നിലമ്പൂർ ഉപതിരഞ്ഞെടുപ്പും മൂന്നാമതൊരു ഇടതുപക്ഷ ഗവണ്മെന്റ് ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും

മൂന്നാമതൊരു ഇടതുപക്ഷ ഗവണ്മെന്റ് ഉണ്ടാകേണ്ടത് കേരളത്തിന്റെ മൊത്തം ആവശ്യമാണ്. മാത്രമല്ല അത്തരം ഒരു ഇടതു ഗവണ്മെന്റ് ബിജെപിയുടെ തകർച്ചക്ക് തളർച്ചക്ക് വളരെ പ്രധാനം ആണ്.

| അനീഷ് മാത്യു

ഒരു വർഷത്തിനകം വരാനിരിക്കുന്ന അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുമ്പുള്ള ഉപതിരഞ്ഞെടുപ്പ് ആണ് നിലമ്പൂരിൽ ഉള്ള ഉപതിരഞ്ഞെടുപ്പ്. പി വി അൻവർ എന്തിനാണ് ഇങ്ങനെ ഒരു ഉപതെരഞ്ഞെടുപ്പിനുള്ള സാഹചര്യം ഉണ്ടാക്കിയത് എന്നത് അദ്ദേഹത്തിന് മാത്രമേ അറിയൂ. അത്തരമൊരു തിരഞ്ഞെടുപ്പ് യുഡിഎഫിന് വളരെ ഈസി വാക്കോവർ ഉണ്ടാക്കും എന്ന സാഹചര്യത്തിൽ ആണ് ഇടതുപക്ഷം എം സ്വരാജിനെ പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ തിരഞ്ഞെടുത്തത്.

കഴിഞ്ഞ ഒൻപത് വർഷത്തിൽ ഇടതുപക്ഷ ഗവൺമെന്റ് കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക കാര്യങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഒന്നാമത് രാഷ്ട്രീയം : ഇന്ത്യൻ രാഷ്ട്രീയം 2014 നു ശേഷം വലതു വൽക്കരിക്കപ്പെടുക ആണ്. അതിൽ നിന്നും വിരുദ്ധമായി കേരളത്തിലെ ഗവണ്മെന്റ് ഇടതു രാഷ്ട്രീയത്തിനു പുതിയ തലത്തിലേക്ക് വളർത്തി. ഇടതുപക്ഷം എന്നാൽ സന്ദേശം സിനിമയിൽ പറയുന്നത് അല്ല എന്നും മൊത്തം ജനതയുടെയും സാമ്പത്തിക സാമൂഹ്യ പുരോഗതി ആണെന്നും അതിൽ ഒരു സാമൂഹ്യ വിഭാഗവും ഒരു ക്‌ളാസും ശത്രുക്കൾ അല്ല എന്നും എല്ലാവരും ഒരുമിച്ചു നിൽക്കേണ്ടത് – നിൽക്കുന്നത് എല്ലാവര്ക്കും പുരോഗതിക്ക് കാരണം ആകും എന്നും ഇടതുപക്ഷത്തിന് എതിർ ആയ വിഭാഗങ്ങളെ പോലും പിണറായി ഗവണ്മെന്റ് മനസിലാക്കി.

രാഷ്ട്രീയം എന്നത് ഏറ്റവും പ്രധാനം ആകുന്നത് ആണെന്നും അത് മത അടിസ്ഥാനത്തിൽ – അല്ലെങ്കിൽ സമുദായ അടിസ്ഥാനത്തിൽ വീതം വെക്കേണ്ടത് അല്ലെന്നും ഉള്ള ചിന്ത കേരളത്തിൽ വളർത്തി. രണ്ടാം പിണറായി ഗവണ്മെന്റ് അകത്തെ മുഴുവൻ പുതിയ മന്ത്രിമാർ ആയിട്ടാണ് തുടങ്ങിയത് – ആദ്യ കാലത്തു ചെറിയ തളർച്ചകളും പരിചയത്തിന്റെ കുറവും കാണിച്ചെങ്കിലും ഇപ്പോൾ പുതിയൊരു നേതൃനിരയെ തന്നെ വളർത്തി എടുക്കാൻ ഇത് കാരണം ആക്കി.

