8 March 2026

മരണം മുന്നില്‍, പൈലറ്റ് നല്‍കുന്ന അവസാന സന്ദേശം; ‘മെയ്‌ഡേ’ എന്താണ്?

'മെയ്‌ഡേ' എന്ന വാക്ക് മൂന്ന് തവണ ആവർത്തിക്കുന്നതാണ് അന്താരാഷ്ട്ര തലത്തിൽ അടിയന്തര അപകട സൂചന മുന്നറിയിപ്പായി അംഗീകരിക്കപ്പെട്ട ഈ രീതി

എയർ ഇന്ത്യയുടെ അപകടത്തിൽപ്പെട്ട ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനത്തിൽ നിന്നും എടിസിക്ക് ലഭിച്ച അവസാന സന്ദേശം പരിശോധിച്ച അന്വേഷണ സംഘത്തിന് സന്ദേശത്തിൽ പൈലറ്റ് ‘മെയ്‌ഡേ’ എന്ന് മൂന്ന് തവണ പറയുന്നതാണ് ലഭിച്ചത്. പൈലറ്റ് സുമിത് സബർവാളിൻ്റെ സന്ദേശമാണ് അന്വേഷണ സംഘം പരിശോധിച്ചത്.

“മെയ്‌ഡേ, മെയ്‌ഡേ, മെയ്‌ഡേ, നോ ത്രസ്റ്റ്, ഗോയിങ് ഡൗൺ” എന്ന അഞ്ച് സെക്കന്റ് ദൈർഘ്യമുള്ള സന്ദേശമാണ് ലഭിച്ചത്. മെയ്ഡേ കോൾ ലഭിച്ചെങ്കിലും എടിസിയ്ക്ക് പൈലറ്റിനെ തിരിച്ച് ബന്ധപ്പെടാൻ അവസരം ലഭിക്കുന്നതിന് മുമ്പായി തന്നെ വിമാനം താഴേക്ക് പതിക്കുകയായിരുന്നു.

എന്താണ് ‘മെയ്ഡേ’ എന്നാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒരു പൈലറ്റ് ‘മെയ്ഡേ, മെയ്‌ഡേ, മെയ്‌ഡേ’ എന്ന് പറയുമ്പോൾ, അവർ ജീവന് ഭീഷണിയായ ഒരു അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണ്. അടിയന്തര സഹായം ആവശ്യമാണെന്നാണ് ഇതിനർഥം. പ്രതികൂല കാലാവസ്ഥ മൂലമുള്ള അടിയന്തര സാഹചര്യം, യന്ത്രത്തകരാർ, സാങ്കേതിക പ്രശ്‌നങ്ങള്‍, മെഡിക്കൽ എമർജൻസി തുടങ്ങിയ ഘട്ടങ്ങളിലാണ് പൈലറ്റ് മെയ്ഡേ കോൾ ചെയ്യുക.

‘മെയ്‌ഡേ’ എന്ന വാക്ക് മൂന്ന് തവണ ആവർത്തിക്കുന്നതാണ് അന്താരാഷ്ട്ര തലത്തിൽ അടിയന്തര അപകട സൂചന മുന്നറിയിപ്പായി അംഗീകരിക്കപ്പെട്ട ഈ രീതി. ജീവന് ഭീഷണിയായ അടിയന്തര സാഹചര്യം റിപ്പോർട്ട് ചെയ്യാൻ പൈലറ്റുമാരും ജീവനക്കാരും ഉപയോഗിക്കുന്ന അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട സിഗ്നലാണ് ‘മെയ്‌ഡേ കോൾ’.

ഈ സമയം അത്യാവശ്യമല്ലാത്ത എല്ലാ റേഡിയോ ട്രാഫിക്കും നിർത്തണം എയർ ട്രാഫിക് കൺട്രോൾ (എടിസി) ആ കോളിന് വേണം മുൻഗണന നൽകേണ്ടത്. തുടർന്ന് പൈലറ്റുമാർ കോൾ സൈൻ, സ്ഥലം, എമർജൻസിയുടെ സ്വഭാവം, ആളുകളുടെ എണ്ണം, ആവശ്യങ്ങൾ പോലുള്ള പ്രധാന വിശദാംശങ്ങൾ നൽകണം.

