9 March 2026

“കുഞ്ഞുങ്ങളെ കൊല്ലാനുള്ള ബോംബുകൾക്കായി പണം നൽകുന്നു”; യുഎസ് സെനറ്റ് യോഗത്തിൽ വൻ പ്രതിഷേധം

ബെന്നും സംഘവും പ്ലക്കാർഡുകളും മറ്റുമായി എഴുന്നേൽക്കുന്നതും ഉടനെ ഉദ്യോഗസ്ഥർ ഞെട്ടുന്നതും അടക്കം പുറത്തുവന്ന വീഡിയോയിൽ കാണാം

ഗാസയിലെ ജനങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ എടുത്തുകാട്ടി യുഎസ് സെനറ്റ് യോഗത്തിനിടെ പ്രതിഷേധം. ബെൻ ആൻഡ് ജെറിസ് എന്ന ജനപ്രിയ ഐസ്ക്രീം ബ്രാൻഡിൻ്റെ സഹസ്ഥാപകനായ ബെൻ കോഹനും ചിലരുമാണ് പ്രതിഷേധിച്ചത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്‌ത്‌ നീക്കി.

‘യുഎസ് കോൺഗ്രസ് ഗാസയിലെ കുഞ്ഞുങ്ങളെ കൊല്ലാനുളള ബോംബുകൾക്ക് പണം നൽകുന്നു’ എന്ന് അലറിവിളിച്ചു കൊണ്ടാണ് ബെന്നും സംഘവും പ്രതിഷേധിച്ചത്. ഈ സമയത്ത് ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയർ ഡിപ്പാർട്ട്മെന്റിൻ്റെ ബഡ്‌ജറ്റ്‌ പ്രൊപ്പോസൽ അവതരിപ്പിക്കുകയായിരുന്നു.

ബെന്നും സംഘവും പ്ലക്കാർഡുകളും മറ്റുമായി എഴുന്നേൽക്കുന്നതും ഉടനെ ഉദ്യോഗസ്ഥർ ഞെട്ടുന്നതും അടക്കം പുറത്തുവന്ന വീഡിയോയിൽ കാണാം. ശേഷം ഇവരെ പൊലീസ് ബലം പ്രയോഗിച്ച് പുറത്തുകൊണ്ടു പോകുകയായിരുന്നു. തുടർന്ന് അറസ്റ്റ് ചെയ്‌തു.

ഇസ്രയേലിനോട് ഗാസയിലെ വിശക്കുന്ന കുഞ്ഞുങ്ങൾക്കായി ഭക്ഷണം എത്തിച്ചു നൽകാനും ബെൻ ആവശ്യപ്പെട്ടു. എന്തെങ്കിലും ചെയ്തേ മതിയാകൂ എന്ന സാഹചര്യത്തിലാണ് ഗാസയിലെ കുഞ്ഞുങ്ങൾ ഇപ്പോൾ ഉള്ളതെന്നും, ഇവയ്ക്ക് പകരം ഇരുപത് ബില്യൺ ഡോളറിന്‍റെ ബോംബുകളാണ് യുഎസ് ഇസ്രയേലിന് നൽകുന്നത് എന്നും ബെൻ കോഹൻ പറഞ്ഞു. ഭൂരിഭാഗം അമേരിക്കക്കാരും ഇപ്പോൾ നടക്കുന്നതിനെ എതിർക്കുന്നെന്നും ബെൻ അഭിപ്രായപ്പെട്ടു.

യുഎസ് തങ്ങളുടെ ബജറ്റിൻ്റെ പകുതിയും യുദ്ധ ആവശ്യങ്ങൾക്കായി മാറ്റി വെയ്ക്കുന്നുവെന്നും, ആളുകളെ കൊല്ലുന്ന ഈ പ്രവൃത്തി നമ്മുടെ രാജ്യം എന്താണെന്ന് കാണിച്ചു തരികയാണെന്നും ബെൻ അഭിപ്രായപ്പെട്ടു. ഈ പണത്തിൻ്റെ പകുതി ലോകമെമ്പാടുമുള്ള നല്ല കാര്യങ്ങൾക്കായി ഉപയോഗിച്ചാൽ ഇത്തരം യുദ്ധങ്ങൾ ഉണ്ടാകുകയില്ല എന്നും ബെൻ പറഞ്ഞു.

രാജ്യങ്ങൾ തമ്മിൽ പ്രശ്‌നങ്ങളുണ്ടാകാം, എന്നാൽ ആളുകളെ കൊല്ലാതെ തന്നെ അവ ഒത്തു തീർപ്പാക്കാമെന്നും ബെൻ കൂട്ടിച്ചേർത്തു. സംഘംചേരുക, യോഗം തടസപ്പെടുത്തുക തുടങ്ങിയ വകുപ്പുകളാണ് ബെന്നിനെതിരെ ചുമത്തിയിട്ടുള്ളത്.

