...
Home News International അസർ ബൈജാനിൽ നടക്കുന്ന കണ്‍വന്‍ഷന് വേള്‍ഡ് മലയാളി കൗണ്‍സില്‍ സംഘടനക്ക് ബന്ധമില്ലെന്ന് ഭാരവാഹികള്‍

അസർ ബൈജാനിൽ നടക്കുന്ന കണ്‍വന്‍ഷന് വേള്‍ഡ് മലയാളി കൗണ്‍സില്‍ സംഘടനക്ക് ബന്ധമില്ലെന്ന് ഭാരവാഹികള്‍

വ്യാജ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും

284

വേള്‍ഡ് മലയാളി കൗണ്‍സില്‍ ചാരിറ്റബിള്‍ സൊസൈറ്റി അസർ ബൈജാനിലെ ബാക്കുവില്‍ സംഘടിപ്പിക്കുന്ന കണ്‍വന്‍ഷനുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്ന സംഘടനക്ക് ഒരു ബന്ധവുമില്ലെന്നും വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡൻ്റ് തോമസ് മൊട്ടക്കൽ അറിയിച്ചു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന പരിപാടിയാണ് എന്നതരത്തില്‍ വ്യാപക പ്രചരണമാണ് നടന്നു വരുന്നത്. ഇത്തരത്തില്‍ വ്യാജ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

വേള്‍ഡ് മലയാളി കൗണ്‍സിലില്‍ നിന്നും വിട്ടുപോയ രണ്ട് മുന്‍ നേതാക്കളാണ് ഇത്തരമൊരു വ്യാജ സംഘടനക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. വേള്‍ഡ് മലയാളി കണ്‍സില്‍ ഗ്ലോബല്‍ സംഘടനയുടെ ആഗോള ദ്വിവത്സര സമ്മേളനം ജൂലൈ 25 മുതല്‍ 27 വരെ തായ്‌ലാന്‍ഡിലെ ബാങ്കോക്കില്‍ നടത്തുമെന്ന് തോമസ് മൊട്ടക്കൽ പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.