8 March 2026

ട്രംപിന് കോടതിയില്‍ നിന്ന് കനത്ത തിരിച്ചടി; ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി പഠനത്തില്‍ ഇന്ത്യൻ വിദ്യാര്‍ഥികള്‍ക്കും ആശ്വാസം

അക്കാദമിക് മേഖലയിലും ട്രംപിൻ്റെ നയങ്ങൾ കൊണ്ടു വരാനുള്ള ശ്രമത്തിനാണ് തിരിച്ചടിയേറ്റത്

ഹാര്‍വാര്‍ഡ് സര്‍വകലാ ശാലയിലെ അഡ്‌മിഷനിൽ വിദേശ വിദ്യാര്‍ഥികളെ ഒഴിവാക്കാനുള്ള ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിൻ്റെ ശ്രമത്തിന് കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. അക്കാദമിക് മേഖലയിലും ട്രംപിൻ്റെ നയങ്ങൾ കൊണ്ടു വരാനുള്ള ശ്രമത്തിനാണ് തിരിച്ചടിയേറ്റത്.

ബോസ്റ്റണ്‍ ഫെഡറല്‍ കോടതിയാണ് നിർണായക വിധി പുറപ്പെടുവിച്ചത്. ഹാര്‍വാര്‍ഡിന് എതിരെയുള്ള നീക്കം യുഎസ് ഭരണഘടനയുടെയും മറ്റ് ഫെഡറല്‍ നിയമങ്ങളുടെയും നഗ്‌നമായ ലംഘനം എന്നാണ് കോടതി വിശേഷിപ്പിച്ചത്. സര്‍വകലാശാലയെയും 7,000-ത്തിലധികം വിസ ഉടമകളെയും ട്രംപിൻ്റെ നടപടി ബാധിച്ചതും കോടതി ചൂണ്ടിക്കാട്ടി.

ഹാര്‍വാര്‍ഡിൻ്റെ വിദ്യാര്‍ഥി സമൂഹത്തിൻ്റെ നാലിലൊന്ന് വരുന്ന, സര്‍വകലാ ശാലയ്ക്കും അതിൻ്റെ ദൗത്യത്തിനും ഗണ്യമായ സംഭാവന നല്‍കുന്ന വിദേശ വിദ്യാര്‍ഥികളെ ഇല്ലാതാക്കാന്‍ ഒരു പേനയാക്രമണത്തിലൂടെ ശ്രമിച്ചുവെന്ന് ഹാർവാർഡ് അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

വിദേശ വിദ്യാര്‍ഥികളില്ലാതെ, ഹാര്‍വാര്‍ഡ് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. 389 വര്‍ഷം പഴക്കമുള്ളതാണ് ഹാർവാർഡ്. തുടർന്ന് ജില്ലാ ജഡ്‌ജി അലിസണ്‍ ബറോസ് ട്രംപിൻ്റെ നയം മരവിപ്പിച്ച് താത്കാലിക നിരോധന ഉത്തരവ് പുറപ്പെടുവിക്കുക ആയിരുന്നു.

Share

More Stories

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

അത്യാധുനിക അമേരിക്കൻ ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെത്തി; സ്റ്റാർമർ അനുമതി നൽകി

0
ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ പ്രതിരോധപരമായ ആക്രമണങ്ങൾ നടത്താൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയതോടെ, അത്യാധുനിക അമേരിക്കൻ ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ യുകെയിലെത്തി. തുടക്കത്തിൽ അനുമതി...

‘ഇന്ത്യക്കാർ നല്ല അഭിനേതാക്കളാണ്’; റഷ്യയുടെ എണ്ണ ഇളവിനെ കുറിച്ച് ട്രംപ് സഹായി

0
പശ്ചിമേഷ്യൻ സംഘർഷത്തിന് ഇടയിൽ ലോകമെമ്പാടുമുള്ള വിതരണം ലഘൂകരിക്കുന്നതിനായി, ജലപാതകളിൽ പൊങ്ങിക്കിടക്കുന്ന കപ്പലുകളിൽ നിന്ന് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് 'അനുമതി' നൽകിയതായി അമേരിക്ക അറിയിച്ചു. "ലോകത്ത് എണ്ണ വളരെ നന്നായി ലഭ്യമാണ്. ഇന്ത്യയിലെ നമ്മുടെ...

Featured

More News