17 March 2026

‘തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അന്‍വര്‍ പ്ലെയര്‍ ഓഫ് ദി മാച്ച് ആകും’; നിലമ്പൂരിലെത്തി യൂസഫ് പത്താന്‍

പത്താന്‍ ടര്‍ഫില്‍ കുട്ടികള്‍ക്ക് ഒപ്പം ക്രിക്കറ്റ് കളിക്കാന്‍ കൂടി

നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാര്‍ഥി പിവി അന്‍വറിൻ്റെ പ്രചരണത്തിനായി ക്രിക്കറ്റ് താരവും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ യൂസഫ് പത്താന്‍ നിലമ്പൂരിലെത്തി. നിലമ്പൂര്‍ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അന്‍വര്‍ പ്ലെയര്‍ ഓഫ് ദി മാച്ച് ആകുമെന്ന് യൂസഫ് പത്താന്‍ പറഞ്ഞു.

പത്താന്‍ ടര്‍ഫില്‍ കുട്ടികള്‍ക്ക് ഒപ്പം ക്രിക്കറ്റ് കളിക്കാന്‍ കൂടിയതോടെ ചെറിയ ഇടവേളക്ക് ശേഷം അന്‍വറിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണം വീണ്ടും ആവേശഭരിതമായി.

തൃണമൂലിന് കേരളത്തില്‍ വളരാന്‍ കഴിയുമെന്ന് യൂസഫ് പത്താന്‍ പ്രതീക്ഷ പങ്കുവച്ചു. അന്‍വറിന് സ്വാധീനം ചെലുത്താനാകുമോ എന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ അന്‍വര്‍ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുക മാത്രമല്ല തിരഞ്ഞെടുപ്പ് രംഗത്തെ ഓപ്പണര്‍ ആകുകയും മാന്‍ ഓഫ് ദി മാച്ച് ആകുകയും ചെയ്യുമെന്ന് പത്താന്‍ പറഞ്ഞു.

കുട്ടികള്‍ക്കൊപ്പം ഏറെ നേരം ടര്‍ഫില്‍ ചെലവഴിച്ച യൂസഫ് പത്താന്‍ കുട്ടികളോട് ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കുകയും ചെയ്‌തു.

Share

More Stories

ഹൈന്ദവ വോട്ടുകളുടെ ഏകീകരണം, ന്യുനപക്ഷങ്ങൾക്കിടയിലെ ജനപ്രീതി; എംഎൽ അശ്വിനി കാസർകോട് ചരിത്രം കുറിക്കുമോ?

0
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലം പിടിച്ചെടുക്കാൻ വമ്പൻ പദ്ധതികളുമായി ബിജെപി.മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തുള്ള എൻഡിഎ, ഇത്തവണ ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനിയെത്തന്നെ കളത്തിലിറക്കാനാണ് ഒരുങ്ങുന്നത്. സ്ഥാനാർത്ഥിത്വത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ ധാരണയായെന്നും...

തീവ്രവാദ പരിശീലന കേസിൽ ഏഴ് വിദേശികളെ എൻഐഎ കസ്റ്റഡിയിലെടുത്തു

0
ഡൽഹി പട്യാല ഹൗസ് കോടതിയിലെ പ്രത്യേക എൻ‌ഐ‌എ കോടതി ആറ് വിദേശികളെ ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ‌ഐ‌എ) 11 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. ഇവരെ എൻഐഎ കോടതിയിൽ ഹാജരാക്കി. ഡൽഹിയിൽ നിന്ന് മൂന്ന്...

‘വോട്ടിംഗ് ഇടവേള’; തിരഞ്ഞെടുപ്പ് കമ്മീഷനോട് പ്രിയങ്ക ചതുർവേദി ചോദ്യങ്ങൾ ഉന്നയിച്ചു

0
ഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ശിവസേന (യുബിടി) എംപി പ്രിയങ്ക ചതുർവേദി രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയെയും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ (ഇസിഐ) പ്രവർത്തനത്തെയും കുറിച്ച് ഗൗരവമേറിയ ചോദ്യങ്ങൾ ഉന്നയിച്ചു. പോളിംഗ് തീയതിയും ഫലപ്രഖ്യാപനവും...

ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; നേമത്ത് രാജീവ് ചന്ദ്രശേഖർ, മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ

0
കേരളത്തിൽ ബിജെപിയുടെ ആ​ദ്യഘട്ട സ്ഥാനാർത്ഥി പട്ടികയായി. 47 സ്ഥാനാർത്ഥികളെ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. നേമത്ത് രാജീവ് ചന്ദ്രശേഖർ മത്സരിക്കും. വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ, മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ, പാലക്കാട്- ശോഭ സുരേന്ദ്രൻ, തൃശ്ശൂർ- പത്മജാ...

എഐ ആപ്പുകളെ മലർത്തിയടിച്ച് എൽപിജി ബുക്കിങ് ആപ്പ്; ഇന്ത്യയിലും പാചകവാതക ക്ഷാമം രൂക്ഷം

0
പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ പാചകവാതക വിതരണം അതീവ ഗുരുതരമായ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജ വിതരണ പാതയായ ഹോർമുസ് കടലിടുക്കിൽ ഇറാൻ ഉപരോധം ഏർപ്പെടുത്തിയതാണ് ഇന്ത്യയിലേക്കുള്ള എൽപിജി...

ഹീറ്റിങ് ഓയിൽ വില കുതിച്ചുയരുന്നു; ബ്രിട്ടനിൽ ജനങ്ങൾക്ക് ആശ്വാസമായി സർക്കാരിൻ്റെ 50 മില്യൺ പൗണ്ട് പാക്കേജ്

0
യുഎസ്- ഇസ്രയേൽ-ഇറാൻ സംഘർഷത്തെ തുടർന്ന് അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ, ബ്രിട്ടനിൽ ഹീറ്റിങ് ഓയിൽ ഉപയോഗിക്കുന്ന കുടുംബങ്ങൾക്ക് ആശ്വാസമായി സർക്കാർ പുതിയ സഹായ പദ്ധതികൾ പ്രഖ്യാപിക്കുന്നു. സംഘർഷം തുടങ്ങുന്നതിന് മുൻപ് ഒരു ബാരലിന്...

Featured

More News