...
Warning/home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php90
Home News National എയര്‍ ഇന്ത്യ വിമാനം തകര്‍ന്നു വീണ് 171 മരണം; നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി

എയര്‍ ഇന്ത്യ വിമാനം തകര്‍ന്നു വീണ് 171 മരണം; നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി

ബിജെ മെഡിക്കല്‍ കോളജിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു, നാല് ഡിഗ്രി വിദ്യാര്‍ഥിയും ഒരു പിജി വിദ്യാര്‍ഥിയുമാണ് മരിച്ചത്

208

അഹമ്മദാബാദില്‍ നിന്ന് 242 പേരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തകര്‍ന്നു വീണ് 171 പേര്‍ മരിച്ചു. മരണ സംഖ്യ ഇനിയും ഉയർന്നേക്കാം. ഉച്ചയ്ക്ക് 1.38ന് പറന്നുയര്‍ന്ന വിമാനം നിമിഷങ്ങള്‍ക്കുള്ളില്‍ 1.40ന് തകര്‍ന്നുവീണ് കാഗ്നിക്കിരയായി. മേഘാനി നഗറില്‍ ജനവാസ മേഖലയോട് ചേര്‍ന്നാണ് എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 വിമാനം തകര്‍ന്നുവീണത്.

230 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാരില്‍ 169 പേര്‍ ഇന്ത്യക്കാരും 53 പേര്‍ ബ്രിട്ടീഷുകാരും 7 പേര്‍ച്ചുഗീസുകാരും ഒരു കനേഡിയന്‍ പൗരനുമാണ് ഉണ്ടായിരുന്നത്.

എയര്‍ ഇന്ത്യ വിമാനം ഇടിച്ചുകയറി ബിജെ മെഡിക്കല്‍ കോളജിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു. നാല് ഡിഗ്രി വിദ്യാര്‍ഥിയും ഒരു പിജി വിദ്യാര്‍ഥിയുമാണ് മരിച്ചത്. മെഡിക്കല്‍ കോളജ് ഹോസ്റ്റലിലേക്കാണ് വിമാനം ഇടിച്ചുകയറിയത്. ക്യാന്റീനില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന വിദ്യാർത്ഥികളാണ് മരിച്ചത്.

വിമാന ദുരന്തത്തില്‍ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തം ദുഃഖിപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്‌തുവെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. ദുരന്തത്തില്‍ രാഷ്ട്രപതിയും അനുശോചിച്ചു. മനസ് ദുരന്തത്തില്‍പ്പെട്ടവര്‍ക്കൊപ്പമെന്നും കുറിച്ചു. യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റും അനുശോചിച്ചു.

അടിയന്തര ആവശ്യങ്ങൾക്കായി ബന്ധപ്പെടാം
എയർ ഇന്ത്യ: 1800 5691 444
വ്യോമയാന മന്ത്രാലയം കൺട്രോൾ റൂം: 011-24610843, 9650391859

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.