8 March 2026

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ദൃശ്യങ്ങള്‍ വീണ്ടും പുറത്തുവിട്ടു; ശത്രു സൈനികര്‍ ജീവനും കൊണ്ടോടി

ഓപ്പറേഷൻ സിന്ദൂറിൽ വെസ്റ്റേൺ കമാൻഡിൻ്റെ പങ്ക് ഉൾക്കൊള്ളിച്ച വീഡിയോ ആണിത്

ഓപ്പറേഷന്‍ സിന്ദൂറിൻ്റെ പുതിയ വീഡിയോ പങ്കുവെച്ച് ഇന്ത്യന്‍ ആര്‍മിയുടെ വെസ്റ്റേണ്‍ കമാന്‍ഡ്. എക്‌സില്‍ ആണ് 54 സെക്കൻഡ് വരുന്ന വീഡിയോ പുറത്തുവിട്ടത്. ‘ആസൂത്രണം ചെയ്‌തു, പരിശീലനം നല്‍കി, നടപ്പിലാക്കി. നീതി നടപ്പാക്കി’ എന്നീ അടിക്കുറിപ്പുകളോടെ ആണ് വീഡിയോയുള്ളത്. ഓപ്പറേഷൻ സിന്ദൂറിൽ വെസ്റ്റേൺ കമാൻഡിൻ്റെ പങ്ക് ഉൾക്കൊള്ളിച്ച വീഡിയോ ആണിത്.

സൈനിക ഉദ്യോഗസ്ഥരും സൈനികരും ആത്മവിശ്വാസത്തോടെ ഓപ്പറേഷന്‍ സിന്ദൂരിൻ്റെ വിജയം വിവരിക്കുന്നത് വീഡിയോയിലുണ്ട്. പ്രതികാരമല്ല, നീതി നടപ്പാക്കണമായിരുന്നു എന്ന് അവര്‍ വീഡിയോയില്‍ പറയുന്നത് കാണാം. പഹല്‍ഗാം ഭീകര ആക്രമണത്തോടെ ആണ് ആരംഭം. നിരപരാധികളുടെ കൊലപാതകങ്ങള്‍ക്ക് പ്രതികാരം ചെയ്യാനുള്ള ആഗ്രഹമായിരുന്നു ഓപ്പറേഷൻ.

ഭാവി തലമുറകള്‍ക്ക് മറക്കാന്‍ കഴിയാത്ത പാഠം പാകിസ്ഥാനെ പഠിപ്പിച്ചു. ഞങ്ങളുടെ പോസ്റ്റുകളില്‍ വെടിവയ്പ്പ് നടത്തിയ പാകിസ്ഥാന്‍ സൈന്യത്തിൻ്റെ പിക്കറ്റുകള്‍ പൂര്‍ണമായും നശിപ്പിച്ചു. ശത്രുപക്ഷത്തെ സൈനികര്‍ സ്വന്തം പോസ്റ്റുകള്‍ ഉപേക്ഷിച്ച് ജീവനും കൊണ്ടോടി. പതിറ്റാണ്ടുകളായി പാകിസ്ഥാന്‍ പഠിക്കാത്ത ഒരു പാഠമായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍ എന്നും സൈനികർ പറയുന്നതായി വീഡിയോയിലുണ്ട്.

കഴിഞ്ഞ ദിവസം വെസ്റ്റേണ്‍ കമാന്‍ഡിൻ്റെ കമാന്‍ഡര്‍ ലെഫ്. ജനറല്‍ മനോജ് കുമാര്‍ കത്യാര്‍ ജമ്മു മേഖലയിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലെ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. സൈനികരെ അദ്ദേഹം പ്രശംസിക്കുകയും ചെയ്‌തിരുന്നു. വീഡിയോ കാണാം:

Share

More Stories

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

അത്യാധുനിക അമേരിക്കൻ ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെത്തി; സ്റ്റാർമർ അനുമതി നൽകി

0
ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ പ്രതിരോധപരമായ ആക്രമണങ്ങൾ നടത്താൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയതോടെ, അത്യാധുനിക അമേരിക്കൻ ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ യുകെയിലെത്തി. തുടക്കത്തിൽ അനുമതി...

‘ഇന്ത്യക്കാർ നല്ല അഭിനേതാക്കളാണ്’; റഷ്യയുടെ എണ്ണ ഇളവിനെ കുറിച്ച് ട്രംപ് സഹായി

0
പശ്ചിമേഷ്യൻ സംഘർഷത്തിന് ഇടയിൽ ലോകമെമ്പാടുമുള്ള വിതരണം ലഘൂകരിക്കുന്നതിനായി, ജലപാതകളിൽ പൊങ്ങിക്കിടക്കുന്ന കപ്പലുകളിൽ നിന്ന് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് 'അനുമതി' നൽകിയതായി അമേരിക്ക അറിയിച്ചു. "ലോകത്ത് എണ്ണ വളരെ നന്നായി ലഭ്യമാണ്. ഇന്ത്യയിലെ നമ്മുടെ...

Featured

More News