സാമൂഹികം ആയി നോക്കിയാൽ കേരളത്തിൽ ഇന്ത്യയിലെ മറ്റു നാടുകളിൽ നിന്നും തികച്ചും വ്യത്യസ്തമായി ശത്രുത / വിഭജനം കുറവുള്ളത് കേരളത്തിൽ ആണ്. അതിനു കാരണം പിണറായി ഗവണ്മെന്റിന്റെ നയപരമായ തീരുമാനം ആണ് – ഒരു സമുദായ നേതാക്കളെയും അങ്ങോട്ട് പോയി കാണില്ല.എന്നാൽ ഏതു നേതാവിനും അതായത് സുകുമാരൻ നായർക്കും ബിഷപ്പുമാർക്കും ജെഫ്രി തങ്ങൾക്കും എപ്പോൾ വേണമെങ്കിലും സമുദായത്തിന്റെ വിഷയങ്ങൾ മുഖ്യമന്ത്രിയും ആയി നേരിട്ട് ചർച്ച ചെയ്യാം – അതിനു ഇടനിലക്കാർ ആവശ്യമില്ല. യഥാർത്ഥ വിഷയങ്ങൾ അതിന്റെ എല്ലാ പ്രധാനയവും നൽകി പരിഗണിക്കും പരിഹരിക്കും – എന്നാൽ കുത്തിത്തിരിപ്പുകൾക്ക് കൂട്ട് നിൽക്കില്ല , അവഗണിക്കും .

സാമ്പത്തികം ആയി – അതാണ് ഏറ്റവും പ്രധാനം : കേരളത്തിൽ കഴിഞ്ഞ ഒൻപത് വർഷത്തിൽ ഈ ഗവണ്മെന്റ് 6 ലക്ഷം വീടുകൾ പണിതു നൽകി – അത് കേരളത്തിലെ അഞ്ചു ശതമാനം ജനങ്ങൾക്ക് അന്തസുള്ള മേൽക്കൂര ഉണ്ടാക്കി എന്നത് ആണ്. ഈ നവംബറിൽ കേരളം കേവലദാരിദ്ര്യം ഇല്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനം ആകും – ഗവണ്മെന്റ് വിദ്യാഭ്യാസ മേഖല ശക്തവും ഏറ്റവും നവീനവും ആക്കി.

കേരളത്തിലെ പൊതുജന ആരോഗ്യമേഖല ആഗോളതലത്തിൽ തന്നെ ഉന്നമിച്ചത് ആക്കി.
റോഡുകൾ പോർട്ടുകൾ എയർപോർട്ടുകൾ – ഇവ മാത്രമല്ല വളരെ ബഹുമാനത്തോടെ വ്യാവസായിക മേഖലയെ പരിഗണിച്ചു… വിഴിഞ്ഞം പോലെയുള്ള വലിയ പ്രോജക്ടുകൾ മാത്രമല്ല. സ്റ്റാർട്ട് ആപ്പ് കമ്പനികളെയും വളരെ ബഹുമാനത്തോടെ ഗവണ്മെന്റ് ഫാസിലിറ്റേറ്റു ചെയ്തു . ഇതെല്ലം സാധിച്ചത് ഇടതുപക്ഷത്തിനെ – കേരളത്തിനെ തന്നെ തളർത്താനായി കേന്ദ്ര ഗവണ്മെന്റ് – അതിന്റെ ടൂളുകൾ ആയ ഗവർണർ മുതൽ ഉള്ളവർ ശ്രമിച്ചപ്പോൾ ആണ്.

