ഇന്ദിരാഗാന്ധി സര്‍ക്കാരാണ് മലയോരത്തിന് വിനാശകരമായ 72-ലെ കേന്ദ്രനിയമം കൊണ്ടുവന്നത്. പിന്നീട് വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഭേദഗതികളിലൂടെ നിയമം കര്‍ക്കശമാക്കി. മോദി സര്‍ക്കാരും അതേ പാത പന്തുടര്‍ന്നു.
കേന്ദ്ര വനനിയമത്തില്‍ ഭേദഗതി വേണമെന്ന് രാഹുലോ പ്രിയങ്കയോ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിട്ടില്ല. മറ്റ് യുഡിഎഫ് എംപിമാരും നടത്തിയത് ഒളിച്ചു കളിയാണ്. ഇതില്‍ രാഹുലും പ്രിയങ്കയും ഇതുവരെ മറുപടി പറഞ്ഞിട്ടില്ല.
ഈ വിഷയം ശക്തമായി അവതരിപ്പിക്കാന്‍ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധി തയ്യാറാകാത്തതെന്ത്? എന്ന ചോദ്യവും നിലനില്‍ക്കുകയാണ്. മലയോര ജനതക്ക് വേണ്ടി പ്രിയങ്ക ലോക്‌സഭയില്‍ പ്രശ്‌നം ഉന്നയിക്കാത്തത് എന്തുകൊണ്ട്? എന്ന ചോദ്യത്തിനും മറുപടിയില്ല.
കേന്ദ്ര നിയമത്തില്‍ മാറ്റം വരുത്താന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് ആവില്ലെന്ന സത്യം ജനങ്ങളോട് പ്രിയങ്കയും രാഹുലും പറയുമോ? എന്ന ചോദ്യവും ശക്തമാണ്. മലയോര ജനതക്ക് ആശ്വാസമേകാന്‍ കേരളം കേന്ദ്രത്തിന് സമര്‍പ്പിച്ച പദ്ധതി അംഗീകരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ പ്രിയങ്കയും രാഹുലും തയ്യാറാകണം.



