ സ്റ്റിക്കുകൾ; അന്വേഷണം തുടങ്ങി

ആർട്ട് ഒഫ് ലിവിങ് ഫൗണ്ടേഷൻ്റെ 45ാമത് വാർഷിക ആഘോഷത്തോട് അനുബന്ധിച്ച് ബെംഗളുരുവിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സഞ്ചരിച്ച പാതയിൽ...

ജി.സുധാകരൻ പാണക്കാട്ടെത്തി സാദിഖലി തങ്ങളുമായി കൂടിക്കാഴ്‌ച നടത്തി

അമ്പലപ്പുഴ നിയുക്ത എം.എൽ.എ ജി.സുധാകരൻ പാണക്കാടെത്തി. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സാദിഖലി തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്‌ച...

എട്ട് വർഷത്തിന് ശേഷം ആകാശവാണിയിൽ അഖില കേരള റേഡിയോ നാടകോത്സവത്തിന് തുടക്കം; മോഹൻലാലും ഭാഗമാകും

ആകാശവാണി ശ്രോതാക്കൾക്ക് ഗൃഹാതുര അനുഭവമായി അഖില കേരള റേഡിയോ നാടകോത്സവത്തിന് തുടക്കം. എട്ട് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് റേഡിയോ നാടകങ്ങളുടെ...

ചില രാജ്യങ്ങളിൽ പാമ്പുകൾ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് അറിയാമോ?

ലോകത്ത് പാമ്പുകൾ സ്വാഭാവികമായി കാണപ്പെടാത്ത രാജ്യങ്ങൾ എന്ന ആശയം പലർക്കും ആദ്യം ഓർമ്മിപ്പിക്കുന്നത് ന്യൂസിലാൻഡിനെയാണ്. എന്നാൽ ഈ പട്ടികയിൽ...