...
Home News Kerala ചേരേണ്ടവർ തമ്മിൽ ചേരും; വെൽഫയർ പാർട്ടി യുഡിഎഫിന് പിന്തുണ നൽകുന്നതിൽ അപ്രതീക്ഷിതമായി ഒന്നുമില്ല: എം സ്വരാജ്

ചേരേണ്ടവർ തമ്മിൽ ചേരും; വെൽഫയർ പാർട്ടി യുഡിഎഫിന് പിന്തുണ നൽകുന്നതിൽ അപ്രതീക്ഷിതമായി ഒന്നുമില്ല: എം സ്വരാജ്

നേരത്തെ നടന്ന തെരഞ്ഞെടുപ്പിലും ജമാഅത്തെ ഇസ്ലാമി യുഡിഎഫിൻ്റെ ഘടകകക്ഷി എന്നപോലെ തന്നെയാണ് നിലപാടെടുത്തത്. അപ്പോൾ അപ്രഖ്യാപിത ഘടകകക്ഷിയായാണ് വെൽഫെയർ പാർട്ടി പ്രവർത്തിച്ചത്.

130

ഇത്തവണ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാർട്ടിയായ വെൽഫയർ പാർട്ടി കോൺഗ്രസ് നയിക്കുന്ന യുഡിഎഫ് മുന്നണിക്ക് പിന്തുണ നൽകുന്നതിൽ അപ്രതീക്ഷിതമായി ഒന്നുമില്ലായെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്. ഇതുപോലെയുള്ള ഘട്ടങ്ങളിൽ ചേരേണ്ടവർ തമ്മിൽ തന്നെയാണ് ചേരുക. അങ്ങിനെയുള്ള ശക്തികൾക്കെതിരായി ഉള്ള നിലപാട് തുടരുമെന്നും സ്വരാജ് പറഞ്ഞു .

നേരത്തെ നടന്ന തെരഞ്ഞെടുപ്പിലും ജമാഅത്തെ ഇസ്ലാമി യുഡിഎഫിൻ്റെ ഘടകകക്ഷി എന്നപോലെ തന്നെയാണ് നിലപാടെടുത്തത്. അപ്പോൾ അപ്രഖ്യാപിത ഘടകകക്ഷിയായാണ് വെൽഫെയർ പാർട്ടി പ്രവർത്തിച്ചത്. ആര്യാടൻ മുഹമ്മദ് ജമാഅത്തെ ഇസ്ലാമിയെ എതിർത്ത സംഭവത്തിൽ കോൺഗ്രസ് തന്നെ വിശദീകരണം നൽകട്ടെയെന്ന് സ്വരാജ് പറഞ്ഞു. അവരുടെ യുഡിഎഫ് പിന്തുണ തങ്ങളെ ബാധിക്കുന്ന കാര്യമല്ലായെന്നും പ്രചാരണത്തിൻ്റെ ആദ്യഘട്ടം ഇന്നത്തോടെ അവസാനിക്കുമെന്നും സ്വരാജ് കൂട്ടിചേർത്തു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.