പുറങ്കടലിൽ മുങ്ങിയ കപ്പലിലെ എണ്ണ കടൽ മത്സ്യത്തെ അകറ്റും; തീരം വറുതിയിൽ ആകുമോ?

ഹാനികരമായ പദാർത്ഥങ്ങളും കപ്പലിലെ എണ്ണയും കടല്‍ വെള്ളത്തിലുണ്ടാക്കിയ മാറ്റത്തെ കുറിച്ച് വിവിധ ഏജൻസികൾ‌ പരിശോധന തുടരുകയാണ്

കൊച്ചിയിലെ പുറങ്കടലിൽ ചരക്കുകപ്പലായ എം.എസ്.സി എല്‍സ -3 മുങ്ങിയതിനെ തുടർന്ന് കടലിൽ പടരുന്ന എണ്ണ മത്സ്യ ജീവനുകളെ ബാധിച്ചേക്കുമെന്ന ശക്തമായ ആശങ്ക. കണ്ടെയ്‌നറിൽ ഉണ്ടായിരുന്ന ഹാനികരമായ പദാർത്ഥങ്ങളും കപ്പലിലെ എണ്ണയും കടല്‍ വെള്ളത്തിലുണ്ടാക്കിയ മാറ്റത്തെ കുറിച്ച് വിവിധ ഏജൻസികൾ‌ പരിശോധന തുടരുകയാണ്.

ആശങ്കയെ തുടര്‍ന്ന് മലയാളികൾ കടൽമത്സ്യം വേണ്ടെന്ന് വച്ചാൽ ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികൾ വറുതിയിലാകും. ട്രോളിങ് നിരോധനം ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രാബല്യത്തിൽ വരുമെന്നതിനാൽ പരമ്പരാഗത വള്ളങ്ങൾ മാത്രമാകും കടലിലേക്ക് പോവുക.

കടൽവെള്ളം പരിശോധിക്കാൻ‌ CMFRI

കൊച്ചിയി​ലെ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം (CMFRI) കപ്പൽ മുങ്ങി​യ സ്ഥലത്ത് നി​ന്ന് കടൽവെള്ളത്തിൻ്റെ സാമ്പിളുകൾ ശേഖരി​ച്ചി​ട്ടുണ്ട്. തുടർ ദി​വസങ്ങളി​ലും ഈ പ്രക്രി​യ തുടരും. മത്സ്യസാമ്പിളുകളും ഈ മേഖലയി​ൽ നി​ന്ന് വരും ദി​നങ്ങളി​ൽ ശേഖരി​ച്ച് പരി​ശോധി​ക്കും.

കൊല്ലം തീരത്തുനി​ന്ന് കേരള സർവകലാശാല അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗവും ഫിഷറീസ് വകുപ്പും സാമ്പിളുകൾ ശേഖരി​ച്ചി​ട്ടുണ്ട്. ഉടനെ മത്സ്യസാമ്പിളുകളും ശേഖരിക്കും. കൊച്ചി​യി​ലെ ഫി​ഷറീസ് സമുദ്രപഠന സർവകലാശാലയും (കുഫോസ്) കൊച്ചി​ തീരക്കടലി​ലെ മത്സ്യങ്ങളുടെ അവസ്ഥ പഠി​ക്കാൻ നടപടി​കൾ തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്.

പാരിസ്ഥിതിക ആഘാതം

അറബിക്കടലിലെ എണ്ണ ചോർച്ചയെ സംബന്ധിച്ചിടത്തോളം ചോർച്ചയുടെ വ്യാപ്‌തിയും അതിൻ്റെ വ്യാപനം എങ്ങനെ നിയന്ത്രിക്കപ്പെട്ടു എന്നതിനെയും ആശ്രയിച്ചിരിക്കും അതിൻ്റെ പാരിസ്ഥിതികവും സാമ്പത്തികവുമായ ആഘാതം എന്ന് സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിഎംഎഫ്ആർഐ) വൃത്തങ്ങൾ പറഞ്ഞു.

“എണ്ണ പടരുന്നത് സെൻസിറ്റീവ് സമുദ്ര ജീവികൾക്ക് ഭീഷണിയാകുകയും മത്സ്യബന്ധന പ്രവർത്തനങ്ങൾ തടസപ്പെടുത്തുകയും ചെയ്യും. പ്രത്യേകിച്ച് തീരദേശ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളെ ഇത് ബാധിക്കുകയും ചെയ്യും. എണ്ണ പടർന്നാൽ, അത് സമുദ്ര ഉൽപാദനക്ഷമതയെ ദോഷകരമായി ബാധിച്ചേക്കാം. പ്രത്യേകിച്ച് മൺസൂൺ സമയത്ത്.