മൂന്നാമതൊരു ഇടതുപക്ഷ ഗവണ്മെന്റ് ഉണ്ടാകേണ്ടത് കേരളത്തിന്റെ മൊത്തം ആവശ്യമാണ്. മാത്രമല്ല അത്തരം ഒരു ഇടതു ഗവണ്മെന്റ് ബിജെപിയുടെ തകർച്ചക്ക് തളർച്ചക്ക് വളരെ പ്രധാനം ആണ്. അത്തരം ഒരു സാഹചര്യം മുസ്‌ലിം ലീഗിനും കോൺഗ്രസിനും അവസാനത്തെ ആണി ആകും – അതുകൊണ്ടു തന്നെ അതിനുള്ള സാഹചര്യം ഉറപ്പാക്കുന്ന ഈ തിരഞ്ഞെടുപ്പിൽ അവർ എല്ലാ വർഗീയതയും പരീക്ഷിക്കും
രാഹുൽ മാങ്കൂട്ടവും വി ടി ബൽറാമും വി ഡി സതീശനും കെ എം ഷാജിയും അവർക്കറിയാവുന്ന എല്ലാ അടവുകളും പരീക്ഷിക്കും. സ്വരാജ് വിജയിക്കുക എന്നത് മൂന്നാമത് ഒരു ഇടതുപക്ഷ ഗവണ്മെന്റിന്റെ തിരഞ്ഞെടുപ്പിന് വളരെ പ്രധാനം ആണ്

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ് കണ്ടത്. പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിൻ്റെ മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന്, ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ-താനി ഈ നിർണായക ഉത്തരവാദിത്തം ഏറ്റെടുത്തു. യുഎസ് നിർദ്ദേശിച്ച ഒരു...

Keep exploring...

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

More News

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

ഗൾഫ് യുദ്ധ പ്രതിസന്ധി ഇന്ത്യക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും

പശ്ചിമേഷ്യൻ യുദ്ധത്തിനായി യുഎസ് ഇതുവരെ 25 ബില്യൺ ഡോളർ ചെലവഴിച്ചതായി ഏപ്രിൽ 30ന് പെൻ്റെഗൺ പ്രഖ്യാപിച്ചു. ഇത് അമ്പരപ്പിക്കും...

അഞ്ചുഭാഷകളിൽ പ്രസംഗിക്കുന്ന ‘വിജയിയുടെ പടനായിക’; തമിഴ് രാഷ്ട്രീയത്തിലെ എസ്. കീർത്തന ആരാണ് ?

തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇപ്പോൾ തരംഗമാകുന്നത് ഒരു 29-കാരിയുടെ പുഞ്ചിരിയാണ്. നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) മന്ത്രിസഭയിലെ...

‘ഊർജ്ജസുരക്ഷയെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ല’: കോൺഗ്രസ്

ഇന്ധന പ്രതിസന്ധി മറികടക്കാനുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ലെന്നും...

മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും

ബംഗാളില്‍ മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും. ജനങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഒപ്പമാണെന്ന് സിപിഐഎം വ്യക്തമാക്കി. ജനം...

ലോകത്തിലെ എണ്ണ ശേഖരം റെക്കോർഡ് വേഗത്തിൽ കുറയുന്നു; റിപ്പോർട്ട്

ഹോർമുസ് കടലിടുക്കിലെ തുടർച്ചയായ തടസ്സങ്ങൾ കാരണം ആഗോള എണ്ണ ശേഖരം അതിവേഗത്തിൽ കുറയുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. മോർഗൻ...

ഹെയർ ക്ലിപ്പുകൾ മുടിക്ക് കേടുവരുത്തുമെന്നത് ശരിയാണോ; ശാസ്ത്രം എന്താണ് പറയുന്നത്?

കോളേജ് വിദ്യാർത്ഥികളിൽ നിന്ന് ഓഫീസിലേക്ക് പോകുന്ന സ്ത്രീകൾ വരെ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഹെയർ ആക്സസറിയാണ് മുടിയുടെ ക്ലിപ്പുകൾ...