രക്ഷാപ്രവർത്തകർക്ക് വേഗത്തിൽ പ്രവർത്തിക്കാൻ കഴിയും. ഒരിക്കൽ പുറപ്പെടുവിച്ചാൽ, ഈ സിഗ്‌നൽ തൽക്ഷണം അടിയന്തര പ്രോട്ടോക്കോളുകൾ പ്രവർത്തന ക്ഷമമാക്കുകയും അഗ്‌നിശമന സേന, മെഡിക്കൽ, സുരക്ഷാ സേവനങ്ങൾ എന്നിവ സംഭവ സ്ഥലത്തേക്ക് അയക്കുകയും ചെയ്യുന്നു.

1920 -കളുടെ തുടക്കത്തിൽ ലണ്ടനിലെ ക്രോയ്‌ഡൺ വിമാന താവളത്തിലെ റേഡിയോ ഓഫീസറായിരുന്ന ഫ്രെഡറിക് സ്റ്റാൻലി മോക്ക്‌ ഫോർഡ് ആണ് ‘മെയ്‌ഡേ’ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്. ‘എന്നെ സഹായിക്കൂ’ എന്നർഥമുള്ള ഫ്രഞ്ച് വാക്കായ ‘മെയ്‌ദേ’യിൽ നിന്നാണ് ഈ പദം വരുന്നത്. ഇത് ‘മെയ്‌ഡേ’ എന്ന ഇംഗ്ലീഷ് പദമായി തെറ്റിദ്ധരിക്കാറുണ്ട്.

1923 ആയപ്പോഴേക്കും ഇത് പൈലറ്റുമാർക്കും നാവികർക്കും വേണ്ടിയുള്ള അന്താരാഷ്ട്ര റേഡിയോ ആശയ- വിനിമയത്തിൻ്റെ ഭാഗമായി മാറി. 1927 ൽ മോഴ്‌സ്‌ ‘എസ്.ഒ.എസ്’ നൊപ്പം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു.

1923ൽ ക്രോയ്‌ഡണിലെ ബോർഗെറ്റ് വിമാനങ്ങൾ ‘മെയ്‌ഡേ’ എന്ന വാക്ക് ഉപയോഗിക്കാൻ തുടങ്ങി. അന്താരാഷ്ട്ര റേഡിയോ ടെലഗ്രാഫ് കൺവെൻഷൻ ഇത് ഔപചാരികമാക്കി.

വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകാം:

Share

More Stories

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

അത്യാധുനിക അമേരിക്കൻ ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെത്തി; സ്റ്റാർമർ അനുമതി നൽകി

0
ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ പ്രതിരോധപരമായ ആക്രമണങ്ങൾ നടത്താൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയതോടെ, അത്യാധുനിക അമേരിക്കൻ ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ യുകെയിലെത്തി. തുടക്കത്തിൽ അനുമതി...

‘ഇന്ത്യക്കാർ നല്ല അഭിനേതാക്കളാണ്’; റഷ്യയുടെ എണ്ണ ഇളവിനെ കുറിച്ച് ട്രംപ് സഹായി

0
പശ്ചിമേഷ്യൻ സംഘർഷത്തിന് ഇടയിൽ ലോകമെമ്പാടുമുള്ള വിതരണം ലഘൂകരിക്കുന്നതിനായി, ജലപാതകളിൽ പൊങ്ങിക്കിടക്കുന്ന കപ്പലുകളിൽ നിന്ന് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് 'അനുമതി' നൽകിയതായി അമേരിക്ക അറിയിച്ചു. "ലോകത്ത് എണ്ണ വളരെ നന്നായി ലഭ്യമാണ്. ഇന്ത്യയിലെ നമ്മുടെ...

Featured

More News