Share

More Stories

ഏഴാം തവണയും ഫൈനലിൽ കാലിടറി; ന്യൂസീലൻഡിനെ വിടാതെ പിന്തുടരുന്ന ഫൈനൽ ശാപം

0
ഐ.സി.സി ടി20 ലോകകപ്പ് 2026-ന്റെ കലാശപ്പോരാട്ടത്തിൽ ഇന്ത്യയോട് പരാജയപ്പെട്ടതോടെ ന്യൂസീലൻഡിനെ വിട്ടൊഴിയാതെ 'ഫൈനൽ ശാപം' വീണ്ടും ചർച്ചയാകുന്നു. ഒരിക്കൽക്കൂടി കിരീടത്തിന് തൊട്ടരികിലെത്തി മടങ്ങേണ്ടി വന്ന കിവീസ് പടയ്ക്ക് ഇന്ത്യൻ വന്മതിലിന് മുന്നിൽ തങ്ങളുടെ...

‘യുദ്ധത്തിൻ്റെ പുതിയ പുകമഞ്ഞിൽ’ മനസുകൾ പുകയുമ്പോൾ

0
1832ൽ, പേർഷ്യൻ സൈനിക സൈദ്ധാന്തികനായ കാൾ വോൺ ക്ലോസ്‌വിറ്റ്‌സ് (അദ്ദേഹത്തിൻ്റെ 'ഓൺ വാർ' എന്ന പുസ്‌തകത്തിൽ, മൂലകൃതിയിൽ വോം ക്രീഗേ) യുദ്ധം 'അനിശ്ചിതത്വത്തിൻ്റെ മേഖല'യാണെന്ന് എഴുതി. അപൂർണമായ വിവരങ്ങൾ, തെറ്റായി വായിച്ച സിഗ്നലുകൾ, അജ്ഞാതമായ...

അപമാനഭാരത്തിൽ നിന്ന് വിശ്വവിജയത്തിലേക്ക്; ഭാരതം വാഴ്ത്തുന്ന ‘സഞ്ജു സാംസൺ’ എന്ന മലയാളി കരുത്ത്

0
| വാമിക ലോകക്രിക്കറ്റിന്റെ മഹാമൈതാനത്ത് ഒരു മലയാളി വീരപരിവേഷമണിഞ്ഞ രാവിനാണ് നരേന്ദ്ര മോദി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. പ്രതിസന്ധികൾ കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുമ്പോഴും തളരാതെ പോരാടി, ഒടുവിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ പുതിയ രാജാവായി സഞ്ജു വിശ്വനാഥ്...

മിഡിൽ ഈസ്റ്റ് സംഘർഷങ്ങൾ; സമ്പന്നർ ദുബായിൽ നിന്ന് പലായനം ചെയ്യുന്നു

0
മിഡിൽ ഈസ്റ്റിലെ ഇറാൻ്റെ ആക്രമണങ്ങളും വർദ്ധിച്ചു വരുന്ന പ്രാദേശിക സംഘർഷങ്ങളും ഗൾഫ് മേഖലയിൽ സുരക്ഷാ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ, ദുബായിൽ താമസിക്കുന്ന ലോകത്തിലെ ഏറ്റവും ധനികരായ ആളുകൾ നഗരം വിട്ടുപോകാൻ തുടങ്ങിയിട്ടുണ്ട്....

“പ്രണയം കുറ്റമല്ല, സുകുമാരൻ നായർ പറഞ്ഞാൽ അപ്പോൾ രാജിവെക്കും!”; ഗണേഷ് കുമാർ തുറന്നടിക്കുന്നു

0
മന്ത്രി കെ.ബി. ഗണേഷ് കുമാർ തനിക്കെതിരെ ഉയരുന്ന വ്യക്തിപരമായ ആരോപണങ്ങളെയും സൈബർ ആക്രമണങ്ങളെയും കടുത്ത ഭാഷയിൽ പുച്ഛിച്ചു തള്ളി. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാനുള്ള ശ്രമങ്ങൾ രാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗമാണെന്നും പത്തനാപുരത്തെ ജനങ്ങൾക്ക് തന്നെ...

സോഷ്യല്‍ മീഡിയ ഉപയോഗം; കുട്ടികൾക്ക് നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍

0
കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. നിരോധനത്തിന് പകരം പ്രായത്തിനനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് ആലോചന. പുതിയ നിയമം പാര്‍ലമെന്റിൻ്റെ വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കുമെന്ന് സൂചന. ആന്ധ്രാപ്രദേശും കര്‍ണാടകയും കുട്ടികളുടെ...

Featured

More News