ഗാന്ധിജിയുടെ കൊച്ചുമകള്‍ തട്ടിപ്പു കേസില്‍ ജയിലിൽ

ആഷിഷ് ലത ഗാന്ധിജിയുടെ പേരക്കുട്ടി ഇള ഗാന്ധിയുടെ മകളാണ്. ഇന്ത്യന്‍ വംശജനായ വ്യവസായിയെ വഞ്ചിച്ചതിനാണ് ദക്ഷിണാഫ്രിക്കന്‍ കോടതി ഏഴുവര്‍ഷം തടവ് വിധിച്ചത്.

സത്യത്തിനും നീതിക്കും വേണ്ടി ജീവിതം സമര്‍പ്പിച്ച രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ കുടുംബാംഗം തട്ടിപ്പ് കേസില്‍ പിടിക്കപ്പെട്ട് ജയിലിലായത് ലോകം ഞെട്ടലോടെയാണ് കേട്ടത്. ഇക്കഴിഞ്ഞ ദിവസമാണ് ഗാന്ധിജിയുടെ പേരക്കുട്ടിയുടെ മകള്‍ മൂന്നേകാല്‍ കോടിയുടെ തട്ടിപ്പുകേസില്‍ ശിക്ഷിക്കപ്പെട്ട് സൗത്ത് ആഫ്രിക്കൻ ജയിലിലായത്. ബാങ്കിൻ്റെ വ്യാജരേഖകൾ ചമച്ചത് അടക്കം ഗുരുതര കുറ്റങ്ങളാണ് ആഷിഷ് ലത റാംഗോബിൻ്റെ (Ashish Lata Ramgobin ) പേരിലുള്ളത്.

ആഷിഷ് ലത ഗാന്ധിജിയുടെ പേരക്കുട്ടി ഇള ഗാന്ധിയുടെ മകളാണ്. ഇന്ത്യന്‍ വംശജനായ വ്യവസായിയെ വഞ്ചിച്ചതിനാണ് ദക്ഷിണാഫ്രിക്കന്‍ കോടതി ഏഴുവര്‍ഷം തടവ് വിധിച്ചത്. നേരത്തെ ഇവര്‍ക്ക് 50,000 ദക്ഷിണാഫ്രിക്കൻ റാൻ്റിൻ്റെ (ഏകദേശം രണ്ടരലക്ഷം രൂപ) താല്‍ക്കാലിക ജാമ്യം നൽകിയിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകയും ഗാന്ധിജിയുടെ കൊച്ചു മകളുമായ ഇള ഗാന്ധിയുടെ മകളാണ് 56കാരിയായ ആഷിഷ് ലത.

ഇന്ത്യയില്‍ നിന്ന് ലിനന്‍ തുണിത്തരങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനായാണ് 2015ല്‍ വ്യവസായിയായ എസ്ആര്‍ മഹാരാജില്‍ നിന്ന് ഏകദേശം 3.22 കോടിക്ക് തുല്യമായ ദക്ഷിണാഫ്രിക്കൻ റാന്റ് (Rand) വാങ്ങിയത്. തുണിത്തരങ്ങള്‍ വിറ്റ് കിട്ടുന്നതിലെ ലാഭം പങ്കുവെക്കാം എന്നായിരുന്നു ഇരുവരും തമ്മിലുണ്ടായിരുന്ന ധാരണ. ഒരു സ്വകാര്യ ആശുപത്രിയ്ക്കു വേണ്ടിയാണ് തുണിത്തരങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് എന്നായിരുന്നു ആഷിഷ് ലത വ്യവസായിയെ വിശ്വസിപ്പിച്ചത്.

ഇറക്കുമതി കഥ ആഷിഷ് ലത വ്യാജമായി നിര്‍മ്മിച്ചത് ആണെന്നും അത്തരമൊരു ഇറക്കുമതിയേ ഉണ്ടായിട്ടില്ലെന്നും പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തി. മനുഷ്യാവകാശ – പരിസ്ഥിതി പ്രവര്‍ത്തകയാണെന്ന് അവകാശപ്പെട്ടാണ് സമൂഹത്തിലെ ഉന്നതരുമായി ഇവർ ബന്ധങ്ങള്‍ സ്ഥാപിച്ചിരുന്നത്. പാർട്ടിസിപ്പേറ്റിവ് ഡെവലപ്മെൻ്റ് ഇനീഷ്യേറ്റീവ് (Participative Development Initiative) എന്ന പേരിൽ ഇവർ തന്നെ സ്ഥാപിച്ച സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായും ലത പ്രവർത്തിച്ചിരുന്നു.

