...
Home News ഇരുപത്തിയൊന്ന് കായിക താരങ്ങൾ നൈജീരിയയിൽ വാഹന അപകടത്തിൽ മരിച്ചു

ഇരുപത്തിയൊന്ന് കായിക താരങ്ങൾ നൈജീരിയയിൽ വാഹന അപകടത്തിൽ മരിച്ചു

അപകട കാരണം അന്വേഷിച്ചു വരികയാണ്

259

നൈജീരിയയിൽ ബസ് അപകടത്തിൽ ഇരുപത്തിയൊന്ന് അത്‌ലറ്റുകൾക്ക് ജീവൻ നഷ്‌ടമായി. ദേശീയ കായിക ടൂർണമെന്റിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന അത്‌ലറ്റുകൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകട കാരണം അന്വേഷിച്ചു വരികയാണ്.

മെയ് 31ന് ശനിയാഴ്‌ച ഉച്ചകഴിഞ്ഞാണ് അപകടം സംഭവിച്ചത്. അപകടം രാത്രിയിലെ നീണ്ട യാത്രക്ക് ശേഷമുള്ള “ക്ഷീണവും അമിത വേഗതയും കാരണം സംഭവിച്ചതാകാം” എന്ന് ഫെഡറൽ റോഡ് സേഫ്റ്റി കോർപ്‌സ് (FRSC) പറഞ്ഞു.

നൈജീരിയയുടെ വടക്കൻ ഭാഗത്തുള്ള കാനോയിലേക്ക് മടങ്ങുകയായിരുന്ന അത്‌ലറ്റുകൾ. തെക്ക് ഒഗുൻ സംസ്ഥാനത്ത് നടന്ന 22-ാമത് ദേശീയ കായിക മേളയിൽ പങ്കെടുത്ത് തിരിച്ച് വരുന്ന സമയത്താണ് അപകടം സംഭവിച്ചത്. കായിക താരങ്ങളുടെ അപകട മരണത്തിൽ ലോക രാജ്യങ്ങൾ അഗാധ ദുഃഖം രേഖപ്പെടുത്തി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.