മത്സ്യങ്ങളുടെ പ്രജനനത്തിനും വളർച്ചയ്ക്കും നിർണായകമായ കാലഘട്ടമാണിത്. മത്സ്യബന്ധനത്തിന് ഇത് ശാശ്വതമായ ചില പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. മൺസൂൺ സാധാരണയായി ഉയർന്ന സമുദ്ര ഉൽപാദനക്ഷമതയെ പിന്തുണക്കുന്നു. കൂടാതെ ശക്തമായ മത്സ്യബന്ധന സീസണും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു,” -സിഎംഎഫ്ആർഐ ഡയറക്ടർ ഗ്രിൻസൺ ജോർജ് ദ ഹിന്ദുവിനോട് പറഞ്ഞു.

ഫീൽഡ് സർവേകൾ നടത്തുകയും സാമ്പിളുകൾ ശേഖരിക്കുകയും എണ്ണപ്പാട‌യുടെ ചലനം ട്രാക്ക് ചെയ്യുകയും അതിൻ്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ വിലയിരുത്തുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മലനീകരണ നിയന്ത്രണം

കപ്പൽ മുങ്ങിയതിനെ തുടർന്ന് രക്ഷാപ്രവർത്തനവും മലിനീകരണ നിയന്ത്രണവും വേഗത്തിലാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഹൈബി ഈഡൻ എംപി ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ചരക്ക് കപ്പലുകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ച് അദ്ദേഹം കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത മന്ത്രി സർബാനന്ദ സോനോവാളിനെ അറിയിച്ചു.

ഇന്ത്യൻ കോസ്റ്റ് ഗാർഡും ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗും സ്ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചതായി ഹൈബി ഈഡൻ പറഞ്ഞു.

കപ്പലിൽ നിന്ന് കരയിലേക്ക് ഒലിച്ചു പോയ കണ്ടെയ്‌നറുകളിൽ നിന്നും മറ്റ് വസ്‌തുക്കളിൽ നിന്നും ആളുകൾ കുറഞ്ഞത് 200 മീറ്റർ അകലം പാലിക്കണമെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (കെ.എസ്.ഡി.എം.എ) മെമ്പർ സെക്രട്ടറി ശേഖർ എൽ കുര്യാക്കോസ് മുന്നറിയിപ്പ് നൽകി.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ് കണ്ടത്. പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിൻ്റെ മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന്, ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ-താനി ഈ നിർണായക ഉത്തരവാദിത്തം ഏറ്റെടുത്തു. യുഎസ് നിർദ്ദേശിച്ച ഒരു...

Keep exploring...

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

More News

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

ഗൾഫ് യുദ്ധ പ്രതിസന്ധി ഇന്ത്യക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും

പശ്ചിമേഷ്യൻ യുദ്ധത്തിനായി യുഎസ് ഇതുവരെ 25 ബില്യൺ ഡോളർ ചെലവഴിച്ചതായി ഏപ്രിൽ 30ന് പെൻ്റെഗൺ പ്രഖ്യാപിച്ചു. ഇത് അമ്പരപ്പിക്കും...

അഞ്ചുഭാഷകളിൽ പ്രസംഗിക്കുന്ന ‘വിജയിയുടെ പടനായിക’; തമിഴ് രാഷ്ട്രീയത്തിലെ എസ്. കീർത്തന ആരാണ് ?

തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇപ്പോൾ തരംഗമാകുന്നത് ഒരു 29-കാരിയുടെ പുഞ്ചിരിയാണ്. നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) മന്ത്രിസഭയിലെ...

‘ഊർജ്ജസുരക്ഷയെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ല’: കോൺഗ്രസ്

ഇന്ധന പ്രതിസന്ധി മറികടക്കാനുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ലെന്നും...

മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും

ബംഗാളില്‍ മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും. ജനങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഒപ്പമാണെന്ന് സിപിഐഎം വ്യക്തമാക്കി. ജനം...

ലോകത്തിലെ എണ്ണ ശേഖരം റെക്കോർഡ് വേഗത്തിൽ കുറയുന്നു; റിപ്പോർട്ട്

ഹോർമുസ് കടലിടുക്കിലെ തുടർച്ചയായ തടസ്സങ്ങൾ കാരണം ആഗോള എണ്ണ ശേഖരം അതിവേഗത്തിൽ കുറയുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. മോർഗൻ...

ഹെയർ ക്ലിപ്പുകൾ മുടിക്ക് കേടുവരുത്തുമെന്നത് ശരിയാണോ; ശാസ്ത്രം എന്താണ് പറയുന്നത്?

കോളേജ് വിദ്യാർത്ഥികളിൽ നിന്ന് ഓഫീസിലേക്ക് പോകുന്ന സ്ത്രീകൾ വരെ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഹെയർ ആക്സസറിയാണ് മുടിയുടെ ക്ലിപ്പുകൾ...