9 March 2026

‘മരിക്കുന്നത് 48 മണിക്കൂറില്‍ 14,000 കുഞ്ഞുങ്ങള്‍’; ഗാസ ഉപരോധത്തിന് എതിരെ ഇസ്രയേലിന് യുഎന്‍ മുന്നറിയിപ്പ്

കുട്ടികളുടെ മരണം തടയുന്നതിന് ഗാസ മുനമ്പില്‍ ഇസ്രയേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കേണ്ടത് ഉണ്ടെന്ന് യുഎന്‍ ഹ്യുമാനിറ്റേറിയൻ മേധാവി

ഗാസയില്‍ അടിയന്തര സഹായമ എത്തിയില്ലെങ്കിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ 14,000 കുഞ്ഞുങ്ങൾ മരിച്ചു വീഴുമെന്ന് ഐക്യരാഷ്ട്ര സഭ. 11 ആഴ്‌ചയായി ഗാസയില്‍ തുടരുന്ന ഉപരോധവും യുദ്ധത്തില്‍ തകര്‍ന്ന തീരദേശ മേഖലയിലേക്ക് സഹായം എത്തിക്കുന്നതില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനവും കാരണമാണ് ഇതെന്ന് അവര്‍ അറിയിച്ചു.

കുട്ടികളുടെ മരണം തടയുന്നതിന് ഗാസ മുനമ്പില്‍ ഇസ്രയേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കേണ്ടത് ഉണ്ടെന്ന് യുഎന്‍ ഹ്യുമാനിറ്റേറിയൻ മേധാവി ടോം ഫ്‌ളെച്ചര്‍ മുന്നറിയിപ്പ് നല്‍കി. യുഎസ്, കാനഡ, ഫ്രാന്‍സ്, യുകെ എന്നിവ ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ഇസ്രയേല്‍ ഗാസയിലേക്ക് പരിമിതമായ സാഹായം അനുവദിച്ചത് സമുദ്രത്തിലേക്ക് ഒരു തുള്ളി വെള്ളം ഒഴിച്ചത് പോലെ മാത്രമാണെന്ന് ഫ്‌ളെച്ചര്‍ ബിബിസിയോട് പറഞ്ഞു.

”സഹായമെത്തിക്കുന്നവര്‍ക്ക് അവരെ സമീപിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ 14,000 കുഞ്ഞുങ്ങള്‍ മരിക്കും. പോഷക ആഹാര കുറവ് മൂലം കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കാന്‍ കഴിയാത്ത അമ്മമാരിലേക്ക് ഭക്ഷണം എത്തിച്ച് നല്‍കാന്‍ കഴിഞ്ഞില്ലെങ്കിൽ ഞങ്ങള്‍ വലിയ അപകട സാധ്യതയാണ് കാണുന്നത്,” -അദ്ദേഹം പറഞ്ഞു.

2008-ലെ ഓപ്പറേഷന്‍ കാസ്റ്റ് ലീഡ്, 2014-ലെ ഓപ്പറേഷന്‍ പ്രൊട്ടക്റ്റീവ് എഡ്‌ജ് തുടങ്ങിയ മുന്‍ സൈനിക നടപടികളുടെ ഭാഗമായി ഇസ്രയേല്‍ ഗാസയില്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി എങ്കിലും നിലവിലെ നിയന്ത്രണങ്ങള്‍ കഠിനമാണെന്ന് മനുഷ്യാവകാശ ഏജന്‍സികള്‍ പറയുന്നു.

നേരത്തെ നടന്ന രണ്ട് ആക്രമണങ്ങളിലും ഗാസയില്‍ തീവ്രമായ ബോംബാക്രമണം നടക്കുമ്പോള്‍ സഹായത്തിനും അവശ്യ വസ്‌തുക്കള്‍ക്കും മേല്‍ കര്‍ശന നിയന്ത്രണവും ഉണ്ടായിരുന്നു. എന്നാല്‍, പരിമിതമായ തോതില്‍ ആശ്വാസം സാധാരണക്കാരിലേക്ക് എത്തിക്കാന്‍ കഴിഞ്ഞിരുന്നു. ഇത്തവണ മുന്‍ സംഘര്‍ഷങ്ങളില്‍ കണ്ടതില്‍ നിന്ന് വ്യത്യസ്തമായി മറ്റൊരു തലത്തിലേക്ക് എത്തിയതായി സഹായം എത്തിക്കുന്ന എയ്‌ഡ്‌ വര്‍ക്കേഴ്‌സ് പറഞ്ഞതായും അദ്ദേഹം പറഞ്ഞു.