തുണി ഇറക്കുമതിക്കെന്ന പേരില്‍ വ്യാജ ഇന്‍വോയ്‌സുകളും ഇ-മെയിലും തട്ടിക്കൂട്ടിയതാണെന്ന് നാഷണല്‍ പ്രോസിക്യൂഷന്‍ അതോറിറ്റി കണ്ടെത്തിയതിനെ തുടര്‍ന്ന് അപ്പീല്‍ നല്‍കുന്നതും വിലക്കിക്കൊണ്ടാണ് ഡര്‍ബന്‍ സ്‌പെഷ്യലൈസ്ഡ് കൊമേഴ്സ്യല്‍ ക്രൈം കോടതി (Durban Specialised Commercial Crime Court) ഇവരെ ഏഴ് വര്‍ഷം തടവിന് ശിക്ഷിച്ചത്. കുറ്റക്കാരിയെന്ന് കണ്ടെത്തി 2015ൽ അനുവദിച്ച ജാമ്യം റദ്ദാക്കി കൊണ്ടാണ് ഇപ്പോൾ കടുത്ത ശിക്ഷ വിധിച്ചിരിക്കുന്നത്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ് കണ്ടത്. പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിൻ്റെ മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന്, ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ-താനി ഈ നിർണായക ഉത്തരവാദിത്തം ഏറ്റെടുത്തു. യുഎസ് നിർദ്ദേശിച്ച ഒരു...

Keep exploring...

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

More News

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

ഗൾഫ് യുദ്ധ പ്രതിസന്ധി ഇന്ത്യക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും

പശ്ചിമേഷ്യൻ യുദ്ധത്തിനായി യുഎസ് ഇതുവരെ 25 ബില്യൺ ഡോളർ ചെലവഴിച്ചതായി ഏപ്രിൽ 30ന് പെൻ്റെഗൺ പ്രഖ്യാപിച്ചു. ഇത് അമ്പരപ്പിക്കും...

അഞ്ചുഭാഷകളിൽ പ്രസംഗിക്കുന്ന ‘വിജയിയുടെ പടനായിക’; തമിഴ് രാഷ്ട്രീയത്തിലെ എസ്. കീർത്തന ആരാണ് ?

തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇപ്പോൾ തരംഗമാകുന്നത് ഒരു 29-കാരിയുടെ പുഞ്ചിരിയാണ്. നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) മന്ത്രിസഭയിലെ...

‘ഊർജ്ജസുരക്ഷയെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ല’: കോൺഗ്രസ്

ഇന്ധന പ്രതിസന്ധി മറികടക്കാനുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ലെന്നും...

മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും

ബംഗാളില്‍ മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും. ജനങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഒപ്പമാണെന്ന് സിപിഐഎം വ്യക്തമാക്കി. ജനം...

ലോകത്തിലെ എണ്ണ ശേഖരം റെക്കോർഡ് വേഗത്തിൽ കുറയുന്നു; റിപ്പോർട്ട്

ഹോർമുസ് കടലിടുക്കിലെ തുടർച്ചയായ തടസ്സങ്ങൾ കാരണം ആഗോള എണ്ണ ശേഖരം അതിവേഗത്തിൽ കുറയുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. മോർഗൻ...

ഹെയർ ക്ലിപ്പുകൾ മുടിക്ക് കേടുവരുത്തുമെന്നത് ശരിയാണോ; ശാസ്ത്രം എന്താണ് പറയുന്നത്?

കോളേജ് വിദ്യാർത്ഥികളിൽ നിന്ന് ഓഫീസിലേക്ക് പോകുന്ന സ്ത്രീകൾ വരെ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഹെയർ ആക്സസറിയാണ് മുടിയുടെ ക്ലിപ്പുകൾ...