7 March 2026

‘ഞങ്ങൾ എല്ലാകാലത്തും പലസ്‌തീനോട് ഐക്യപ്പെടുന്നവർ; ഇറാനിൽ ഇസ്രയേൽ നടത്തിയത് നെറികെട്ട ആക്രമണം’: കേരള മുഖ്യമന്ത്രി

മുമ്പ് അമേരിക്ക കാണിച്ചത് പോലെ ലോക പൊലീസ് ചമയുകയാണ് ഇസ്രയേൽ

വർഗീയതകളുടെ വോട്ട് വേണ്ട എന്ന് ആവർത്തിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വർഗീയ ശക്തിയുടെയോ വിഘടന ശക്തിയുടേയോ വോട്ട് വേണ്ട. സ്വാതന്ത്ര്യാനന്തര ഇന്ത്യ പൂർണമായി പലസ്‌തീനോട് ഒപ്പമായിരുന്നു.

ആരാണ് നയം മാറ്റിയത്. കോൺഗ്രസിന് പിന്നീട് വലിയ മൂല്യശോഷണം സംഭവിച്ചു. ഇറാന് നേരെ ഇസ്രയേൽ നടത്തിയത് നെറികെട്ട ആക്രമണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുമ്പ് അമേരിക്ക കാണിച്ചത് പോലെ ലോക പൊലീസ് ചമയുകയാണ് ഇസ്രയേൽ.

ശക്തമായി അപലപിക്കുന്ന നിലയിലേക്ക് എന്ത് കൊണ്ട് ഇന്ത്യ പോകുന്നില്ല. ശക്തമായ പ്രതിഷേധം നടത്താൻ കോൺഗ്രസിന് കഴിഴിഞ്ഞില്ല. ഞങ്ങൾ എല്ലാകാലത്തും പലസ്‌തീനോട് ഐക്യപ്പെടുന്നവരാണ്. ക്ഷേമ പെൻഷൻ ഇനിയും വർദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉചിതമായ സമയത്ത് വർധന ഉണ്ടാകും. അക്കാര്യത്തിൽ ഉചിതമായ തീരുമാനം ഉണ്ടാകും.

വന്യമൃഗ ശല്യം സംസ്ഥാനത്ത് രൂക്ഷമാണ്. വന്യമൃഗങ്ങൾ പെരുകുന്നു അതിനെ നിയന്ത്രിക്കാൻ എന്താണ് മാർഗം. കേന്ദ്ര നിയമം വന്യമൃഗങ്ങളെ നിയന്ത്രിക്കുന്നതിന് എതിരായ നിയമമാണ്. ലോകത്ത് ഇന്ത്യയിൽ മാത്രമല്ല കാടും മൃഗങ്ങളുമുള്ളത്. അവിടെയെങ്ങും ഇതുപോലെ ഒരു നിയമമില്ല കേന്ദ്ര നിയമം മാറ്റാനുള്ള സമ്മർദ്ദം കേരളം തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Share

More Stories

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കേന്ദ്രം; കർശന നിർദേശം നൽകി എംബസി

0
ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നടപടികളുമായി കേന്ദ്ര സർക്കാർ. അയൽരാജ്യങ്ങൾ വഴി ആളുകളെ ഒഴിപ്പിക്കാനാണ് നീക്കം. അർമേനിയ, തുർക്ക്‌മെനിസ്ഥാൻ അതിർത്തികൾ വഴി കരമാർഗം ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നത്. തെഹ്റാനിലെ ഇന്ത്യൻ എംബസി വിദ്യാർഥികളെ സുരക്ഷിത...

‘രാഹുൽ സൈക്കോപാത്ത്, പലവട്ടം ബലാത്സം​ഗം ചെയ്‌തു’; അതിജീവിത സുപ്രീം കോടതിയിൽ

0
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആദ്യ ബലാത്സംഗക്കേസിലെ അതിജീവിത സുപ്രീം കോടതിയിൽ. രാഹുലിൻ്റ ജാമ്യം നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. രാഹുൽ 'സൈക്കോപാത്ത്' എന്നും ജാമ്യം നൽകിയത് തൻ്റ ജീവന് ഭീഷണിയാണെന്നും അതിജീവിത...

Featured

More News