വിമാന താവളങ്ങളിൽ പ്രവർത്തിക്കുന്ന സെലെബി ഗ്രൗണ്ട് ഹാൻഡ്ലിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൻ്റെ സുരക്ഷാ ജോലി കരാർ റദ്ദാക്കി. തുർക്കി പാകിസ്ഥാനെ പിന്തുണയ്ക്കുകയും ഓപ്പറേഷൻ സിന്ദൂരിൻ്റെ ഭാഗമായി പാകിസ്ഥാനിലെ ഭീകര ക്യാമ്പുകളിലും പാക് അധീന കാശ്മീരിലും (പിഒകെ) ഇന്ത്യ അടുത്തിടെ നടത്തിയ ആക്രമണങ്ങളെ അപലപിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കരാർ റദ്ദാക്കിയത്. ഇന്ത്യയെ ആക്രമിക്കുന്നതിനായി തുർക്കി ഡ്രോണുകളാണ് പാകിസ്ഥാൻ ഉപയോഗിച്ചത്.
സെലബി വ്യോമയാന സേവനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ചില വീഴ്ചകൾ വരുത്തിയതായി ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) കണ്ടെത്തിയതായി ഉന്നത സർക്കാർ വൃത്തങ്ങൾ അറിയിച്ചു . ഭൂമിശാസ്ത്രപരമായ അപകട സാധ്യതകൾ കണക്കിലെടുത്താണ് സെലിവ് ഏവിയേഷൻ്റെ സുരക്ഷാ അനുമതി നീക്കം ചെയ്തതെന്ന് ബിസിഎഎസ് വ്യക്തമാക്കി. തുർക്കി പാകിസ്ഥാന് ആയുധങ്ങൾ നൽകിയിരുന്നു.
BCAS ഡയറക്ടർ ജനറലിൻ്റെ അംഗീകാരത്തോടെ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ, 2022 നവംബർ 21ന് ആദ്യം അനുവദിച്ച സെലിബിയുടെ സുരക്ഷാ ക്ലിയറൻസ്, ദേശീയ സുരക്ഷയുടെ താൽപ്പര്യാർത്ഥം റദ്ദാക്കിയതായി പറയുന്നു.



