...
Home News National പതിനേഴുപേർ വെന്തുമരിച്ച ഹൈദരാബാദ് ചാർമിനാറിന് സമീപത്തെ തീപിടുത്തം; അന്വേഷണം തുടങ്ങി

പതിനേഴുപേർ വെന്തുമരിച്ച ഹൈദരാബാദ് ചാർമിനാറിന് സമീപത്തെ തീപിടുത്തം; അന്വേഷണം തുടങ്ങി

പുലർച്ചെ ആയതിനാൽ പലരും ഉറക്കത്തിലായിരുന്നു, പ്രദേശം പുക കൊണ്ട് മൂടിയപ്പോഴാണ് അപകട വിവരം പുറത്തറിയുന്നത്

370

ഹൈദരാബാദിലെ ചാർമിനാറിന് അടുത്തുള്ള ഗുൽസാർ ഹൗസിലെ കെട്ടിടത്തിൽ വൻ തീപിടുത്തം. ദാരുണമായി 17 പേർ വെന്തുമരിച്ചു. 15 പേർക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഏഴുപേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഞായറാഴ്‌ച രാവിലെ ആറ് മണിയോടെ ആണ് സംഭവം.

ഗുൽസാർ ഹൗസ് ജനങ്ങൾ തിങ്ങി പാർക്കുന്ന തെരുവാണ്. നിറയെ വ്യാപാര സ്ഥാപനങ്ങളുള്ള പ്രദേശമാണിത്. കെട്ടിടത്തിന് മുകളിലായി നിരവധി കുടുംബങ്ങളും താമസിക്കുന്നുണ്ട്. ഇവിടെയാണ് തീപിടുത്തം ഉണ്ടായത്. മുത്ത് എന്ന വ്യാപാര കടയിലാണ് ആദ്യം തീപിടുത്തമുണ്ടായത്. പിന്നീട് താഴത്തെ നിലയിൽ നിന്ന് മുകളിലെ കെട്ടിടങ്ങളിലേക്ക് തീപടരുകയായിരുന്നു. പുലർച്ചെ ആയതിനാൽ പലരും ഉറക്കത്തിലായിരുന്നു. പ്രദേശം പുക കൊണ്ട് മൂടിയപ്പോഴാണ് അപകട വിവരം പുറത്തറിയുന്നത്.

രാജേന്ദ്രകുമാർ (67), സുമിത്ര (65), മുന്നീ ഭായ് (72), അഭിഷേക് മോദി (30),ബാലു (17), ശീതൾ ജെയിൻ (37) എന്നിവരുടെയും രണ്ട് പെണ്‍കുട്ടികളുടെയും മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റുള്ള ആളുകളുടെ വിവരങ്ങൾ ലഭ്യമായി തുടങ്ങിയിട്ടില്ല. പലരും ശ്വാസം മുട്ടിയാണ് മരിച്ചത്. ഫയർഫോഴ്‌സ് 12 യൂണിറ്റ് എത്തി തീ അണച്ചെങ്കിലും പുക തിങ്ങി നിറഞ്ഞതിനാൽ കെട്ടിടത്തിൽ കുടുങ്ങി കിടക്കുന്ന പലരെയും പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. വീടുകളിൽ ഉണ്ടായിരുന്ന ഭൂരിഭാഗം പേരും മരിച്ചതായി മന്ത്രി പൊന്നം പ്രഭാകർ വ്യക്തമാക്കി.

സംഭവത്തിൽ മുഖ്യമന്ത്രി രേവന്ത് റെഡി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായം നൽകും. പരുക്കേറ്റവരെ ഒസ്‌മാനിയ മെഡിക്കൽ കോളജ്, ഹൈദർഗുഡ, ഡിആർഡിഒ ആശുപത്രികളിലേക്ക് മാറ്റി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.