...
Home News Kerala ‘മിൽമ’യ്ക്കും അപരൻ; ‘മിൽന’ കമ്പനിക്ക് 1 കോടി രൂപ പിഴയിട്ട് കോടതി

‘മിൽമ’യ്ക്കും അപരൻ; ‘മിൽന’ കമ്പനിക്ക് 1 കോടി രൂപ പിഴയിട്ട് കോടതി

മില്‍മയ്ക്ക് തുല്യമായ ഡിസൈനോ പാക്കിംഗോ ഉപയോഗിച്ച് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതില്‍ നിന്നും പരസ്യപ്പെടുത്തുന്നതില്‍ നിന്നും സ്ഥാപനത്തെ കോടതി വിലക്കി.

233

മില്‍മ കമ്പനിയുടെ പേരും ഡിസൈനും അനുകരിച്ചുകൊണ്ട് പാൽ ഉത്പന്നങ്ങളുടെ വില്‍പ്പന നടത്തിയിരുന്ന കമ്പനിക്ക് 1 കോടി രൂപ പിഴ. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കൊമേഴ്‌സ്യല്‍ കോടതിയുടേതാണ് വിധി.

‘മില്‍ന’ എന്ന കമ്പനിയാണ് മില്‍മയോട് സാമ്യം തോന്നുന്ന രീതിയിലുള്ള ലോഗോയും പാക്കറ്റും വിപണിയില്‍ എത്തിച്ചത്. ഇതിനെ തുടർന്ന് മില്‍മ പരാതി നല്‍കുകയായിരുന്നു. മില്‍മയ്ക്ക് തുല്യമായ ഡിസൈനോ പാക്കിംഗോ ഉപയോഗിച്ച് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതില്‍ നിന്നും പരസ്യപ്പെടുത്തുന്നതില്‍ നിന്നും സ്ഥാപനത്തെ കോടതി വിലക്കി. ഒരു കോടി രൂപ പിഴയും ആറ് ശതമാനം പിഴപ്പലിശയും ഉള്‍പ്പടെ കമ്പനിക്കെതിരെ ചുമത്തിയിട്ടുണ്ട്.

ഇനിയും അറിഞ്ഞുകൊണ്ട് ഉപഭോക്താക്കളെ വഞ്ചിക്കുന്ന പ്രവര്‍ത്തികള്‍ ഉണ്ടായാല്‍ ശക്തമായ കൂടുതൽ നടപടിയുണ്ടാകുമെന്ന് മില്‍മ ചെയര്‍മാന്‍ കെഎസ് മണി അറിയിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.