...
Home News ‘സിൽവർലൈൻ, ഹൈവേ വികസനം’; മുഖ്യമന്ത്രി കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്തും

‘സിൽവർലൈൻ, ഹൈവേ വികസനം’; മുഖ്യമന്ത്രി കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്തും

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിരിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തും

236

കേരള മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്തും. ചൊവാഴ്‌ച ഉച്ചക്ക് 12:30ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവുമായി നടത്തുന്ന കൂടിക്കാഴ്‌ചയിൽ സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയിക്കും.

ബുധനാഴ്‌ച ഒരു മണിക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തും. ഹൈവേ വികസനം സമയ ബന്ധിതമായി തീർക്കണമെന്ന് ആവശ്യപ്പെടും.

കേരളത്തിൻ്റെ താത്പര്യങ്ങളുമായി ബന്ധപ്പെട്ട വികസന പദ്ധതികൾ കേന്ദ്ര സർക്കാരിൻ്റെ പിന്തുണയോടെ വേഗത്തിൽ ആക്കുന്നതാണ് ഈ കൂടിക്കാഴ്‌ചകളുടെ പ്രധാന ലക്ഷ്യം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.