കെരേം ഷാലോം ക്രോസിംഗ് വഴി ഒമ്പത് ട്രക്കുകള്‍ക്ക് ഗാസയിലേക്ക് പ്രവേശിക്കാന്‍ അനുമതി ലഭിച്ചതായി ഫ്‌ളെച്ചര്‍ തിങ്കളാഴ്‌ച ഒരു പ്രസ്‌താവനയില്‍ അറിയിച്ചു. ”തുടര്‍ച്ചയായ ബോംബാക്രമണവും രൂക്ഷമായ പട്ടിണിയും കണക്കിലെടുക്കുമ്പോള്‍ കൊള്ളയ്ക്കും അരക്ഷിത അവസ്ഥക്കുമുള്ള സാധ്യകള്‍ വളരെ കൂടുതലാണ്,” -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share

More Stories

ആപ്പ് ഐക്കൺ മുതൽ തീം വരെ മാറ്റാം; വാട്‌സ്ആപ്പ് പ്ലസ് പ്രീമിയം പ്ലാൻ വരുന്നു

0
ലോകത്തിലെ ഏറ്റവും ജനപ്രിയ മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് തങ്ങളുടെ ഉപയോക്താക്കൾക്കായി 'വാട്‌സ്ആപ്പ് പ്ലസ്' എന്ന പേരിൽ ഒരു പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ പ്ലാൻ അവതരിപ്പിക്കാനൊരുങ്ങുന്നു. മെറ്റാ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വരുമാനം കണ്ടെത്താനുള്ള ശ്രമത്തിന്റെ...

ഇറാനെ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ആശ്രിതരായി സ്ഥാപിക്കാനുമുള്ള ശ്രമമാണ് നടത്തുന്നത്; ഇറാൻ , ഇസ്രായേൽ, അമേരിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ സംയുക്ത...

0
" ശനിയാഴ്ച പുലർച്ചെയോടെ നെതന്യാഹുവിന്റെ ക്രിമിനൽ സർക്കാരും അമേരിക്കൻ സാമ്രാജ്യത്വവും ചേർന്ന് ഇറാനെതിരെ ആരംഭിച്ച ആക്രമണയുദ്ധം ഒരു പൂർണ്ണ യുദ്ധമായി മാറിയിരിക്കുന്നു. ഇത് പ്രദേശത്തെയും അതിലെ ജനങ്ങളെയും കൂടുതൽ ദുരന്തങ്ങളിലേക്കും സാധാരണ പൗരന്മാരുടെ...

ചരിത്ര പ്രസിദ്ധം !; തുടർച്ചയായി ട്വന്റി-20 ലോകകപ്പ് നേടുന്ന ആദ്യ ടീം ഇന്ത്യ

0
ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് മറക്കാനാവാത്ത ഒരു രാത്രി. തുടർച്ചയായി ടി20 ലോകകപ്പുകൾ നേടുന്ന ആദ്യ ടീമായി ഇന്ത്യ. മൂന്ന് ടി20 ലോകകപ്പ് കിരീടങ്ങൾ നേടുന്ന ആദ്യ ടീം. സ്വന്തം നാട്ടിൽ ട്വന്റി- 20...

‘ഭരണമാറ്റം, യുറേനിയം ശേഖരം’; ഇറാനെ ആക്രമിക്കൽ യുഎസ് പ്രതിസന്ധി

0
ഇറാനിൽ തങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനായി ഒരു കരസേനാ പ്രചാരണം നടത്തുന്നതിൽ വാഷിംഗ്ടൺ അനിശ്ചിതത്വം തുടരുന്നതിനാൽ ഇറാൻ യുദ്ധം രണ്ടാം ആഴ്‌ചയിലേക്ക് കടക്കുകയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനിയൻ മണ്ണിൽ അമേരിക്കൻ സൈനികരെ...

ഇറാൻ്റെ അടുത്ത പരമോന്നത നേതാവിനെ ലക്ഷ്യം വെക്കുമെന്ന് ഇസ്രായേൽ മുന്നറിയിപ്പ്

0
ഇറാൻ്റെ അടുത്ത പരമോന്നത നേതാവിൻ്റെ പിൻഗാമിയാകാൻ സാധ്യതയുള്ളവരെ ലക്ഷ്യം വെക്കുന്നതിൽ ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) കർശനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. "ഇസ്രായേൽ രാജ്യത്തിൻ്റെ കൈകൾ എല്ലാ പിൻഗാമികളെയും പിൻഗാമിയെ...

മമ്മൂട്ടി നമ്മുടെ മഹാനടനാണ്, പക്ഷേ രാഷ്ട്രീയബോധത്തിൻ്റെ മഹാമാതൃക അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കുകയുമരുത്

0
| പിജി പ്രേംലാൽ 40-ഉം 50-ഉം വർഷങ്ങളോളം കാലം പാർട്ടിയിൽ അംഗത്വമുണ്ടായിട്ടും, ഇടതുരാഷ്ട്രീയ വിദ്യാഭ്യാസം പഠനക്ലാസ്സുകളിൽ യഥേഷ്ടം കൈപ്പറ്റുകയുണ്ടായിട്ടും ഏറ്റവും പിന്തിരിപ്പൻ സാമൂഹ്യ-രാഷ്ട്രീയ ചിന്താപദ്ധതികളിലും യാഥാസ്ഥിതികത്വം നിറഞ്ഞ ജ്യോത്സ്യമടക്കമുള്ള വിശ്വാസപ്രമാണങ്ങളിലും വരെ അഭയം പ്രാപിച്ച...

Featured

More News